Tuesday, March 29, 2016

Peacock Feather Earrings മയില്‍ പീലി കമ്മല്‍

ഗൃഹലക്ഷ്മി മാഗസീന്‍ 1 -15 , 2016- ല്‍ പ്രസിദ്ധീകരിച്ചു വന്നത്  Came in April 1-15, 2016  Grihalakshmi Magazine 


മയില്‍ പീലി കമ്മല്‍

  • നിങ്ങള്ക്ക് ഇഷ്ട്ടമുള്ള വ്യത്യസ്ത നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ
  • ക്യ്വല്ലിംഗ് ടൂൾ അല്ലെങ്കിൽ ടൂത്ത് പിക്ക്
  • പേപ്പർ ഗ്ലൂ
  • ഗോള്‍ഡ്‌ പ്ലേറ്റഡ്‌ പിഞ്ച് ബെയില്‍സ് - 1 ജോഡി
  • ഫിഷ്‌ ഹൂക്ക് ഇയര്‍ വയര്‍സ് - 1 ജോഡി

ഇവിടെ ഉപയോഗിച്ചിരിക്കുന്ന നിറങ്ങള്‍ താഴെ പറയുന്നു

  • കടും നീല നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പര്‍ - 1

  • ഇളം നീല നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പര്‍ - 1

  • ഓറഞ്ച് നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പര്‍ - 1

  • മഞ്ഞ നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ - 2

  • ഇളം പച്ച നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ - 2

  • കടും പച്ച നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ - 2

ഫാൻസി ഷോപ്പുകളിൽ നിന്ന് ലഭിക്കുന്ന ക്യ്വല്ലിംഗ്പേപ്പറുകളോ (Quilling Papers) പത്ര മാസികകളിലെ പേപ്പർ അല്ലെങ്കിൽ വിവിധ വർണ്ണങ്ങളിലുള്ള ചാർട്ട് പേപ്പറുകളോ 3 മില്ലി മീറ്റർ അഥവാ 5 മില്ലി മീറ്റർ സ്റ്റ്രിപ്പുകളായി മുറിച്ചു എടുത്തു അതിൽ നിന്ന് വേണ്ടുന്ന ഷൈപ്പുകൾ ഉണ്ടാക്കിയെടുക്കാവുന്നതാണ് .

ആദ്യമായി ഏതൊക്കെ ഷെയ്പ്പുകള്‍, എങ്ങനെ ആണ് ഉണ്ടാക്കേണ്ടത് എന്ന് പറയാം.

ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം A)




1. റൌണ്ട് റ്റൈറ്റ് കോയില്‍സ്.

ഒരു പേപ്പർ സ്ട്രിപ്പ് ക്യ്വല്ലിംഗ് ടൂളിൽ വച്ച് റ്റൈറ്റ് ആയി ചുറ്റിയെടുത്തു  അറ്റം ഗ്ലൂ ചെയ്യുക .

2. ടിയർ ഡ്രോപ്പ് ഷൈപ്പ്
ഒരു പേപ്പർ സ്ട്രിപ്പ് ക്യ്വല്ലിംഗ് ടൂളിൽ വച്ച് ചുറ്റിയെടുത്തു,അല്പം ലൂസാക്കിയ ശേഷം അറ്റം ഗ്ലൂ ചെയ്യുക. ഇതാണ് ലൂസ് കോയിൽ. ലൂസ് കോയിന്‍റെ ഒരു അറ്റത്ത്‌ തള്ള വിരലും ചൂണ്ടു വിരലും കൊണ്ട് പിടിച്ചു ചെറുതായി ഒന്ന് അമർത്തുക.അപ്പോള്‍ ഒരു ടിയർ ഡ്രോപ്പ് ഷൈപ്പു കിട്ടും.

മയില്‍ പീലി കമ്മല്‍ ഉണ്ടാക്കുന്ന വിധം

ആദ്യമായി കടും നീല നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പര് ഉപയോഗിച്ച് റൌണ്ട് റ്റൈറ്റ് കോയില്‍ ചെയ്യുക. (ചിത്രം F).


