ഒറിഗാമി പേപ്പര്‍ ലീവ്സ് ഉണ്ടാക്കുന്ന വിധം ആവശ്യമുള്ള സാധനങ്ങള്‍
- ഇഷ്ട്ടമുള്ള നിറത്തിലുള്ള ക്രാഫ്റ്റ് പേപ്പറുകള്‍ - 3
- ഗ്ലൂ
ലീവ്സ് ഉണ്ടാക്കുന്ന വിധം
ഇഷ്ട്ടമുള്ള നിറത്തിലുള്ള ക്രാഫ്റ്റ് പേപ്പറില്‍ നിന്ന് 2 ഇഞ്ച് / 3 ഇഞ്ച് വലിപ്പമുള്ള ഒരു ചതുരം വെട്ടിയെടുക്കുക. അതിനെ ചിത്രം A യില്‍ കാണുന്നത് പോലെ ഡയഗണലായി മടക്കി, 2 ത്രികോണങ്ങള്‍ (ചിത്രം B) ആക്കി മുറിക്കുക. അതില്‍ നിന്ന് ഒരു ത്രികോണം എടുത്ത് ചിത്രം C, D, E എന്നിവയില്‍ കാണുന്നത് പോലെ വളരെ ചെറിയ സിഗ് സാഗ് പ്ലീറ്റുകളായി മടക്കുക.
ഇനി ഇതിനെ
ചിത്രം F, G എന്നിവയില്‍ കാണുന്നത് പോലെ രണ്ടായി മടക്കി,ചിത്രം G യില്‍ കാണിച്ചിരിക്കുന്നത് പോലെ അകവശത്തെ അടുത്തടുത്തുള്ള പ്ലീറ്റുകളില്‍ മാത്രം ഗ്ലൂ ചെയ്തു, അവയെ തമ്മില്‍ യോജിപ്പിക്കുക. ഗ്ലൂ ചെയ്യുമ്പോള്‍ ചിത്രം G യില്‍ ഒരു വര വരച്ചിരിക്കുന്നത് ശ്രദ്ധിക്കുക. ഇലയുടെ മുകളില്‍ നിന്ന് അല്പം സ്പെയ്സ് വിട്ടു വേണം ഗ്ലൂ ചെയ്യേണ്ടത്. ഒറിഗാമി പേപ്പര്‍ ലീഫ് റെഡി
(ചിത്രം H).
ഇത്തരത്തില്‍ നെക്ക്ലസിനായി 2 ഇഞ്ച് വലിപ്പമുള്ള 11 ചതുരങ്ങള്‍ വെട്ടിയെടുത്ത് അതില്‍ നിന്ന് 22 ഒറിഗാമി പേപ്പര്‍ ലീവ്സും കമ്മലിനായി 2 ഇഞ്ച് / 3 ഇഞ്ച് വലിപ്പമുള്ള ഒരു ചതുരത്തില്‍ നിന്ന് 2 ഒറിഗാമി പേപ്പര്‍ ലീവ്സും ഉണ്ടാക്കുക.
