Rava Upma (റവ ഉപ്പുമാവ്) is one of the popular, easy, quick breakfast and is a traditional Indian dish. Upma is a healthy as well as delicious breakfast or a filling snack. One of my anytime favorite combination is Rava upma with ripe banana, Pappadam and Sugar.
INGREDIENTS:
- Rava /semolina/sooji (any type of rava) - 1 cup
- Onion – 1, thinly sliced
- Green chilli –2
- Ginger - 1 inch piece finely chopped
- Water – 3 cups
- Ghee - 3/4 tsp (optional - added for flavor)
- Salt needed
- Freshly grated coconut – 1/4 cup
For the seasoning - Coconut Oil - 3 tsp.
- Mustard seeds -1 tsp
- Urad dal - 3/4 tsp.
- Channa dal – 1 tsp.
- Red chillies –1
- Curry leaves – few
Preparation
- Heat a kadai/pan and dry roast rava in medium flame until a roasted smell of rava wafts. Don’t let it change color, so keep the flame to medium always and keep roasting. The rava will become non sticky and free flowing if roasted correctly. Set aside.If you have got ready made roasted rava, you can skip this step.
- Slice onion length wise, chop ginger and green chillies finely. Keep it aside.
Method
NOTE:
Do not pour rava at once as it forms lumps.When you add semolina / rava, keep on stirring. Also rava should be added in small amounts with a spoon with constant stirring to avoid lump formation. Stir continuously to avoid sticking to pan.
റവ ഉപ്പുമാവ്
ആവശ്യമുള്ള സാധനങ്ങള്‍:
- റവ - 1 കപ്പ്
- വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ് – 3 സ്പൂണ്‍
- കടുക് -കാല്‍ ടീസ്പൂണ്‍
വറ്റല്‍മുളക് - 2 എണ്ണം
നിലക്കടല- ഒരു ടീസ്പൂണ്‍
ഉഴുന്ന്- ഒരു ടീസ്പൂണ്‍
കശുവണ്ടിപ്പരിപ്പ്- ആറെണ്ണം , നുറുക്കിയത് - ഇഞ്ചി- ചെറുതിയി അരിഞ്ഞത്, ഒരു ടീസ്പൂണ്‍
പച്ചമുളക്- രണ്ടെണ്ണം , കനം കുറച്ചു വട്ടത്തിലരിഞ്ഞത്
സവാള - ഒന്ന് നേര്‍മ്മയായി അരിഞ്ഞത്
കാരറ്റ് -ചെറുതായി അരിഞ്ഞത്, മൂന്നു ടീസ്പൂണ്‍ (optional)
മഞ്ഞൾ പൊടി - കാൽ ടീസ്പൂണ്‍
കറിവേപ്പില - 1 കതിര്‍പ്പ്
ഉപ്പ് – പാകത്തിന് - വെള്ളം - നാല് ഗ്ലാസ്
ചെറുനാരങ്ങാ നീര്- രണ്ട് ടീസ്പൂണ്‍ - തേങ്ങാ തിരുമ്മിയത് - കാൽ കപ്പ്
തയ്യാറാക്കുന്ന വിധം:
ചുവട് കട്ടിയുള്ള ഒരു പാനിൽ റവ വറുക്കുക. വറുത്ത റവ ഒന്ന് ചൂടക്കിയെടുത്താൽ മതിയാകും . (റവ ചെറു തീയിൽ വെച്ച് ഇളക്കി കൊടുത്തു വറുക്കുക). ഇനി വറുത്തെടുത്ത റവ മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റുക. റവ വറുത്ത അതെ പാനിൽ അല്പം എണ്ണയൊഴിച്ച് (അല്ലെങ്കിൽ നെയ്യൊഴിച്ച് )ചൂടാക്കുക. ചൂടാകുമ്പോള്‍ വറ്റൽ മുളകും കടുകും താളിക്കുക. കടുക് പൊട്ടിയ ശേഷം നിലക്കടല, ഉഴുന്ന്, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇവ നന്നായി മൂത്തുകഴിയുമ്പോള്‍ സവാള, ഇഞ്ചി, പച്ചമുളക്, കാരറ്റ്(ഈ റെസിപ്പിയിൽ ഞാൻ കാരറ്റ് ചേർത്തിട്ടില്ല), കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഉപ്പും മഞ്ഞൾ പൊടിയും കൂടെ ചേർത്ത് കൊടുക്കുക. ഇവ കൂടുതല്‍ മൂപ്പിക്കാതെ ചെറുതായി വാടുമ്പോള്‍ വെള്ളവും നാരങ്ങാ നീരും ചേർത്ത് അടച്ചുവെച്ച് തിളപ്പിക്കുക. വെള്ളത്തിന് ഉപ്പു പാകമാണോ എന്ന് കൂടെ നോക്കാൻ മറക്കരുത് , ആവശ്യമെങ്കിൽ കൂടുതൽ ഉപ്പു ചേർക്കാം. വെള്ളം നന്നായി വെട്ടിത്തിളയ്ക്കുമ്പോള്‍ വറുത്തു വച്ചിരിക്കുന്ന വ അല്പാല്പമായി ചേര്‍ത്ത് സാവധാനം ഇളക്കുക. റവ എല്ലാം കൂടെ ഒരുമിച്ചു പാനിലേയ്ക്കു തട്ടരുത്, കട്ട പിടിക്കും. കുറേശെയായി ചേർത്ത്, അടിയില്‍ പിടിക്കാതെ നന്നായി ഇളക്കി യോജിപ്പിക്കുക. തുടർച്ചയായി ഇളക്കി കൊണ്ടിരിക്കണം. വെള്ളം വറ്റി ഡ്രൈ ആകുമ്പോൾ തേങ്ങാ ചേർത്ത് യോജിപ്പിക്കുക.തേങ്ങയുടെ പച്ചമണം മാറിയ ശേഷം വാങ്ങി വെക്കുക. ഉപ്പുമാവ് ചൂടോടെ പഴവും പഞ്ചസാരയും പപ്പടവും ചേർത്ത് വിളമ്പുക.
പൊടിക്കൈ:
- രുചിവ്യത്യാസത്തിനായി വേണമെങ്കിൽ ചിക്കന്‍ മസാല ചേർക്കാം
- ബീന്‍സ് , കാപ്സിക്കം, കാബേജു്, പോലുള്ള പച്ചക്കറികള്‍ കൂടുതലായി ചേര്‍ത്തും ഇതേ കൂട്ടുകൊണ്ട് ഉപ്പുമാവ് തയ്യാറാക്കാം.
- ഉപ്പുമാവ് കഴിക്കാൻ കൂട്ടായി ചട്ണിയോ, സാമ്പാറോ, അച്ചാറോ ഒക്കെയാവാം….പക്ഷെ…. എനിക്ക് ഉപ്പുമാവും പഴവും , പപ്പടവും, പഞ്ചസാരയും കൂടെ കുഴച്ചു തട്ടുന്നതാണ് ഇഷ്ട്ടം