Here is the Recipe of Tasty Onion Vada -സവാള വട - ഉള്ളി വട–Ulli Bajji - സവാള ബജി
INGREDIENTS:
- Onions - 2 Big ( thinly sliced )
- Rice powder - 3 tbsp.
- Besan flour ( kadalamavu ) – 3-4 tbsp.
- Asafoetida powder – 1/4 tsp.
- Ginger, garlic paste - 1 tsp. each
- Green chilli – 3, chopped
- Kashmiri chilli powder - 1 tsp.
- Turmeric powder - ½ tsp
- Baking powder - ½ tsp
- Fennel seeds (Perumjeerakam) – 1/2 tsp
- Curry leaves - 1 sprig
- Salt - as per taste
- Coconut oil - for deep frying
METHOD:-
- In a large bowl, combine together sliced onions, ginger, garlic paste, chopped green chillies, Fennel seeds, Kashmiri chilli powder, turmeric powder, asafoetida powder, salt, baking powder and curry leaves.
- Mix well with your hands. No need to add any water, onion itself has water content in it. Keep it aside.
- In another bowl , mix together rice powder and besan flour.
- Now add 1 Tbsp. of Rice-Besan mix to the Onion mixture and mix well with your hand.
- Continue the process of adding the Rice-Besan mix to the onion mix till you get a batter of semi-thick consistency. If sticking, grease your palms with little coconut oil.
- Now it will be in the form that you can make small balls out of it. Make balls and keep aside.
- Heat oil in a pan/ kadai. When oil is hot enough, reduce flame to medium, then fry onion balls in it by turning all the sides. Deep fry till crispy and golden brown.
Note:- You can use Maida Flour if gram flour and rice flour are not available. But should add a pinch of baking powder and have to leave it for an hour to become soft.
ഇനി മലയാളത്തിൽ പറയാം
ചേരുവകള്‍
- അരി പൊടി - 1 ടേബിൾ സ്പൂണ്‍
- കടല മാവ് - 4 ടേബിൾ സ്പൂണ്‍
- സവാള - 2 വലുത് ( കനം കുറച്ചരിഞ്ഞത് )
- ഇഞ്ചി, വെളുത്തുള്ളി - അരച്ചത് 1 ടീ സ്പൂണ്‍ വീതം
- പച്ച മുളക് - 3, കനം കുറച്ചു, വട്ടത്തിൽ മുറിച്ചത്
- കായപ്പൊടി - 1/2 ടീ സ്പൂണ്‍
- കാശ്മീരി മുളക് പൊടി - 1 ടീ സ്പൂണ്‍
- മഞ്ഞ പൊടി - 1/4 ടീ സ്പൂണ്‍
- ബേക്കിംഗ് പൌഡർ - 1/2 ടീ സ്പൂണ്‍
- പെരുംജീരകം - 1/2 ടീ സ്പൂണ്‍
- കറിവേപ്പില - ഒരു തണ്ട്
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ - വറുക്കാനാവശ്യത്തിനു
തയാറാക്കുന്ന വിധം
- ഒരു വലിയ മിക്സിങ്ങ് ബൌളിൽ കനം കുറച്ചു അരിഞ്ഞ സവാള, പെരുംജീരകം, കറിവേപ്പില ,പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി, അരച്ചത്, ( പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ മിക്സിയുടെ ചെറിയ ജാറില്‍ അടിച്ചെടുക്കുക) ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ചു യോജിപ്പിക്കുക.
- മറ്റൊരു ബൌളിൽ അരി പൊടി, കടലമാവ്, മഞ്ഞ പൊടി, കാശ്മീരി മുളക് പൊടി, ബേക്കിംഗ് പൌഡർ, കായപ്പൊടി , ഒരു നുള്ള് ഉപ്പ് എന്നിവ എടുത്തു സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
- ഇനി നന്നായി യോജിപ്പിച്ച് മാറ്റി വച്ച സവാള കൂട്ടിലേയ്ക്ക് കടലമാവ്-അരിപൊടി മിശ്രിതം അല്പാല്പമായി ചേർത്ത് കൈ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക ( കടലമാവ്-അരിപൊടി മിശ്രിതം ഒരുമിച്ചു സവാള കൂട്ടിലേയ്ക്ക് തട്ടരുത്. 3, 4 തവണയായി 1 ടേബിൾ സ്പൂണ്‍ വീതം മാത്രം ചേർത്ത് യോജിപ്പിക്കുക) വെള്ളം ചേർക്കേണ്ടതില്ല, ഉള്ളി മിശ്രിതം ഒരുട്ടി എടുക്കാൻ പാകമാകുന്നത് വരെ അതിലേയ്ക്ക് കടലമാവ്-അരിപൊടി മിശ്രിതം ചേർത്ത് ഇളക്കാം.
- കയ്യിൽ അല്പം എണ്ണ തടവിയിട്ടു, കുഴച്ചെടുത്ത ഉള്ളി വടയ്ക്കുള്ള മിശ്രിതത്തിൽ നിന്ന് അല്പാല്പമായി എടുത്തു 10 -12 ചെറിയ ഉരുളകളായോ, കട് ലെറ്റിന്റെ രൂപത്തിൽ പരത്തിയോ എടുക്കുക.
- ഒരു പാനിൽ വറുക്കാനാവശ്യത്തിനു എണ്ണ ഒഴിച്ച്, എണ്ണ നന്നായി ചൂടാകുമ്പോൾ തീയ് അല്പം കുറച്ചു വച്ച ശേഷം ഉരുട്ടി വച്ചിരിക്കുന്ന വട മിശ്രിതം 3, 4 എണ്ണം എണ്ണയിൽ ഇട്ടു, വടയുടെ രണ്ടു വശവും നന്നായി മൊരിച്ച് കോരുക.
- രുചിയേറും ഉള്ളി വട റെഡി.