Friday, September 28, 2018

നവനിറമാല Multi-color Necklace



ആവശ്യമുള്ള സാധനങ്ങള്‍  (ചിത്രം A) 


  1. ഗോള്‍ഡ്‌ പ്ലേറ്റഡ് പെന്‍ഡന്‍ഡ് കണക്ടര്‍ / പിഞ്ച് ബൈല്‍സ് - 1 ജോഡി 
  2. 4 MM / 5 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് - 10 എണ്ണം 
  3. ജമ്പ് റിങ്ങ്സ്  - 2 
  4. പല നിറത്തിലുള്ള ഷംബാല ബീഡ്സ് - 9 
  5. റിങ്ങ്സ് - 2 അല്ലെങ്കില്‍ 4
  6. ഗോള്‍ഡ്‌ പ്ലേറ്റഡ് പെന്‍ന്റഡ്‌ കണക്ടര്‍ - 2 
  7. ഗോള്‍ഡ്‌ പ്ലേറ്റഡ് കേബിള്‍ ചെയിന്‍, 6 ഇഞ്ച്‌  നീളത്തില്‍ മുറിച്ചത് - 2 എണ്ണം 
  8. നൂല്‍ 
  9. ഹുക്ക് 


മാലയുണ്ടാക്കുന്ന വിധം

നല്ല നീളത്തില്‍ മുറിച്ചെടുത്ത നൂലിന്‍റെ ഒരറ്റം ഒരു റിങ്ങില്‍ കെട്ടുക.


ഇനി നൂലിലേയ്ക്ക് ഒരു ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് (4 MM / 5 MM) കോര്‍ക്കുക (ചിത്രം B). എന്നിട്ട് ഒരു ഷംബാല ബീഡ് കോര്‍ക്കുക.(ചിത്രം C) 


ആവശ്യമെങ്കില്‍  ചിത്രത്തില്‍  കാണുന്നത് പോലെ ഓരോ ഷംബാല ബീഡിന്‍റെ  ഇരു വശത്തും ഗോള്‍ഡ്‌ പ്ലേറ്റഡ് ഫ്ലവര്‍ ബീഡ് ക്യാപ്പ് കോര്‍ക്കാം). ഇത്തരത്തില്‍ ഷംബാല ബീഡ് + ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് എന്ന രീതിയില്‍ 9 ഷംബാല ബീഡ്സും 10 ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സും  നൂലിലേയ്ക്ക് കോര്‍ത്ത്‌ നൂലിനെ അടുത്ത റിങ്ങില്‍ നല്ല മുറുകെ കെട്ടുക. ബാക്കിയുള്ള നൂല്‍ മുറിച്ചു കളയുക. ചിത്രം D.


ഇനി ഇരു വശത്തെ റിങ്ങിനേയും പിഞ്ച് ബൈല്‍സുമായി യോജിപ്പിക്കുക. ചിത്രം A യില്‍ കാണിച്ചിരിക്കുന്നതു പോലെ പിഞ്ച് ബൈല്‍സിന്‍റെ a എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന, ചുവടു   ഭാഗമാണ് റിങ്ങുമായി യോജിപ്പിക്കേണ്ടത്. പിഞ്ച് ബൈല്‍സിന്‍റെ b എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന മുകള്‍ ഭാഗത്തെ മുറിച്ചെടുത്തു വച്ചിരിക്കുന്ന ഗോള്‍ഡ്‌ പ്ലേറ്റഡ് കേബിള്‍ ചെയിനുമായി യോജിപ്പിക്കുക. ഇത്തരത്തില്‍ ഒരു വശത്തും ചെയിന്‍ ഇട്ടത്തിനു ശേഷം,  ചെയിനിന്‍റെ മറ്റേ അറ്റത്ത്, ഇരു വശത്തും ഗോള്‍ഡ്‌ പ്ലേറ്റഡ് പെന്‍ന്റഡ്‌ കണക്ടര്‍ യോജിപ്പിക്കുക. പെന്‍ന്റഡ്‌ കണക്ടറിന്‍റെ മറു വശം ജമ്പ് റിങ്ങിലോ, റിങ്ങിലോ യോജിപ്പിക്കുക. ഇനി ഇരു റിങ്ങുകളെയും ഹുക്കിട്ടു യോജിപ്പിക്കുക. മാലയ്ക്കു നീളം കൂടുതല്‍ വേണമെങ്കില്‍ റിങ്ങിലേയ്ക്ക് ചരടോ ബാക്ക് ചെയിനോ കോ‍ര്‍ക്കുകയും ആവാം. നവ നിറമാല റെഡി. ചിത്രം E.


Comments