Tuesday, June 28, 2016

Red Acrylic Beads Necklace Handmade Necklace Tutorial

ചുവന്ന അക്രിലിക് നെക്ക്ലസ്  Red Acrylic Beads Necklace making tutorial published in Mangalam Weekly on 27th June , 2016


ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം A)
  1. ചക്കിരി / ഫ്ലവര്‍ ഷെയ്പ്പ് ബീഡ് ക്യാപ്പ് - 20 എണ്ണം
  2. 10 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് - 9 എണ്ണം
  3. 2 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് / നമ്പര്‍ 3 മണി - 20 എണ്ണം
  4. 20 MM ചുവന്ന അക്രിലിക് ബീഡ്സ് - 10 എണ്ണം
  5. ബാക്ക് ചെയിന്‍
  6. റിംഗ്സ് - 2
  7. നൂല്‍

മാലയുണ്ടാക്കുന്ന വിധം





റിങ്ങിൽ നൂല് കെട്ടുക. അതിനു ശേഷം ഒരു 2 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് + ചക്കിരി + 20 MM ചുവന്ന അക്രിലിക് ബീഡ് + ചക്കിരി ( ഓരോ ചുവന്ന അക്രിലിക് ബീഡ് കോര്‍ക്കുന്നതിനു മുന്നേയും അതിനു ശേഷവും ചക്കിരി കോര്‍ക്കാന്‍ ശ്രദ്ധിക്കുക) + 2 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് + 10 MMഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് + 2 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് വീണ്ടും ചക്കിരിയും ചുവന്ന അക്രിലിക് ബീഡും എന്നിങ്ങനെ ചിത്രം 2, 3, 4, 5, 6 എന്നിവയില്‍ കാണുന്നത് പോലെ നൂലിലേയ്ക്ക് കോര്‍ത്ത്‌ നൂലിന്റെ മറുവശം അടുത്ത റിങ്ങിൽ കെട്ടി, റിങ്ങിഗ്സിനെ ബാക്ക് ചെയിനുമായി യോജിപ്പിക്കുക.ചുവന്ന അക്രിലിക് നെക്ക്ലസ് റെഡി. ചിത്രം 7 നോക്കുക.



Comments

Sunday, June 26, 2016

Drinking Straw Flowers Making Tutorial ഡ്രിങ്ങിംഗ് സ്ട്രോ പൂക്കള്‍

One of my recycled craft tutorial published in Mangalam Weekly on 20th  June , 2016



ഡ്രിങ്ങിംഗ് സ്ട്രോ പൂക്കള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഡ്രിങ്ങിംഗ് സ്ട്രോ
ഇയര്‍ സ്റ്റഡ്‌ പോസ്റ്റ്‌ & ബാക്ക് ( സ്റ്റഡ്‌ കമ്മലിന്‍റെ ബെയ്സും ആണിയും)
കത്രിക

പൂവുണ്ടാക്കുന്ന വിധം


ചിത്രം 1 ല്‍ കാണുന്നത് പോലെ ആവശ്യമുള്ളത്രയും സ്ട്രോകള്‍ എടുത്തു വയ്ക്കുക. അതില്‍ നിന്ന് ഒരു സ്ട്രോ എടുത്ത് കത്രിക ഉപയോഗിച്ച് തുല്യ പകുതിയായി മുറിക്കുക


ഒരു പകുതിയും പിന്നെയും പകുതിയായി മുറിക്കുക. ഇപ്പോള്‍ ഒരു സ്ട്രോയില്‍ നിന്ന് 4 തുല്യ വലിപ്പത്തിലുള്ള പീസുകള്‍ കിട്ടിയില്ലേ. ഇത്തരത്തില്‍ ആവശ്യമുള്ളത്രയും സ്ട്രോകള്‍ മുറിച്ചെടുക്കുക. ചിത്രം 2. 




ഇനി അവയുടെ മുകളിലത്തെയും താഴത്തെയും അറ്റത്ത്‌ നിന്ന് ചിത്രം 3 ല്‍ കാണുന്നത് പോലെ ഒരല്പം ഭാഗം 45 ഡിഗ്രി ചരിച്ചു വെട്ടി കളയുക. ഇതില്‍ നിന്ന് ഒരു സ്ടോ എടുത്ത്, അതിന്റെ നടുക്കായി പിന്‍ കൊണ്ട് ഒരു കുഞ്ഞു ഹോള്‍ ഇട്ടിട്ടിട്ടു അതിലൂടെ ഇയര്‍ സ്റ്റഡ്‌ പോസ്റ്റ്‌ കുത്തി വയ്ക്കുക, അതിനു പിന്നിലായി വീണ്ടും 2 സ്ട്രോകള്‍ കൂടെ ഇത്തരത്തില്‍ ഇയര്‍ സ്റ്റഡ്‌ പോസ്റ്റിലേയ്ക്ക് കയറ്റി വച്ച്, ഇയര്‍ സ്റ്റഡ്‌ ബാക്ക് കൊണ്ട് ടൈറ്റായി അടച്ചു വച്ച്, സ്ട്രോയെ ഇതള്‍ ഷെയ്പ്പില്‍ ആക്കി വയ്ക്കുക.


