One of my Paper craft Tutorial, published in a
Malayalam-language weekly, Mangalam on 28th December
2015.
മംഗളം വാരികയില്‍ (ലക്കം 50, 2015 ഡിസംബര്‍ 28)
പ്രസിദ്ധീകരിച്ചു വന്ന എന്റെ പേപ്പര്‍ ക്രാഫ്റ്റ്
- 12 ഇഞ്ച് നീളത്തിലുള്ള ഉരുളന്‍ ക്രാഫ്റ്റ് സ്ടിക്ക്സ് അല്ലെങ്കില്‍ കനം കുറഞ്ഞ മരച്ചില – 2
- പഴയ സി.ഡി – 1
- പാറ്റെണ്‍ പേപ്പര്‍ അല്ലെങ്കില്‍ പ്ലൈന്‍ പച്ച പേപ്പര്‍ - (4½ * 4½ ഇഞ്ച്) തണ്ടുണ്ടാക്കാന്‍
- കത്രിക
- A4 സൈസ് വെള്ള അല്ലെങ്കില്‍ വെള്ളി നിറത്തിലുള്ള പേപ്പര്‍ - ബൈസ് ഉണ്ടാക്കുന്നതിന്
- കട്ടിയുള്ള മഞ്ഞ/ ഗോള്‍ഡന്‍ നിറത്തിലുള്ള പേപ്പറില്‍ വെട്ടിയെടുത്ത നക്ഷത്രം - 1
- കനം കുറഞ്ഞ വയര്‍ അല്ലെങ്കില്‍ കട്ടിയുള്ള നൂല്‍
- പേപ്പര്‍ പശ
- ഫെവിക്കോള്‍
- ദീര്‍ഘ ചതുരാകൃതിയില്‍ പല നിറത്തില്‍ അഥവാ പച്ചയുടെ വിവിധ സൈഡില്‍ ഉള്ള പേപ്പറുകള്‍ -14
ഇവയില്‍ ഓരോ ജോഡി പേപ്പറുകള്‍ക്കും വേണ്ടുന്ന അളവുകള്‍ താഴെ പറയുന്നു
- 8¼ * 11 ഇഞ്ച് - 1 ജോഡി
- 7 * 11 ഇഞ്ച് - 1 ജോഡി
- 6¼ * 11 ഇഞ്ച് - 1 ജോഡി
- 5¼ * 10 ഇഞ്ച് - 1 ജോഡി
- 4¾ * 10 ഇഞ്ച് - 1 ജോഡി
- 3½ * 9 ഇഞ്ച് - 1 ജോഡി
- 2½ * 8 ഇഞ്ച് - 1 ജോഡി
ട്രീ ഉണ്ടാക്കുന്ന വിധം
ആദ്യമായി A 4 സൈസ് പേപ്പറിനെ 2 സെന്റി മീറ്റര്‍ (3/4 ഇഞ്ച്) വീതിയുള്ള പേപ്പര്‍ സ്ട്രിപ്പുകളായി മുറിച്ചെടുക്കുക. അവയെ ഒന്നിന്‍റെ അറ്റം മറ്റൊന്നുമായി പശ ഉപയോഗിച്ച് യോജിപ്പിച്ച് വലിയൊരു പേപ്പര്‍ സ്ട്രിപ്പ് ആക്കുക. എന്നിട്ട് ഇതിനെ ടൈറ്റ് കോയില്‍ ആയി ചുറ്റി എടുക്കുക. ഇത്തരത്തില്‍ പേപ്പര്‍ സ്ട്രിപ്പുകള്‍ യോജിപ്പിച്ച് ചുറ്റിയെടുക്കുന്ന പേപ്പര്‍ വട്ടം ഏകദേശം 3.5 സെന്റിമീറ്റര്‍ ആയിരിക്കും.
ടൈറ്റ് കോയില്‍ ഉണ്ടാക്കുന്ന വിധം
പേപ്പർ സ്ട്രിപ്പ്സ് ക്യ്വല്ലിംഗ് ടൂളിൽ വച്ച് റ്റൈറ്റ് ആയി ചുറ്റിയെടുത്തു അറ്റം ഗ്ലൂ ചെയ്യുക
പേപ്പര്‍ വട്ടത്തിന്റെ വലിപ്പം കൂടുതല്‍ പേപ്പര്‍ സ്ട്രിപ്പുകള്‍ ഉപയോഗിച്ച് കൂട്ടിയാല്‍ അത്രയും നല്ലത്. മുകളില്‍ പറഞ്ഞിരിക്കുന്ന അളവുകളില്‍ വെട്ടിയെടുത്ത ദീര്‍ഘ ചതുരാകൃതിയിലുള്ള പേപ്പറുകളില്‍ നിന്ന് ഏറ്റവും വലുത് എടുക്കുക. ചെറിയ വശം നിങ്ങള്‍ക്ക് അഭിമുഖമായി വച്ച്, 1 സെന്റിമീറ്റര്‍ പ്ലീറ്റുകളായി മടക്കുക. എന്നിട്ട് അവയുടെ 2 വശത്തെയും 2 അറ്റത്തു നിന്നും അല്പം ചരിച്ചു മുറിച്ചു കളയുക. ഇനി ചിത്രം 5-ല്‍ കാണുന്നതു പോലെ അവയെ രണ്ടായി മടക്കുക.