ഒറിഗാമി പേപ്പര്‍ ലീവ്സ് നെക്ലസ്
ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം I)
- ഗ്ലൂ
- ഹുക്ക്
- ബാക്ക് ചെയിന്‍
- 6 mm വൈറ്റ് ഹാഫ് പേള്‍ ബീഡ്സ് - 22 ( ഇഷ്ടമുള്ള നിറത്തിലുള്ള മുത്തുകള്‍ ഉപയോഗിക്കാം)
- ഒറിഗാമി പേപ്പര്‍ ലീവ്സ് - 22
- നെക്ലസ് ബെയ്സ് - 1
ഒറിഗാമി പേപ്പര്‍ ലീവ്സ് നെക്ക്ലസ് ഉണ്ടാക്കുന്ന വിധം
ചിത്രം J - യില്‍ കാണുന്നതു പോലെതന്നെ കട്ടിയുള്ള പേപ്പറില്‍ ഒരു C ഷെയ്പ്പ് ( ഇലയുണ്ടാക്കുന്ന അതേ നിറത്തില്‍ ഉള്ള പേപ്പറില്‍ തന്നെ) വെട്ടിയെടുക്കുക. ചിത്രം J ആവശ്യമുള്ള വലിപ്പത്തില്‍ പ്രിന്‍റ് ഔട്ട് എടുത്ത് ടെമ്പ്ലേറ്റ് ആയി ഉപയോഗിക്കാം. ഇനി കാര്‍ഡ്ബോര്‍ഡ് പേപ്പറില്‍ വെട്ടിയെടുത്ത C ഷെയ്പ്പിന്‍റെ പിന്‍ ഭാഗത്ത് മുകളറ്റത്തായി ഇരു വശത്തും ഓരോ ബാക്ക് ചെയിനിന്‍റെയും ഒരറ്റം ഗ്ലൂ ചെയ്ത്, ബാക്ക് ചെയിനുകളുടെ മറ്റേ അറ്റം ഹുക്കിട്ടു തമ്മില്‍ യോജിപ്പിക്കുക. ഓരോ ഒറിഗാമി പേപ്പര്‍ ഇലയുടെയും മുകള്‍ ഭാഗത്തും ഓരോ വൈറ്റ് ഹാഫ് പേള്‍ ബീഡ്സ് ഒട്ടിച്ചു വച്ച് അല്പ സമയം ഉണങ്ങാന്‍ അനുവദിക്കുക. ഇനി അതിനെ C ഷെയ്പ്പ് ടെമ്പ്ലേറ്റില്‍
ചിത്രം N, O, P എന്നിവയില്‍ കാണുന്നത് പോലെ , C ഷെയ്പ്പ് ടെമ്പ്ലേറ്റിന്‍റെ ഇരു വശത്തും 11 ഇലകള്‍ വീതം എന്ന രീതിയില്‍ ഗ്ലൂ ചെയ്ത് നെക്ലസ് പൂര്‍ത്തിയാക്കുക.
ഒറിഗാമി പേപ്പര്‍ ലീവ്സ് കമ്മലുകള്‍
ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം Q)
- ഒറിഗാമി പേപ്പര്‍ ലീവ്സ് - 2 എണ്ണം
- പിഞ്ച് ബൈൽസ് - 2 എണ്ണം
- ഇയർ വയർ / ഇയർ റ്റാഗ് - 1 ജോഡി
ഒറിഗാമി പേപ്പര്‍ ലീവ്സ് കമ്മല്‍ ഉണ്ടാക്കുന്ന വിധം
പിഞ്ച് ബൈൽസ്, പേപ്പര്‍ ഇലയുടെ മുകള്‍ ഭാഗത്ത്
ചിത്രം R ൽ കാണുന്നതു പോലെ യോജിപ്പിക്കുക. ഇനി പിഞ്ച് ബൈൽസിന്‍റെ ലൂപ്പുമായി ഇയർ വയർ / ഇയർ റ്റാഗ് കോര്‍ത്ത്, ചേർത്തടച്ചു വയ്ക്കുക . പ്ലെയറിന്‍റെ ആവശ്യം ഇല്ല കൈ കൊണ്ട് തന്നെ എളുപ്പത്തിൽ ഇതു ചെയ്യാൻ സാധിക്കും. ഒറിഗാമി പേപ്പര്‍ ഇലയുടെ മുകള്‍ ഭാഗത്ത് 8 mm/10 mm വൈറ്റ് ഹാഫ് പേള്‍ ബീഡ്സ്സ് ഒട്ടിച്ചു വയ്ക്കുക. കമ്മൽ റെഡി. അടുത്ത കമ്മലും ഇതു പോലെ ഉണ്ടാക്കുക
(ചിത്രം S) നോക്കുക.