Friday, October 2, 2015

Paper Craft Tutorial-- Step-by-step Tulip flower quilling Instructions

ഗൃഹലക്ഷ്മി മാഗസീനിൽ (2015 ഒക്ടോബർ 1-15) പ്രസിദ്ധീകരിച്ചു വന്നത്

Grihalekshmi craft

Two of my craft making tutorial ( published in a Malayalam magazine, Grihalakshmi (2015 October 1-15) ക്യില്ലിംഗ് ടുലിപ് പൂവുണ്ടാക്കുന്നത് എങ്ങനെ എന്നു വിവരിക്കുന്നു

grihalekshmi published  (2)

Paper Quilling - Tulip 

Tulip quilling frame (5)
ആവശ്യമുള്ള സാധനങ്ങൾ

  1. പച്ച നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ
  2. പൂവിനായി ഇഷ്ട്ടമുള്ള 2, 3 നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ
  3. ക്യ്വല്ലിംഗ് ടൂൾ അല്ലെങ്കിൽ ടൂത്ത് പിക്ക്
  4. പേപ്പർ ഗ്ലൂ

Tulip Quilling Tutorial (1)

ഫാൻസി ഷോപ്പുകളിൽ നിന്ന് ലഭിക്കുന്ന ക്യ്വല്ലിംഗ് പേപ്പറുകളോ (Quilling Papers) പത്രമാസികകളിലെ പേപ്പർ അല്ലെങ്കിൽ വിവിധ വർണ്ണങ്ങളിലുള്ള ചാർട്ട് പേപ്പറുകളോ 3മില്ലി മീറ്റർ അഥവാ 5 മില്ലി മീറ്റർ സ്റ്റ്രിപ്പുകളായി മുറിച്ചു എടുത്തു അതിൽ നിന്ന്വേണ്ടുന്ന ഷൈപ്പുകൾ ഉണ്ടാക്കിയെടുക്കാവുന്നതാണ്.

ടുലിപ് പൂവുണ്ടാക്കുന്ന വിധം

സ്റ്റെപ് 1 

പൂവിന്റെ ഇതൾ ബൈസിന് വേണ്ടുന്നത് ( ചിത്രം A നോക്കുക )

Tulip Quilling Tutorial (4)

ഒരേനിറത്തിലുള്ള 4 പേപ്പർ സ്റ്റ്രിപ്പുകളുടെ  അറ്റങ്ങൾ തമ്മിൽ യോജിപ്പിച്ച് നീളത്തിലുള്ള ഒരു പേപ്പർ സ്റ്റ്രിപ്പാക്കുക.  ഒരു പ്ലാസ്റ്റിക്‌ ബോട്ടിൽ ലിഡ്( 3 ഇഞ്ച്‌ വട്ടത്തിൽ ഉള്ളത്) ഉപയോഗിച്ച് ചിത്രം B യിൽ കാണുന്ന പോലെ പേപ്പർ സ്ട്രിപ്പ് അടപ്പിൽ കൂടെ ചുറ്റിയെടുക്കുക.

 Tulip Quilling Tutorial (5)Tulip Quilling Tutorial (7)

ഓരോ തവണ ചുറ്റുമ്പോഴും പേപ്പറുകൾ തമ്മിൽ ഗ്ലു ചെയ്തു വയ്ക്കുക. അറ്റം ഗ്ലു  ഉപയോഗിച്ച് ഒട്ടിച്ച ശേഷം (ചിത്രം C) പേപ്പർ റൌണ്ടിനെ പതിയെ അടപ്പിൽ നിന്ന് മാറ്റുക.  അല്പ്പം  കട്ടിയ്ക്കുള്ള  പേപ്പർ വട്ടം റെഡിയായി.  (ചിത്രം D).  അതിന്റെ 1 അറ്റത് തള്ള വിരലും ചൂണ്ടു വിരലും കൊണ്ട് പിടിച്ചു ചെറുതായി ഒന്ന് അമർത്തുക. ചിത്രം E യിൽ കാണുന്ന പോലെ ഒരു ടിയർ ഡ്രോപ്പ് ഷൈപ്പു കിട്ടും. 2 ടുലിപ് പൂക്കൾ ആണ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഇത്തരത്തിൽ 6 ടിയർ ഡ്രോപ്പ് ഷൈപ്പുകൾ   ഉണ്ടാക്കിയെടുക്കുക.

