One of my recycled craft tutorial published in Mangalam Weekly on 20th June , 2016
ഡ്രിങ്ങിംഗ്
സ്ട്രോ പൂക്കള്‍
ആവശ്യമുള്ള
സാധനങ്ങള്‍
ഡ്രിങ്ങിംഗ്
സ്ട്രോ
ഇയര്‍
സ്റ്റഡ് പോസ്റ്റ് &
ബാക്ക്
(
സ്റ്റഡ്
കമ്മലിന്‍റെ ബെയ്സും ആണിയും)
കത്രിക
പൂവുണ്ടാക്കുന്ന
വിധം
ചിത്രം
1
ല്‍
കാണുന്നത് പോലെ ആവശ്യമുള്ളത്രയും
സ്ട്രോകള്‍ എടുത്തു വയ്ക്കുക.
അതില്‍
നിന്ന് ഒരു സ്ട്രോ എടുത്ത്
കത്രിക ഉപയോഗിച്ച് തുല്യ
പകുതിയായി മുറിക്കുക.
ഒരു
പകുതിയും പിന്നെയും പകുതിയായി
മുറിക്കുക.
ഇപ്പോള്‍
ഒരു സ്ട്രോയില്‍ നിന്ന് 4
തുല്യ
വലിപ്പത്തിലുള്ള പീസുകള്‍
കിട്ടിയില്ലേ.
ഇത്തരത്തില്‍
ആവശ്യമുള്ളത്രയും സ്ട്രോകള്‍
മുറിച്ചെടുക്കുക.
ചിത്രം
2.
ഇനി
അവയുടെ മുകളിലത്തെയും താഴത്തെയും
അറ്റത്ത് നിന്ന് ചിത്രം 3
ല്‍
കാണുന്നത് പോലെ ഒരല്പം ഭാഗം
45
ഡിഗ്രി
ചരിച്ചു വെട്ടി കളയുക.
ഇതില്‍
നിന്ന് ഒരു സ്ടോ എടുത്ത്,
അതിന്റെ
നടുക്കായി പിന്‍ കൊണ്ട് ഒരു
കുഞ്ഞു ഹോള്‍ ഇട്ടിട്ടിട്ടു
അതിലൂടെ ഇയര്‍ സ്റ്റഡ്
പോസ്റ്റ് കുത്തി വയ്ക്കുക,
അതിനു
പിന്നിലായി വീണ്ടും 2
സ്ട്രോകള്‍
കൂടെ ഇത്തരത്തില്‍ ഇയര്‍
സ്റ്റഡ് പോസ്റ്റിലേയ്ക്ക്
കയറ്റി വച്ച്,
ഇയര്‍
സ്റ്റഡ് ബാക്ക് കൊണ്ട്
ടൈറ്റായി അടച്ചു വച്ച്,
സ്ട്രോയെ
ഇതള്‍ ഷെയ്പ്പില്‍ ആക്കി
വയ്ക്കുക.
ഏറ്റവും
മുകളില്‍,
ഇയര്‍
സ്റ്റഡ് പോസ്റ്റിനു മുകളിലായി
ഇഷ്ട്ടമുള്ള നിറത്തിലുള്ള
ബീഡ്സ് ഒട്ടിച്ചു വച്ച്
പൂക്കളെ കൂടുതല്‍ ഭംഗിയാക്കാം.
ചിത്രം
4,
5, 6 എന്നിവ
നോക്കുക.
ഇത്തരത്തില്‍
ആവശ്യമുള്ളത്രയും പൂക്കളുണ്ടാക്കി
ഒരു ഫ്ലവര്‍ വെസില്‍ മനോഹരമായി
അലങ്കരിച്ചു വയ്ക്കുക.