Here is the recipe of my all time favorite yummy Pazham Pori (പഴം പൊരി / എത്തക്കാപ്പം) / Banana Fritters/ Ethaykkappam. Pazham pori or banana fritters is a traditional evening snack item in Kerala.
INGREDIENTS:
- Ripe banana / ethapazham / Kerala nenthra pazham – 1, big, peeled
- Whole wheat flour or all purpose flour – 1 cup (I used wheat flour)Black sesame seeds – 1/2 tsp.
- Turmeric powder – 1 pinch
- Baking Powder – 1/4 tsp.
- Salt – A pinch
- Sugar – 1/4 cup
- Cardamom powder – 1 pinch
- Rice flour (to make crispy Banana Fritters)– 1 Tbsp.
- Water – 1 cup or as required to make a thick batter
- Coconut oil – To deep-fry
- Mix the Wheat flour, sugar, baking powder, salt, cardamom powder, and water in a wide bowl or plate and blend it thoroughly to form a semi thick batter.
- Add a pinch of turmeric powder to the batter and mix well to color a bit.
- Peel the ripe banana and cut it into 3 portions and then slice each halfway into 3 or more to get the thin slices.
- Dip the slices in batter and evenly coat them.
- Heat coconut oil in a deep pan or cheena chatti at medium heat.
- When the oil becomes hot, dip the batter coated banana pieces and fry them until they become golden brown. Flip them in between.
- Remove from oil with a slotted spoon and drain the excess oil with paper napkins / kitchen towel.
- Serve it hot.
Tips
- If you want, you can add a little of crushed cumin seeds (ജീരകം) to the batter.
- Its better to serve it when the Pazham Pori / Banana Fritters/ Ethaykkappam is still hot.
പഴം പൊരി / എത്തക്കാപ്പം / പഴം ബോളി, വാഴയ്ക്കാപ്പം
പഴം പൊരി ഇഷ്ട്ടല്ലാത്ത ഏതേലും മലയാളികൾ ഉണ്ടോ? നാലുമണി പലഹാരമായി നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന പഴം പൊരി തയ്യാറാക്കുന്നത് വളരെ എളുപ്പമാണ്. നന്നായി വിളഞ്ഞ് പഴുത്ത നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം ആണ് പഴം പൊരിയുടെ അടിസ്ഥാന ഘടകം.
ആവശ്യമുള്ള സാധനങ്ങൾ
- ഏത്തപ്പഴം, നന്നായി പഴുത്തത്, വലുത് _ 1 എണ്ണം
- ഗോതമ്പ് മാവ് – 1 കപ്പ്
- മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
- ഏലയ്ക്ക പൊടി - 1 നുള്ള്
- ഉപ്പ് – ആവശ്യത്തിന്‍
- പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
- വെള്ളം – ആവശ്യത്തിന്
- വെളിച്ചെണ്ണ – മുക്കിപ്പൊരിക്കാന്‍ ആവശ്യമായത്
- അരിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
- ബേക്കിംഗ് പൌഡർ - 1/4 ടീസ്പൂണ്‍
- നല്ല മൂത്ത് പഴുത്ത ഏത്തപ്പഴം തൊലി കളഞ്ഞു 3 കഷണങ്ങളായി കുറുകെ മുറിക്കുക.
- ഇനി കുറുകെ മുറിച്ച ഓരോ കഷണത്തെയും കനം കുറച്ചു നീളത്തില്‍ മുറിച്ച് 3, 4 കഷ്ണങ്ങളാക്കുക.
- ഗോതമ്പ് മാവ്,പഞ്ചസാര,ഉപ്പ് , ഏലയ്ക്ക പൊടി,അരിപ്പൊടി,മഞ്ഞള്‍പ്പൊടി,. ബേക്കിംഗ് പൌഡർ എല്ലാം വെള്ളം ചേര്‍ത്ത് കുഴച്ചു കുഴമ്പ് പരുവത്തിലാക്കുക.
- ഒരു ചീനചട്ടി അടുപ്പത് വച്ച്, അതിൽ വറുക്കാനാവശ്യമായ എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ നന്നായി ചൂടാകുമ്പോള്‍ മുറിച്ചു വച്ചിരിക്കുന്ന പഴക്കഷ്ണങ്ങള്‍ തയ്യാറാക്കിയ മാവില്‍ മുക്കി ചൂടായ എണ്ണയില്‍ ഇട്ടു ഗോൾഡെൻ ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരുക....
- ചൂട് പഴം പൊരി / എത്തക്കാപ്പം തയ്യാര്‍. ചായക്കൊപ്പം ചൂടോടെ കഴിയ്ക്കുക.