അവസാനത്തെ, ഏറ്റവും വലിയ റോസറ്റയും കോര്‍ത്ത ശേഷം ഏറ്റവും വലിയ പേപ്പര്‍ ട്യൂബ് കോര്‍ക്കുക. എന്നിട്ട് പേപ്പര്‍ ബൈസ് വട്ടത്തില്‍ ഫെവിക്കോള്‍ പുരട്ടി ക്രാഫ്റ്റ് സ്ടിക്കിനെ അതിന്‍റെ നടുവിലേക്ക് അമര്‍ത്തി വയ്ക്കുക.
പശ ഉണങ്ങാന്‍ അല്‍പ സമയം കാക്കുക. ഇനി പേപ്പര്‍ ബൈസ് വട്ടത്തിന്റെ അടി വശത്ത് നിറയെ ഫെവിക്കോള്‍ പുരട്ടി അതിനെ സി.ഡിയുടെ നടുക്ക് വയ്ക്കുക. ഏറ്റവും മുകളില്‍ ½ ഇഞ്ച് സ്പേസ് വിട്ടിരുന്നിടത്ത് ചെറിയ സ്റ്റാര്‍ ഒട്ടിച്ചു വയ്ക്കുക. പേപ്പര്‍ ക്രിസ്മസ് ട്രീ റെഡി.

ഇതേ അളവിലുള്ള അടുത്ത പേപ്പറില്‍ നിന്നും ഇത്തരത്തില്‍ പ്ലീറ്റുകള്‍ ഉണ്ടാക്കി, അറ്റങ്ങള്‍ ഷേപ്പ് ചെയ്തു രണ്ടായി മടക്കിയെടുക്കുക. ചിത്രം 6.
ഈ രണ്ടു പ്ലീറ്റട് പേപ്പര്‍ സ്ട്രിപ്പുകളുടെയും അറ്റങ്ങള്‍ തമ്മില്‍ പശ ഉപയോഗിച്ച് യോജിപ്പിക്കുക.
ഇത്തരത്തില്‍ തന്നിരിക്കുന്ന അളവില്‍ മുറിച്ചെടുത്ത ദീര്‍ഘ ചതുരാകൃതിയിലുള്ള പേപ്പര്‍ ജോടികളില്‍ നിന്ന് പ്ലീറ്റട് വട്ടങ്ങള്‍ (റോസറ്റ) ഉണ്ടാക്കിയെടുക്കുക. മുറിച്ചെടുത്ത വയര്‍ അല്ലെങ്കില്‍ കട്ടിയുള്ള നൂല്‍ കോര്‍ത്ത് കെട്ടി റോസറ്റയെ കൂടുതല്‍ ബലപ്പിക്കാം.
പാറ്റെണ്‍ പേപ്പര്‍ അല്ലെങ്കില്‍ പ്ലൈന്‍ പച്ച പേപ്പറിന്‍റെ അകത്തെ ഒരു വശത്ത് പശ തേച്ചു, മറ്റേ വശത്ത് നിന്നും മടക്കി ഏകദേശം 1.5 സെന്റിമീറ്ററിലുള്ള ട്യൂബ് ആക്കുക. എന്നിട്ട് അതിനെ താഴെ പറയുന്ന അളവുകളില്‍ മുറിക്കുക.
- 2.5 സെന്റിമീറ്റര്‍ - 1
- 2 സെന്റിമീറ്റര്‍ - 3
- 1.5 സെന്റിമീറ്റര്‍ - 2
പേപ്പര്‍ പ്ലീറ്റട് വട്ടങ്ങള്‍ ക്രാഫ്റ്റ് സ്ടിക്കിലേയ്ക്ക് കോര്‍ക്കുന്ന വിധം
ഏറ്റവും ചെറിയ റോസറ്റ എടുത്തു, അവയിലെ 2 സെമി സര്‍ക്കിള്‍സ് തമ്മില്‍ യോജിപ്പിച്ച സ്ഥലത്ത് 2 വിടവുണ്ടാകും, അത് വഴി ക്രാഫ്റ്റ് സ്റ്റിക്ക്സ് കടത്തുക. ക്രാഫ്റ്റ് സ്ടിക്ക്സിന്‍റെ മുകളറ്റത്തു ½ ഇഞ്ച് സ്പേസ് വിട്ടേയ്ക്കുക. അടുത്തതായി ഏറ്റവും ചെറിയ പേപ്പര്‍ ട്യൂബ് 2 ക്രാഫ്റ്റ് സ്റ്റിക്ക്സിലുമായി കടത്തുക. ഇത്തരത്തില്‍ റോസറ്റയും പേപ്പര്‍ ട്യൂബും ചെറുതില്‍ നിന്ന് വലുതിലേയ്ക്ക് എന്ന രീതിയില്‍ ക്രാഫ്റ്റ് സ്ടിക്കിലേയ്ക്ക് കോര്‍ക്കുക.