ഇടര്‍ മലരുകള്‍
പുഞ്ചിരി കൊണ്ടേതിരണത്തിലും
പൂക്കാലം തീര്‍ക്കുന്ന ചിലരുണ്ട്
സങ്കട കടലുള്ളിലുണ്ടെങ്കിലും
ആരമ്യാരാമ ചിത്ത-
ത്തിനിടരാകുന്നൊരാ
നൊമ്പരപ്പൂക്കളൊക്കെയും
ചന്തത്തില്‍ കോര്ത്തെത്രയും
ചേലെഴുന്നൊരു സുസ്മിത
മലര് മാല തീര്ത്തേതൊരു
തപ്ത മാനസത്തിനും
ഹര്ഷോല്ലാസമേകുന്നവര്
*ഇടര്‍ - ദുഃഖം
മഞ്ജുഷ ഹരീഷ്