Sunday, April 17, 2016

Cupcake Birthday Card കപ്പ് കേക്ക് ബെര്‍ത്ത്‌ ഡേ കാര്‍ഡ്‌

 
One of my Card Making Tutorial, published in a Malayalam-language weekly, Mangalam on 18th April 2016 (മംഗളം വാരികയില്‍ 2016 ഏപ്രില്‍ 18 ന് പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് - കപ്പ് കേക്ക് ബെര്‍ത്ത്‌ ഡേ കാര്‍ഡ്‌)


ആവശ്യമുള്ള സാധനങ്ങള്‍

  • കട്ടിയുള്ള കളര്‍ പേപ്പറുകള്‍ - 2 വ്യത്യസ്ത നിറത്തില്‍ ഉള്ളവ
  • സ്കെയില്‍
  • പെന്‍സില്‍
  • കത്രിക / ക്രാഫ്റ്റ് നൈഫ്
  • പശ
  • റിബണ്‍ - 15 ഇഞ്ച്‌ നീളത്തില്‍ മുറിച്ചെടുത്തത്



കാര്‍ഡ്‌ ഉണ്ടാക്കുന്ന വിധം

ചിത്രം 1 ടെമ്പ്ലേറ്റ് ആവശ്യമുള്ള വലിപ്പത്തില്‍ പ്രിന്‍റ് ഔട്ട്‌ എടുത്ത് കട്ടിയുള്ള കളര്‍ പേപ്പറില്‍ വരച്ചു വെട്ടി എടുക്കുക. കാര്‍ഡ് ബെയ്സിനു വെള്ള പേപ്പറും കപ്പ് കേക്ക് ബെയ്സ്, താഴത്തെയും മുകളിലത്തെയും ലെയറുകള്‍ എന്നിവയ്ക്ക് ചുവന്ന പേപ്പറും ആണ് ഉപയോഗിച്ചിരിക്കുന്നത്. (ഇഷ്ട്ടമുള്ള 2 നിറത്തിലുള്ള പേപ്പറുകള്‍ ഉപയോഗിക്കുക.) 



വെള്ള പേപ്പറില്‍ വെട്ടിയെടുത്ത കാര്‍ഡ് ബെയ്സ് (ചിത്രം 2) ഡോട്ടഡ് ലയിന്‍സ് കാണുന്ന ഭാഗത്ത്‌ വച്ച് രണ്ടായി മടക്കി, അടച്ചു വച്ച് പുറമെയുള്ള ഭാഗത്ത്‌, കപ്പ് കേക്ക് ബെയ്സ് ഒട്ടിച്ചു വയ്ക്കുക. അതിന്റെ പുറത്തു ചിത്രം 3 ല്‍ കാണുന്നത് പോലെ താഴത്തെ ലെയര്‍ ഒട്ടിച്ചു വയ്ക്കുക. 


ഇനി മുകള്‍ ഭാഗത്തേക്ക്‌ വേണ്ടി വെട്ടിയെടുത്ത ലെയറുകള്‍ (ചുവപ്പ്, വെള്ള നിറങ്ങളില്‍ ടെമ്പ്ലേറ്റില്‍ കാണിച്ചിരിക്കുന്നതു പോലെ വെട്ടിയെടുത്ത്) ഓരോന്നായി ഒട്ടിച്ചു വയ്ക്കുക. ചിത്രം 4. 


കാര്‍ഡിന് ഉള്ളിലെ വെളുത്ത ഇരു പുറങ്ങളിലും ഇഷ്ട്ടമുള്ള സന്ദേശങ്ങള്‍ എഴുതുകയോ ചിത്രങ്ങള്‍ ഒട്ടിക്കുകയോ, ഒക്കെയാവാം. കാര്‍ഡിന്റെ പിന്‍ ഭാഗത്ത്‌ ചിത്രം 5 ല്‍ കാണുന്നത് പോലെ ഹാപ്പി ബര്‍ത്ത് ഡേ എന്നെഴുതി എന്തെങ്കിലും ഡിസൈന്‍ കൊടുക്കുകയോ ചെയ്യാം. 


ഇനി കാര്‍ഡ്‌ അടച്ച് ഒരു കവറില്‍ ഇടുകയോ, ചിത്രം 6 ല്‍ കാണുന്നത് പോലെ റിബണ്‍ റാപ്പ് ചെയ്കയോ ആവാം.



Comments