Tulip Quilling Tutorial (8)

Tulip Quilling Tutorial (9)

സ്റ്റെപ് 2 - ഇതളുകൾ ഫിൽ ചെയ്യുന്ന വിധം

ഇഷ്ട്ടമുള്ള നിറത്തിലുള്ള 1 പേപ്പർ സ്ട്രിപ്പ് ക്യ്വല്ലിംഗ് ടൂളിൽ വച്ച് ചുറ്റിയെടുത്തു (ചിത്രം F ), അല്പം ലൂസാക്കിയ ശേഷം അറ്റം ഗ്ലൂ ചെയ്യുക (ചിത്രം G ).ഇത്തരത്തിൽ എല്ലാ ഇതളുകളും ഫിൽ ചെയ്യാനാവശ്യമായത്രയും ലൂസ് കോയില്സ് ഉണ്ടാക്കിയെടുത്ത് ചിത്രം H ൽ കാണുന്ന പോലെ ഇതൾ ബൈസിൽ ഗ്ലൂ ചെയ്തു വയ്ക്കുക.

Tulip Quilling Tutorial (2)

Tulip Quilling Tutorial (3)

quilling-tulip (1)

സ്റ്റെപ് 3 - ടുലിപ് പൂക്കൾ ഉണ്ടാക്കുന്നത് 

ടിയർ ഡ്രോപ്പ് ഷൈപ്പിലുള്ള രണ്ടു ഇതളുകളുടെ വശങ്ങൾ തമ്മിൽ ഒട്ടിച്ച ശേഷം (ചിത്രം I) ഒരു ടിയർ ഡ്രോപ്പ് ഇതൾ 2 ഇതളുകൾക്ക്‌ മുകളിൽ നടുക്കായി വരുന്ന രീതിയിൽ ക്രമീകരിക്കുക. അടിയിലുള്ള ടിയർ ഡ്രോപ്പ് ഇതളുകളുടെ മുകളറ്റം ചിത്രം J യിൽ കാണുന്ന പോലെ ഇടത്തേക്കും വലത്തേക്കും അല്പ്പം ചരിഞ്ഞു വരുന്ന  രീതിയിൽ വിരലുകൾ കൊണ്ട് ഷൈപ്പു ചെയ്തു വയ്ക്കുക.

quilling-tulip (3)

quilling-tulip (4)

ഇനി പച്ച ക്യ്വല്ലിംഗ് പേപ്പറുകൾ ഉപയോഗിച്ച് തണ്ടുകളും ഇലകളും ഉണ്ടാക്കി ഒട്ടിച്ചു വച്ച് ഭംഗിയാക്കി ഫ്രൈം ചെയ്തു വയ്ക്കാം  ( ചിത്രങ്ങൾ K, L, M, N എന്നിവ നോക്കുക). ചിത്രത്തിൽ കാണുന്ന പോലെ ഇലയ്ക്കും തണ്ടിനും പച്ചയുടെ തന്നെ വേറെ വേറെ ഷേഡുകൾ ഉപയോഗിച്ചാൽ വളരെ നല്ലത്.

quilling-tulip (8)

quilling-tulip (10)

quilling-tulip (16)

quilling-tulip (18)

View the full step-by-step tutorial of Tulip Quilling ::

http://ourharsha.blogspot.com/2013/12/paper-quillingtulip.html

Tulip quilling frame (4)

പിസ്ത തോടുകൾ കൊണ്ട് മെഴുകുതി സ്റ്റാന്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു അടുത്ത ബ്ലോഗിൽ പറയാം


 

 

Comments