Coconut Condensed Milk Laddu Recipe കോക്കനട്ട് കണ്ടന്‍സ്ഡ് മില്‍ക്ക് ലഡൂസ്
ആവശ്യമുള്ള സാധനങ്ങള്‍
ആവശ്യമുള്ള സാധനങ്ങള്‍
• ഡ്രൈ
കോക്കനട്ട് പൌഡര്‍ - 1 കപ്പ് + 1 ടേബിള്‍ സ്പൂണ്‍
• ഡ്രൈ
കോക്കനട്ട് പൌഡര്‍ - 1 ടേബിള്‍ സ്പൂണ്‍ (ലഡൂസ് കോട്ട് ചെയ്തെടുക്കാന്‍)
• സ്വീറ്റന്‍ഡ്
കണ്ടന്‍സ്ഡ് മില്‍ക്ക് - 3 ടേബിള്‍ സ്പൂണ്‍
• ഏലയ്ക്കാപ്പൊടി
- 1/4 ടീ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ടേബിള്‍ സ്പൂണ്‍ ഡ്രൈ കോക്കനട്ട് പൌഡര്‍ ഒരു ബൌളില്‍ എടുത്തു
വയ്ക്കുക. മറ്റൊരു വലിയ ബൌളില്‍ 1 കപ്പ് + 1 ടേബിള്‍ സ്പൂണ്‍ ഡ്രൈ കോക്കനട്ട് പൌഡര്‍, സ്വീറ്റന്‍ഡ് കണ്ടന്‍സ്ഡ് മില്‍ക്ക്, ഏലയ്ക്കാപ്പൊടി
എന്നിവയെടുത്ത് കൈ കൊണ്ട് നന്നായി കുഴച്ച് യോജിപ്പിച്ച് 8-10
തുല്യ വലിപ്പത്തിലുള്ള ഉരുളകളായി ഉരുട്ടിയെടുക്കുക. ഇനി ഓരോ ഉരുളയെയും നേരത്തെ ബൌളില്‍ എടുത്ത് വച്ച ഡ്രൈ കോക്കനട്ട്
പൌഡറില്‍ പൊതിഞ്ഞെടുക്കുക. ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച ശേഷം ഉപയോഗിക്കുക.