One of my My SIx Christmas special Food Recipes Published in a Malayalam magazine, Sthree Dhanam on December 2015(സ്ത്രീധനം മാഗസീനില്‍ ഡിസംബര്‍ മാസം പ്രസിദ്ധീകരിച്ച എന്റെ ആറ് റെസിപ്പികളില്‍ ഒന്ന്)
ചിക്കനിൽ മസാല പുരട്ടാൻ ആവശ്യമായവ
ചിക്കൻ ചെറിയ കഷണങ്ങളായി മുറിച്ചു, നന്നായി കഴുകി വൃത്തിയാക്കി, ചിക്കനിൽ നിന്ന് വെള്ളം നന്നായി തോർത്തി കളയുക. ചിക്കൻ കഷണങ്ങൾ ഒരു ബൌളിലേയ്ക്കെടുത്തു, അതിൽ 2 മുതൽ 7 വരെയുള്ള ചേരുവകൾ ചേർത്ത്, നന്നായി ഇളക്കി യോജിപ്പിച്ച്, കഷണങ്ങളിൽ മസാല പിടിക്കാനായി അര മണിക്കൂർ വയ്ക്കുക.
വറുത്തരയ്ക്കാൻ ആവശ്യമായവ
ഗ്രേവിയ്ക്ക് വേണ്ടുന്ന സാധനങ്ങൾ
ചുവടു കട്ടിയുള്ള ഒരു പാനില്‍ എണ്ണ ചൂടാക്കി കറിവേപ്പിലയും വറ്റൽ മുളകും കടുകും താളിച്ച് സവാള അരിഞ്ഞതും ഇഞ്ചി ,വെളുത്തുള്ളി അരച്ചതും കൂടി വഴറ്റുക. അവ നന്നായി വഴന്നതിനു ശേഷം ഇതിലേക്ക് തക്കാളി കൂടി ചേര്ത്ത് വഴറ്റുക.എണ്ണ തെളിഞ്ഞു വരുമ്പോള്‍ മുളക് പൊടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഉപ്പ് ചേർക്കുക. മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്തിളക്കി തീ കൂട്ടി, അടച്ചു വച്ച് 2 മിനുട്ട് വേവിക്കുക. ഇനി തീ കുറച്ചു, മീഡിയം ഫ്ലയിമിൽ വച്ച് വേവിക്കുക. അര കപ്പു ചൂട് വെള്ളം ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഒരു തിള വരുമ്പോഴേക്കും വറുത്തരച്ച് വച്ചിരിക്കുന്ന പേസ്റ്റ് ചേർത്ത് ഇളക്കി, അടച്ചു വെച്ച് വേവിയ്ക്കുക.. ഉപ്പു ആവശ്യത്തിനുണ്ടോ എന്ന് നോക്കുക. വേണമെങ്കിൽ ഒരു ടീസ്പൂണ്‍ നാരങ്ങാ നീര് ചേർക്കാം. ചിക്കന്‍ വെന്തു കഴിഞ്ഞു മല്ലിയിലയോ സ്പ്രിംഗ് ഒണിയനോ വിതറി അലങ്കരിക്കാം... ചിക്കൻ കറി തയ്യാര്‍.
ചിക്കനിൽ മസാല പുരട്ടാൻ ആവശ്യമായവ
- ചിക്കൻ - 1/2 കിലോ
- മഞ്ഞൾ പൊടി - 1/4 ടീ സ്പൂണ്‍
- മുളക് പൊടി - 1/2 ടീ സ്പൂണ്‍
- ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് - 1 ടീ സ്പൂണ്‍
- നാരങ്ങാ നീര് - 1 സ്പൂണ്‍ / തൈര് – 2 ടീസ്‌പൂണ്‍ (ഏതെങ്കിലും ഒന്ന് മതി)
- എണ്ണ – 1 ടീ സ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
ചിക്കൻ ചെറിയ കഷണങ്ങളായി മുറിച്ചു, നന്നായി കഴുകി വൃത്തിയാക്കി, ചിക്കനിൽ നിന്ന് വെള്ളം നന്നായി തോർത്തി കളയുക. ചിക്കൻ കഷണങ്ങൾ ഒരു ബൌളിലേയ്ക്കെടുത്തു, അതിൽ 2 മുതൽ 7 വരെയുള്ള ചേരുവകൾ ചേർത്ത്, നന്നായി ഇളക്കി യോജിപ്പിച്ച്, കഷണങ്ങളിൽ മസാല പിടിക്കാനായി അര മണിക്കൂർ വയ്ക്കുക.
വറുത്തരയ്ക്കാൻ ആവശ്യമായവ
- വറ്റൽ മുളക് - 3
- ഉണക്ക മല്ലി - 1 ടേബിൾ സ്പൂണ്‍
- ജീരകം - 1 ടീ സ്പൂണ്‍
- പെരുംജീരകം - 1 ടീ സ്പൂണ്‍
- കുരുമുളക് - 1 ടീ സ്പൂണ്‍
- തേങ്ങ ചിരകിയത് - 2 ടേബിൾ സ്പൂണ്‍
- ഗ്രാമ്പു - 4
- ഏലയ്ക്ക - 1
- കറുവാപ്പട്ട - 1 ഇഞ്ച് നീളത്തിലുള്ളത്
- തക്കോലം - 1
- കശുവണ്ടി പരിപ്പ് - 5-6
ഗ്രേവിയ്ക്ക് വേണ്ടുന്ന സാധനങ്ങൾ
- വെളിച്ചെണ്ണ - 2 ടീ സ്പൂണ്‍
- കടുക് - 1/8 ടീ സ്പൂണ്‍
- വറ്റൽ മുളക് - 1, രണ്ടായി മുറിച്ചത്
- കറിവേപ്പില - 1 തണ്ട്
- സവാള, കനം കുറച്ചരിഞ്ഞത് - 1 വലുത്
- തക്കാളി, ചെറുതായി മുറിച്ചത് - 1 വലുത്
- ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടീ സ്പൂണ്‍
- മുളക് പൊടി - 1/2 ടീ സ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്