Monday, May 2, 2016

Flowering Tree പൂമരം


ആവശ്യമുള്ള സാധനങ്ങള്‍
  • വെള്ള കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പര്‍ - 1
  • പൂവ് വെട്ടിയെടുക്കാനായി ഇഷ്ട്ടമുള്ള നിറത്തിലുള്ള പേപ്പറുകള്‍
  • ക്രാഫ്റ്റ് ഗ്ലൂ
  • കത്രിക

പൂമരം ഉണ്ടാക്കുന്ന വിധം

ആവശ്യമെങ്കില്‍ ചിത്രം 1-ല്‍ കാണുന്ന മരം + പൂക്കള്‍ പ്രിന്‍റ് ഔട്ട്‌ എടുത്ത് വെട്ടിയെടുക്കുക. മരം ബ്രൌണ്‍ പേപ്പറില്‍ വരച്ചു വെട്ടിയെടുത്തു വെള്ള കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പറിനു നടുക്കായി ഒട്ടിച്ചു വയ്ക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ട്ടമുള്ള രീതിയില്‍ ഒരു മരം വെള്ള കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പറില്‍ നേരിട്ട് വരച്ച് നിറം കൊടുക്കുക.


ഫ്ലവര്‍ പേപ്പര്‍ പഞ്ച് ഉപയോഗിച്ച് ഇഷ്ട്ടമുള്ള നിറത്തിലുള്ള പേപ്പറുകളില്‍ നിന്ന് ആവശ്യത്തിന് പൂക്കള്‍ വെട്ടിയെടുത്ത് ചിത്രം 2 -ല്‍ കാണുന്നത് പോലെ ക്രാഫ്റ്റ് ഗ്ലൂ ഉപയോഗിച്ച് വെള്ള കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പറിലെ മരത്തില്‍ ഒട്ടിച്ചു വയ്ക്കുക. ചിത്രം 1-ല്‍ കാണുന്ന പൂക്കള്‍ വെട്ടിയെടുത്തു മരത്തില്‍ ഒട്ടിച്ചു വച്ച ശേഷം നിറം കൊടുത്താലും മതിയാകും.


ആവശ്യമെങ്കില്‍ മറ്റൊരു നിറത്തില്‍ ഉള്ള ചെറിയ ചെറിയ പേപ്പര്‍ വട്ടങ്ങള്‍ വെട്ടിയെടുത്തു ഓരോ പൂവിന്റേയും നടുക്കായി ഒട്ടിച്ചു വയ്ക്കുക. പൂമരം റെഡി.ചിത്രം 3. 


ഈ പൂമരത്തെ ഫ്രെയിം ചെയ്തു വാള്‍ ഡെക്കര്‍ ആക്കി വയ്ക്കുകയോ ഗ്രീറ്റിംഗ് കാര്‍ഡ്‌ ആയി ഉപയോഗിക്കുകയോ (ചിത്രം 4) ചെയ്യാം.



Comments