ആവശ്യമുള്ള സാധനങ്ങൾ
- ബസ്മതി അരി - 2 കപ്പ്
- വെള്ളം - രണ്ടേ മുക്കാൽ കപ്പ്
- മുട്ട - 2
- തേങ്ങാ പാൽ - 1 കപ്പ് ( ഒന്നാം പാൽ)
- ഉപ്പ് - ആവശ്യത്തിന്
- ഏലയ്ക്കാപ്പൊടി - 1 നുള്ള്
തയ്യാറാക്കുന്ന വിധം
ബസ്മതി അരി നന്നായി കഴുകി, മൂന്നു മണിക്കൂര്‍ കുതിരാൻ വയ്ക്കുക. കുതിർന്ന അരിയിൽ ഒരു കപ്പ് വെള്ളം ഒഴിച്ച്, നന്നായി അരയ്ക്കുക. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർക്കുക. പക്ഷെ 2 കപ്പ് അരിയ്ക്ക് മൊത്തത്തിൽ ഉപയോഗിക്കുന്ന വെള്ളം രണ്ടേ മുക്കാൽ കപ്പിൽ കൂടാൻ പാടില്ല. മുട്ട പൊട്ടിച്ചതും തേങ്ങാപാലും മിക്സിയുടെ ജാറിലേക്ക് ഒഴിച്ച്, 3, 4 മിനുട്ട് നന്നായി അടിച്ചെടുക്കുക. ഈ മാവിനെ ഒരു ബൌളിലേയ്ക്ക് ഒഴിക്കുക. ബാക്കിയുള്ള വെള്ളവും ഏലയ്ക്കാപ്പൊടിയും ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പുണ്ടോ എന്ന് നോക്കുക. പാലാടയ്ക്കുള്ള മാവ് തയ്യാർ.
മാവ് പുളിക്കാനൊന്നും വെയിറ്റ് ചെയ്യേണ്ട കാര്യം ഇല്ല. ഉടനെ തന്നെ പാലാട ഉണ്ടാക്കാം. 10 - ഇഞ്ച് അല്ലെങ്കിൽ 12 ഇഞ്ച് വലിപ്പത്തിലുള്ള തവ അടുപ്പത് വച്ച്. അതു ചൂടാകുമ്പോൾ, ഒരു തവി ( കാൽ കപ്പിനെക്കാൾ കുറവായിരിക്കണം) മാവ് ഒഴിച്ച്, തവ നന്നായി ചുറ്റിച്ചു, മാവ് തവയിൽ മുഴുവനായി സ്പ്രെഡ് ചെയ്യിക്കണം. 30 - 40 സെക്കന്റ് വേവിക്കുക. പാലാടയുടെ അറ്റം പാനിൽ നിന്ന് ഇളകി വരുന്നത് കാണാൻ സാധിക്കും. കൈ കൊണ്ടോ, നോണ്‍ സ്റ്റിക്ക് ശ്ലോട്ടെഡ് ടെർണർ ഉപയോഗിച്ചോ പാലാടയെ പാനിൽ നിന്ന് ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി ഇഷ്ട്ടമുള്ള ഷെയ്പ്പിൽ മടക്കിഎടുക്കുക.