This is a wonderful recycled craft using ordinary oatmeal containers. Turn empty oatmeal containers (or similar sized containers) into a pretty light stand is very innovative craft idea.
Tutorial in English is here
ആവശ്യമുള്ള സാധനങ്ങൾ
- ഓട്ട്സ് മീൽ കണ്ടൈനറുകൾ - 5
- ഗിഫ്റ്റ് റാപ്പ് പേപ്പർ - 1
- ഉരുളൻ കല്ലുകൾ
- ടക്റ്റ് ടേപ്പ്
- ക്ലിയർ സെലോ ടേപ്പ്
- ക്ലാംപ് ലാംബ്
ഉണ്ടാക്കുന്ന വിധം
ഓട്സ് മേടിക്കുന്ന കണ്ടൈനറുകൾ ഒഴിയുമ്പോൾ എടുത്തു വച്ചിരുന്നാൽ ഇത്തരത്തിൽ ഒരു ലൈറ്റ് സ്റ്റാന്റ് ഉണ്ടാക്കാം. അഞ്ച് ഓട്സ് കണ്ടൈനറുകൾ ആണ് ഈ സ്റ്റാന്റ് ഉണ്ടാക്കാൻ വേണ്ടത്. അഞ്ചു ഓട്സ് കണ്ടൈനറുകളും അടപ്പ് തുറന്നു നിരത്തി വയ്ക്കുക. നാലു കണ്ടൈനറുകളിൽ കാൽ ഭാഗത്തോളം കല്ലുകൾ കൊണ്ട് നിറയ്ക്കുക. ഇനി നാലു കണ്ടൈനറുകളും അവയുടെ അടപ്പുകൾ കൊണ്ട് അടച്ചു വയ്ക്കുക. ഒന്നിന് മുകളിൽ മറ്റൊന്ന് വരുന്ന രീതിയിൽ ഓട്സ് കണ്ടൈനറുകൾ അടുക്കി വച്ച്, താഴത്തെയും അതിനു മുകളിലത്തെയും കണ്ടൈനറിനെയും, തമ്മിൽ 2, 3 തവണ ടക്റ്റ് ടേപ്പ് കൊണ്ട് ചുറ്റി അവയെ തമ്മിൽ യോജിപ്പിക്കുക. ഇത്തരത്തിൽ കല്ലുകൾ നിറച്ചു അടച്ച എല്ലാ ഓട്സ് കണ്ടൈനറുകളും ഒന്നിന് മുകളിൽ ഒന്നായി അടുക്കി വച്ച്, ടക്റ്റ് ടേപ്പ് ചുറ്റി തമ്മിൽ യോജിപ്പിക്കുക.
അഞ്ചാമത്തെ ഒഴിഞ്ഞ ഓട്സ് കണ്ടൈനർ അടയ്ക്കാതെ തൊട്ടു താഴെ ഉള്ള കണ്ടൈനറുമായി യോജിപ്പിക്കുക. ചിത്രം (B, C). ഇനി ഇതിനെ ആവശ്യത്തിനു അനുസരിച്ച്, മുറിച്ചെടുത്ത ഗിഫ്റ്റ് റാപ് പേപ്പറു കൊണ്ട് ചുറ്റി ക്ലിയർ സെലോ ടേപ്പ് കൊണ്ട് ഒട്ടിച്ചു വയ്ക്കുക. ചിത്രം (D) ഓട്സ് കണ്ടൈനർ ക്ലാംപ് ലൈറ്റ് സ്റ്റാന്റ് റെഡി.
ഈ സ്റ്റാൻഡിൽ പല രീതിയിൽ ലാമ്പ് വയ്ക്കാൻ സാധിക്കും (ചിത്രങ്ങൾ A, E, F, G എന്നിവ നോക്കുക) നിങ്ങള്ക്ക് ഇഷ്ട്ടമുള്ള രീതിയിൽ, ലൈറ്റ് കിട്ടേണ്ട സൈഡിലേയ്ക്ക് ലാംബിനെ പൊസിഷൻ ചെയ്തും വയ്ക്കാം
Use household junk to create unique crafts …..Let Your Imagination Go Wild !!!!