ആ പേപ്പര്‍ സ്ട്രിപ്പിന്റെ അറ്റത്ത്‌ ഇളം നീല നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പര്‍ ഗ്ലൂ ചെയ്തു റ്റൈറ്റ് കോയില്‍ ആയി ചുറ്റുക. (ചിത്രം G)


ഇത്തരത്തില്‍ ഓറഞ്ച്, മഞ്ഞ , ഇളം പച്ച എന്നീ നിറങ്ങള്‍ യഥാക്രമം ഒട്ടിച്ച് വച്ച് റ്റൈറ്റ് കോയില്‍ ഉണ്ടാക്കുക (ചിത്രം H).


അവസാനത്തെ നിറം (പച്ച) മാത്രം ലൂസ് കോയില്‍ ആയി ചുറ്റി അറ്റം ഒട്ടിച്ചു വയ്ക്കുക. ഇനി ക്യ്വല്ലിംഗ് ടൂളില്‍ നിന്ന് പേപ്പര്‍ ഷെയ്പ്പിനെ പതിയെ ഇളക്കി മാറ്റിയ ശേഷം, അതിന്റെ ഒരു അറ്റത്ത്‌ തള്ള വിരലും ചൂണ്ടു വിരലും കൊണ്ട് പിടിച്ചു ചെറുതായി ഒന്ന് അമർത്തുക. ഇപ്പോള്‍ ഒരു ടിയർ ഡ്രോപ്പ് ഷൈപ്പു കിട്ടും (ചിത്രം I). ഇതിനെ പിഞ്ച് ബെയില്‍സുമായി യോജിപ്പിക്കുക.


പിഞ്ച് ബെയില്‍സിനെ നോസ് പ്ലയര്‍ ഉപയോഗിച്ച് ഫിഷ്‌ ഹൂക്ക് ഇയര്‍ വയറുമായി യോജിപ്പിക്കുക. ഇത്തരത്തില്‍ അടുത്ത കമ്മലും ഉണ്ടാക്കിയെടുക്കുക (ചിത്രം J).


ഈ കമ്മലുകളില്‍ ക്ലിയര്‍ നെയില്‍ പോളിഷ് അടിച്ചാല്‍ നല്ല ഷയിനിംഗ് കിട്ടും.ഏറ്റവും അകത്തുള്ള കടും നീല നിറത്തിനു നടുവിലായി വെള്ളയോ ഗോള്‍ഡന്‍ നിറത്തിലോ ഉള്ള ഒരു ചെറിയ മുത്ത്‌ ഒട്ടിച്ചു വയ്ക്കുക. അടുത്ത കമ്മലും ഇതുപോലെ ഉണ്ടാക്കിയെടുക്കുക മയില്‍‌പ്പീലി കമ്മല്‍ റെഡി.


ഇത്തരത്തില്‍ കമ്മല്‍ ചെയ്യുമ്പോള്‍ ആദ്യത്തെ രണ്ടു നിറങ്ങള്‍ മാത്രം റൌണ്ട് റ്റൈറ്റ് കോയില്‍സ് ചെയ്ത ശേഷം ബാക്കിയുള്ളവയെ ലൂസ് കോയില്‍സ് ആയി ചുറ്റി എടുത്ത്, അവയെ ടിയർ ഡ്രോപ്പ് ഷെയ്പ്പ് ആക്കിയെടുത്ത്, അതിന്‍റെ ഏറ്റവും പുറത്തെ അറ്റത്തുള്ള നിറത്തില്‍ ജമ്പ് റിങ്ങ്ഗ് / പിഞ്ച് ബെയില്‍സ് യോജിപ്പിക്കുക. പിഞ്ച്ബെയില്‍സിനെ നോസ് പ്ലയര്‍ ഉപയോഗിച്ച് ഫിഷ്‌ ഹൂക്ക് ഇയര്‍ വയറുമായി യോജിപ്പിക്കുക. ഇപ്പോള്‍ മറ്റൊരു രീതിയില്‍ ഉള്ള മയില്‍‌പ്പീലി കമ്മല്‍ റെഡി. 



 






Comments