ആവശ്യമുള്ള സാധനങ്ങള്‍
- കട്ടിയുള്ള വെള്ള കാര്‍ഡ്‌സ്റ്റോക്ക് പേപ്പര്‍- 1 (പേപ്പറിനെ ആവശ്യമുള്ള വലിപ്പത്തില്‍ വട്ടമായി വെട്ടിയെടുക്കുകയോ,ചതുരാകൃതിയിലോ,സമ ചതുരാകൃതിയിലോ തന്നെ ഉപയോഗിക്കുകയും ആവാം)
- പൂവിന്‍റെ ഇതളുകള്‍ വെട്ടിയെടുക്കാനായി ഇഷ്ട്ടമുള്ള നിറത്തിലുള്ള പേപ്പര്‍ - 1
- പച്ച പേപ്പര്‍ ¼ ഇഞ്ച് വീതിയിലും ആവശ്യമുള്ളത്ര( 6/7/8) ഇഞ്ച് നീളത്തിലും പൂവിന്‍റെ തണ്ടിനായി വെട്ടി എടുത്തത്
- ക്രാഫ്റ്റ് ഗ്ലൂ
- കത്രിക
- വലിയ വെള്ള മുത്ത് -1
പൂവുണ്ടാക്കുന്ന വിധം
- ഇഷ്ട്മുള്ള നിറത്തിലുള്ള പേപ്പറില്‍ നിന്ന് ചിത്രം1-ല്‍ കാണുന്നത് പോലെ 6 ലവ്വ്/ഹാര്‍ട്ട് ഷെയ്പ്പ്സ് വെട്ടിയെടുക്കുക.
- അതിനെ ഓരോന്നിനെയും ചിത്രം 2 ല്‍ കാണുന്നതു പോലെ നെടുകെ നേര്‍ പകുതിയായി മടക്കുക.
- ഇത്തരത്തില്‍ മടക്കിയെടുത്ത ഓരോ ഇതളിന്‍റെയും ഒരു വശത്തു മാത്രം പശ തേച്ചു,അവ ഓരോന്നിനെയും ചിത്രം 3 ല്‍ കാണുന്നത് പോലെ വെള്ള കാര്‍ഡ്‌സ്റ്റോക്ക് പേപ്പറില്‍ ഒട്ടിച്ചു വച്ച് പൂവുണ്ടാക്കുക. ചിത്രം 4 നോക്കുക.
- തണ്ടിനായി വെട്ടിയെടുത്ത ¼ ഇഞ്ച് വീതിയിലുള്ള പച്ച പേപ്പര്‍ നെടുകെ രണ്ടായി മടക്കി ചിത്രം 5-ല്‍ കാണുന്നതു പോലെപൂവിനോട് ചേര്‍ത്ത് ഒട്ടിച്ചു വയ്ക്കുക.
- ഇനി പൂവിന്റെ നടുവിലായി ഭംഗിയുള്ള ഒരു റൌണ്ട് ബീഡ് കൂടെ ഒട്ടിച്ചു വയ്ക്കാം (ചിത്രം 6).
- ഇത്തരത്തില്‍ എത്ര സ്നേഹപ്പൂക്കള്‍ വേണമെങ്കിലും നിങ്ങള്‍ക്കുണ്ടാക്കാം. ഈ പൂവിനെ ഫ്രെയിം ചെയ്തു വാള്‍ ഡെക്കര്‍ ആക്കി വയ്ക്കുകയോ ഗ്രീറ്റിംഗ് കാര്‍ഡ് ആയി ഉപയോഗിക്കുകയോ, ടേബിള്‍ ഡെക്കര്‍ ആയി ഉപയോഗിക്കുകയോ ചെയ്യാം (ചിത്രം 7).