ആവശ്യമുള്ള സാധനങ്ങള്‍
സവാള 1/4 ഇഞ്ച് കനത്തില്‍ വട്ടത്തില്‍ കുറുകെ കട്ട് ചെയ്ത്, ഇതിൽ നിന്നു ഒണിയന്‍ റിങ്ങ്സ് ലയെർ മാറ്റി എടുക്കുക.
ഒരു മിക്സിംഗ് ബൌളില്‍ മൈദയെടുത്ത്, ഓരോ ഒണിയന്‍ റിങ്ങ്സിനെയും മൈദാ മാവില്‍ നന്നായി കോട്ട് ചെയ്തെടുത്തു മാറ്റി വയ്ക്കുക. ഇനി ആ ബൌളിലേയ്ക്ക് അരിപ്പൊടി, ബേക്കിംഗ് പൌഡര്‍, മുളകുപൊടി, വെളുത്തുള്ളി പൌഡര്‍, കുരുമുളക് പൊടി, ഉപ്പ് എന്നിവ എടുത്ത് ഒരു വിസ്ക്ക് കൊണ്ട് ഇളക്കി യോജിപ്പിക്കുക. ഇതിലേയ്ക്ക് പാല് കൂടെ ഒഴിച്ച്, എല്ലാം ഒന്നു മിക്സ് ചെയ്ത് എടുക്കുക. ബാറ്റര്‍ റെഡി. ബാറ്റര്‍ ഒത്തിരി കട്ടിയാകാനോ തീരെ വെള്ളം പോലെ ആകാനോ പാടില്ല. ദോശ മാവിന്‍റെ പരുവം ആണ് വേണ്ടത്. ഒണിയന്‍ റിങ്ങ്സ് ഓരോന്നായെടുത്ത് ഈ ബാറ്ററില്‍ മുക്കി ഒരു വയര്‍ റാക്കിലേയ്ക്ക് മാറ്റി വയ്ക്കുക. വയര്‍ റാക്കിനടിയില്‍ കിച്ചന്‍ ടവ്വലോ, പ്ലാസ്റിക് ഷീറ്റോ, അലുമിനിയം ഫോയിലോ ഇട്ടിട്ടു വേണം മാവില്‍ മുക്കിയെടുത്ത ഒണിയന്‍ റിങ്ങ്സ് നിരത്തി വയ്ക്കേണ്ടുന്നത് (ഒണിയന്‍ റിങ്ങ്സില്‍ നിന്ന് മാവ് ട്രിപ്പ് ചെയ്യുന്നുണ്ടായിരിക്കും എന്ന് ഓര്‍ക്കുക). ഒരു പ്ലേറ്റിലോ വലിയ ബൌളിലോ ബ്രെഡ് ക്രംപ്സ് എടുക്കുക. മാവില്‍ മുക്കിയെടുത്തു വയര്‍ റാക്കില്‍ വച്ചിരിക്കുന്ന ഒണിയന്‍ റിങ്ങ്സ് ഓരോന്നായി എടുത്ത് ബ്രെഡ് ക്രംപ്സ് കോട്ട് ചെയ്തു മറ്റൊരു വയര്‍ റാക്കിലോ പ്ലേറ്റിലോ നിരത്തി വയ്ക്കുക. ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച്, മുക്കിപ്പൊരിക്കാന്‍ ആവശ്യത്തിന് എണ്ണയൊഴിച്ച്, അത് നന്നായി ചൂടാകുമ്പോള്‍ ഒണിയന്‍ റിങ്ങ്സ് എണ്ണയിലേയ്ക്കിട്ടു ഇരു പുറവും ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ വറുത്തു കോരുക. തീ ഒത്തിരി കൂട്ടി വയ്ക്കരുത്, മീഡിയം ഫ്ലയ്മില്‍ വേണം വറുത്തെടുക്കാന്‍, അല്ലെങ്കില്‍ ഒണിയന്‍ റിങ്ങ്സ് വേണ്ടത്ര ക്രിസ്പി ആവില്ല. ടോമടോ സോസിനോപ്പമോ ഏതെങ്കിലും ചട്ണിയോടോപ്പമോ കഴിക്കാം.
- സവാള - 2
- മൈദ - 1/2 കപ്പ് + 1 ടേബിള്‍ സ്പൂണ്‍
- അരിപ്പൊടി - 1/4 കപ്പ്
- ബേക്കിംഗ് പൌഡര്‍ - 1/2 ടീ സ്പൂണ്‍
- മുളകു പൊടി - 1/4 ടീ സ്പൂണ്‍
- വെളുത്തുള്ളി പൌഡര്‍ - 1 നുള്ള്
- കുരുമുളക് പൊടി - 1 നുള്ള്
- ഉപ്പ് - 1/8 ടീ സ്പൂണ്‍
- പാല്‍ - 3/4 കപ്പ്
- ബ്രെഡ് ക്രംപ്സ് - 3/4 കപ്പ്
- എണ്ണ - മുക്കിപ്പൊരിക്കാന്‍ ആവശ്യത്തിന്
സവാള 1/4 ഇഞ്ച് കനത്തില്‍ വട്ടത്തില്‍ കുറുകെ കട്ട് ചെയ്ത്, ഇതിൽ നിന്നു ഒണിയന്‍ റിങ്ങ്സ് ലയെർ മാറ്റി എടുക്കുക.