One of my paper craft tutorial published in Mangalam Weekly on May 2016
ആവശ്യമുള്ള സാധനങ്ങള്‍
- ചതുരത്തില്‍ മുറിച്ചെടുത്ത തെര്‍മോകോള്‍ ഷീറ്റ് (12 x 12 ഇഞ്ച്) -1
- ബട്ടര്‍ ഫ്ലൈ പേപ്പര്‍ പഞ്ച്
- പേപ്പര്‍ -1, 2 ഷീറ്റ്
- പെന്‍സില്‍
- ക്രാഫ്റ്റ് ഗ്ലൂ അല്ലെങ്കിൽ ഫെവികോൾ
ബട്ടര്‍ ഫ്ലൈ പേപ്പര്‍ പഞ്ച് ഉപയോഗിച്ച് ഒരേ നിറത്തിലോ വ്യത്യസ്ത നിറത്തിലോ ഉള്ള പേപ്പറുകളില്‍ നിന്ന് ചിത്രശലഭങ്ങള്‍ വെട്ടിയെടുക്കുക. തെര്‍മോകോള്‍ ഷീറ്റിനു നടുക്കായി പെന്‍സിലു കൊണ്ട് ആവശ്യമുള്ള വലിപ്പത്തില്‍ ഹാര്‍ട്ട് ഷെയ്പ്പ് / ലവ്വ് ഷെയ്പ്പ് വരയ്ക്കുക.
പെന്‍സിലു കൊണ്ടു വരച്ച വരയിലൂടെ ക്രാഫ്റ്റ് ഗ്ലൂ അല്ലെങ്കിൽ ഫെവികോൾ പുരട്ടി വയ്ക്കുക. വെട്ടിയെടുത്ത പേപ്പര്‍ ശലഭങ്ങള്‍ ഓരോന്നായി എടുത്ത് നെടുകെ നേര്‍ പകുതിയായി മടക്കി, ഒന്ന് അമര്‍ത്തിയ ശേഷം, മടക്കു നിവര്‍ത്തി, ചിത്രം 1, 2 എന്നിവയില്‍ കാണുന്നത് പോലെ ഹാര്‍ട്ട് ഷെയ്പ്പിന്‍റെ ഔട്ട് ലൈനില്‍ ഒട്ടിച്ചു വയ്ക്കുക. ഈ ഔട്ട് ലൈനിന്‍റെ അകത്തായി ചിത്രം 2 ല്‍ കാണുന്നത് പോലെ പേപ്പര്‍ ബട്ടര്‍ ഫ്ലയ്സ് ഒട്ടിച്ചു വച്ച് അടുത്ത റൌണ്ട് പൂര്‍ത്തിയാക്കുക.
ഇത്തരത്തില്‍ ചിത്രം 3, 4, 5, എന്നിവയില്‍ കാണുന്നത് പോലെ അകത്തകത്തായി പേപ്പര്‍ ശലഭങ്ങള്‍ ഒട്ടിച്ചു വച്ച് ബട്ടര്‍ ഫ്ലൈ ഹാര്‍ട്ട് പൂര്‍ത്തിയാക്കുക. ചിത്രം 6 നോക്കുക. ഇതിനെ വാള്‍ ഡെക്കര്‍ ആയി ഉപയോഗിക്കാം.