Thursday, March 17, 2016

Red Coral Necklace Making Tutorial റെഡ് കോറല്‍ ബീഡ്സ് നെക്ക്ലസ്

One of my Jewelry Making Tutorial - Red Coral Necklace , published in a Malayalam-language weekly, Mangalam on 14th March, 2016 (മംഗളം വാരികയില്‍ 2016 മാര്‍ച്ച് 14 ന് പ്രസിദ്ധീകരിച്ചു വന്ന-ജുവലറി മേക്കിംഗ് - റെഡ് കോറല്‍ ബീഡ്സ് നെക്ക്ലസ്)



ആവശ്യമുള്ള സാധനങ്ങള്‍
  • 6 MM റെഡ് കോറല്‍ ബീഡ്സ് - 21 എണ്ണം
  • 6 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് - 4എണ്ണം
  • 2 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് / സീറോ മണി - 20എണ്ണം
  • ഗോള്‍ഡ്‌ കളര്‍ പ്ലേറ്റഡ് സിങ്ക് അലോയ് ലീഫ് ചാംസ് - 40എണ്ണം
  • റിങ്ങ്സ് - 2
  • ബാക്ക് ചെയിന്‍
  • നൂല്‍


റെഡ് കോറല്‍ നെക്ക്ലസ് ഉണ്ടാക്കുന്ന വിധം

റിങ്ങിൽ നൂല് കെട്ടുക. അതിനു ശേഷം രണ്ട് 6 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് നൂലിലേക്ക് കോർക്കുക. എന്നിട്ട് ഒരു 6 MM റെഡ് കോറല്‍ ബീഡ് കോര്‍ക്കുക. ഇനി ഒരു ഗോള്‍ഡ്‌ കളര്‍ പ്ലേറ്റഡ് ലീഫ് ചാംസ്, ഒരു 2 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്, പിന്നെയും ഒരു ഗോള്‍ഡ്‌ കളര്‍ പ്ലേറ്റഡ് ലീഫ് ചാംസ്, ഒരു 6MM റെഡ് കോറല്‍ ബീഡ് എന്നിങ്ങനെ നൂലില്‍ കോര്‍ക്കുക



ഇത്തരത്തില്‍ റെഡ് കോറല്‍ ബീഡ്സ് (21 എണ്ണം) + ഗോള്‍ഡ്‌ കളര്‍ പ്ലേറ്റഡ് ലീഫ് ചാംസ് (40 എണ്ണം) + 2 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് / സീറോ മണി (20എണ്ണം) എന്ന രീതിയില്‍ ചിത്രം 1-ല്‍ കാണുന്നത് പോലെ നൂലില്‍ കോര്‍ത്ത്‌, അവസാനം രണ്ട് 6 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് നൂലില്‍ കെട്ടി, നൂലിന്റെ മറുവശം അടുത്ത റിങ്ങിൽ കെട്ടി, റിങ്ങിഗ്സിനെ ബാക്ക് ചെയിനുമായി യോജിപ്പിക്കുക. റെഡ് കോറല്‍ നെക്ക്ലസ് റെഡി.(ചിത്രം 2)




Comments