One of my Paper craft Tutorial, published in a
Malayalam-language weekly, Mangalam on 14th December
2015.
റോസെറ്റ്സ് ഉണ്ടാക്കുന്ന വിധം
പേപ്പറിനെ 30 ഇഞ്ച് നീളത്തിലും 5 ഇഞ്ച് വീതിയിലും വെട്ടിയെടുക്കുക. ചിത്രം B. അതിനെ ½ ഇഞ്ച് പ്ലീറ്റുകളായി മടക്കുക. ചിത്രം C.
മംഗളം വാരികയില്‍ (ലക്കം 50, 2015 ഡിസംബര്‍ 14)
പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ്
ആവശ്യമുള്ള സാധനങ്ങള്‍
- പേപ്പര്‍
- കത്രിക
- സെലോടേപ്പ്
- ഫെവികോള്‍
റോസെറ്റ്സ് ഉണ്ടാക്കുന്ന വിധം
പേപ്പറിനെ 30 ഇഞ്ച് നീളത്തിലും 5 ഇഞ്ച് വീതിയിലും വെട്ടിയെടുക്കുക. ചിത്രം B. അതിനെ ½ ഇഞ്ച് പ്ലീറ്റുകളായി മടക്കുക. ചിത്രം C.
ഇനി പേപ്പറിന്റെ ഒരറ്റത്തു നിന്ന് ചെറിയൊരു ഭാഗം 45 ഡിഗ്രി
ചരിച്ചു വെട്ടുക. (പേപ്പറിന്റെ രണ്ടറ്റത്തു നിന്നും 45 ഡിഗ്രി ചരിച്ചു വെട്ടിയതാണ്
ചിത്രം E)
അടുത്തതായി പേപ്പറിന്റെ രണ്ടറ്റങ്ങളെയും പശ ഉപയോഗിച്ച് തമ്മില്‍
യോജിപ്പിക്കുക. ഇനി ഈ പേപ്പര്‍ സ്ട്രിപ്പിന്റെ മുകളിലത്തെ ഭാഗത്തെ രണ്ടു കയ്യും
കൊണ്ട് മെല്ലെ താഴേയ്ക്ക് അമര്‍ത്തുക. ചിത്രം H, I &
J.
പേപ്പര്‍ സ്ട്രിപ്പിന്റെ ഉള്ളിലെ വശങ്ങളില്‍ പശ തേച്ചു അവയെ
പരസ്പരം ഒട്ടിച്ചു വയ്ക്കുക. 4 ഇഞ്ച് വലിപ്പത്തില്‍ 1 പേപ്പര്‍ വട്ടം
വെട്ടിയെടുത്തു അതില്‍ മുഴുവന്‍ പശ തേച്ചു പേപ്പര്‍ പിന്‍വീല്‍ റോസെറ്റ്ന്‍റെ
പിന്നില്‍ നടുക്കായി ഒട്ടിച്ച് വയ്ക്കുക. പശ ഉണങ്ങാന്‍ അല്‍പ സമയം കാക്കുക. ഇനി
പേപ്പര്‍ പിന്‍വീല്‍ റോസെറ്റ്ന്‍റെ മുന്‍ ഭാഗത്ത് നടുവിലായി ഇഷ്ട്ടമുള്ള
നിറത്തിലുള്ള പ്ലാസ്റ്റിക് ബീഡ് അല്ലെങ്കില്‍ പേപ്പര്‍ പൂക്കള്‍, പേപ്പര്‍ വട്ടം,
ബട്ടന്‍സ് അങ്ങനെ എന്തെങ്കിലും ഒട്ടിച്ചു വച്ച് ഭംഗിയാക്കാം. ചിത്രം
K.
ഇത്തരത്തില്‍ കുറെ പേപ്പര്‍ പിന്‍വീല്‍ റോസെറ്റ്സ് ഉണ്ടാക്കി
നിങ്ങള്ക്ക് ഇഷ്ട്ടമുള്ള ഷെയ്പ്പില്‍ ചുവരില്‍ സെലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു
വയ്ക്കാം (ചിത്രം A), സീലിംഗ് ഹൂക്കില്‍ തൂക്കിയിടാം ചിത്രം L. ഇവയെ
ഗ്രീറ്റിംഗ് കാര്‍ഡില്‍ ഒട്ടിച്ചു വയ്ക്കുകയോ, ഗിഫ്റ്റ് റാപ്പ് ഡെക്കര്‍ ആയി
ഉപയോഗിക്കുകയോ ഒക്കെയാവാം.