Sunday, May 15, 2016

Chicken 65 Recipe ചിക്കന്‍ 65


ആവശ്യമുള്ള സാധനങ്ങള്‍
  • എല്ലില്ലാത്ത കോഴിക്കഷണങ്ങള്‍ (ഇടത്തരം കഷണങ്ങള്‍ ആയി മുറിച്ചത്) - 1/2 കിലോ 
  • എണ്ണ – മുക്കിപ്പൊരിക്കാന്‍ ആവശ്യമായത്

അരച്ചെടുക്കേണ്ട ചേരുവകള്‍
  • ഇഞ്ചി - 2 ഇഞ്ച്‌ നീളത്തില്‍ (ഇഞ്ചി പേസ്റ്റ് - 1 ടേബിള്‍ സ്പൂണ്‍) 
  • വെളുത്തുള്ളി - 2 അല്ലി 
  • പച്ചമുളക് - 2 
  • മല്ലിയില - 1 പിടി 
  • കറിവേപ്പില - 2 തണ്ട്

മസാലയ്ക്കായി ചേര്‍ത്ത് യോജിപ്പിച്ചു വയ്ക്കേണ്ടുന്ന ചേരുവകള്‍
  • മുളകു പൊടി - 2 ടീസ്പൂണ്‍ 
  • മല്ലിപ്പൊടി - 2 ടീസ്പൂണ്‍ 
  • മഞ്ഞള്‍ പൊടി - 1/4 ടീസ്പൂണ്‍ 
  • ഗരം മസാല – 1ടീസ്പൂണ്‍ 
  • ജീരകപ്പൊടി - 1/2 ടീസ്പൂണ്‍ 
  • കോണ്‍ ഫ്ലോര്‍ - 1 ടേബിള്‍ സ്പൂണ്‍ 
  • അരിപ്പൊടി - 2 ടേബിള്‍ സ്പൂണ്‍ 
  • മൈദമാവ്‌ - 3 ടേബിള്‍ സ്പൂണ്‍ 
  • തൈര് - 4 ടേബിള്‍ സ്പൂണ്‍ 
  • നാരങ്ങാനീര് - 3 ടേബിള്‍ സ്പൂണ്‍ 
  • ഉപ്പ് - ആവശ്യത്തിന് 
  • റെഡ് ഫുഡ്‌ കളര്‍ - 2 തുള്ളി (optional)
അലങ്കരിക്കുന്നതിന് 
  • സവാള - വട്ടത്തില്‍ കനം കുറച്ചരിഞ്ഞത് 
  • മല്ലിയില 
  • ചെറു നാരങ്ങ മുറിച്ചത്

തയ്യാറാക്കുന്ന വിധം 

അരച്ചെടുക്കേണ്ട ചേരുവകള്‍ അരച്ചെടുത്ത് മസാലയ്ക്കായി യോജിപ്പിച്ചു വച്ചിരിക്കുന്ന ചേരുവകളുമായി മിക്സ്‌ ചെയ്ത് മാറ്റി വയ്ക്കുക. മസാലയില്‍ ആവശ്യത്തിന് ഉപ്പുണ്ടോ എന്ന് നോക്കുക. നന്നായി കഴുകി വൃത്തിയാക്കിയെടുത്ത കോഴി കഷണങ്ങള്‍ ഈ മസാലക്കൂട്ടിലേയ്ക്ക് ചേര്‍ത്ത് ഒരു മണിക്കൂര്‍ വയ്ക്കുക. 


ഒരു പാനോ ചീനച്ചട്ടിയോ അടുപ്പത്ത് വച്ച് അതില്‍ വറുക്കാനാവശ്യമായ എണ്ണയൊഴിച്ച്, പാന്‍ നന്നായി ചൂടാകുമ്പോള്‍ അതിലേയ്ക്ക് കോഴിക്കഷണങ്ങള്‍ ഇട്ട്, അവ ബ്രൌണ്‍ നിറമാകുമ്പോള്‍ വറുത്തു കോരുക. വറുത്തെടുത്ത കോഴിക്കഷണങ്ങളെ വിളമ്പാനുള്ള പാത്രത്തിലേക്ക് മാറ്റി സവാള, മല്ലിയില, ചെറു നാരങ്ങ മുറിച്ചത് എന്നിവ ഉപയോഗിച്ച് അലങ്കരിച്ചു വിളമ്പാം.

 











Comments