ഏറ്റവും മുകളില്‍, ഇയര്‍ സ്റ്റഡ്‌ പോസ്റ്റിനു മുകളിലായി ഇഷ്ട്ടമുള്ള നിറത്തിലുള്ള ബീഡ്സ് ഒട്ടിച്ചു വച്ച് പൂക്കളെ കൂടുതല്‍ ഭംഗിയാക്കാം. ചിത്രം 4, 5, 6 എന്നിവ നോക്കുക. ഇത്തരത്തില്‍ ആവശ്യമുള്ളത്രയും പൂക്കളുണ്ടാക്കി ഒരു ഫ്ലവര്‍ വെസില്‍ മനോഹരമായി അലങ്കരിച്ചു വയ്ക്കുക.  


Comments

Tuesday, June 21, 2016

Gold-stone & White Peals Necklace ഗോള്‍ഡ്‌ സ്റ്റോണ്‍ വൈറ്റ് പേള്‍ നെക്ക്ലസ്


One of my jewelry making tutorial published in Mangalam Weekly on 6th June, 216 


ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം A)
  • ജമ്പ് റിങ്ങ്സ് - 2
  • ചെടാപ്പെട്ടി - 2
  • ഗോള്‍ഡ്‌ സ്റ്റോണ്‍ ബീഡ്സ് - 104 എണ്ണം
  • അക്രിലിക് സ്റ്റൈല്‍ ഓവല്‍ വൈറ്റ് പേള്‍ ബീഡ്സ് - 72 എണ്ണം
  • ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് (5 MM) - 26 എണ്ണം
  • സ്ട്രൈറ്റ് ടൂബ് - 16 എണ്ണം
  • ചക്കിരി - 32 എണ്ണം
  • ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് (6 MM) - 2 എണ്ണം
  • ലോക്കറ്റ്‌ / പെന്‍ഡന്‍റെ - 1
  • ഹുക്ക് -1
  • നൂല്‍
മാലയുണ്ടാക്കുന്ന വിധം
രണ്ടു ലെയര്‍ ആയാണ് ഈ മാല കോര്‍ക്കുന്നത്. മാലയുടെ ഇരു വശത്തെയും അകത്തെ ലെയറിലും പുറത്തെ ലെയറിലും ഒരു പോലെ തന്നെയാണ് ബീഡ്സ് കോര്‍ക്കേണ്ടുന്നത് (ചിത്രം B).

നീളത്തില്‍ മുറിച്ചെടുത്ത നൂല്‍ രണ്ടായി മടക്കി ഒരു റിങ്ങില്‍ കെട്ടുക. ചെടാപ്പെട്ടിനൂലിലേയ്ക്ക് കോര്‍ക്കുക. ( നൂലിന്റെ രണ്ടായി എടുത്ത് ചെടാപ്പെട്ടിയുടെ അടുത്തടുത്തുള്ള രണ്ടു ഹോളിലേയ്ക്ക് കോര്‍ക്കുക. ഓരോ നൂലിലും 5 ഗോള്‍ഡ്‌ സ്റ്റോണ്‍ ബീഡ്സ് വീതം (രണ്ടു ലെയറിലുമായി മൊത്തം 10) കോര്‍ക്കുക. ഇനി രണ്ട് 5MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് ഓരോന്നിലും കോര്‍ക്കണം. പിന്നെയും 5ഗോള്‍ഡ്‌ സ്റ്റോണ്‍ ബീഡ്സ് (2x5=10), രണ്ട് 5 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ്എന്നിവ കോര്‍ക്കുക (ചിത്രം C).

ഇനി 3 ഓവല്‍ വൈറ്റ് പേള്‍ ബീഡ്സ് വീതം കോര്‍ക്കുക. ഇനി 3 ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് (5 MM) + 3 ഓവല്‍ വൈറ്റ് പേള്‍ ബീഡ്സ് + 1 ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് (5 MM) + 4 ഗോള്‍ഡ്‌ സ്റ്റോണ്‍ ബീഡ്സ് + 1 സ്ട്രൈറ്റ് ടൂബ് + 4ഗോള്‍ഡ്‌ സ്റ്റോണ്‍ ബീഡ്സ് + 2 ചക്കിരി + 2 ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് (5 MM) + 2 ചക്കിരി + 3 ഓവല്‍ വൈറ്റ് പേള്‍ ബീഡ്സ് + 1 സ്ട്രൈറ്റ് ടൂബ് + 3 ഓവല്‍ വൈറ്റ് പേള്‍ ബീഡ്സ് + 1 ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് (5 MM) + 4 ഗോള്‍ഡ്‌ സ്റ്റോണ്‍ ബീഡ്സ് + 1 സ്ട്രൈറ്റ് ടൂബ് + 4 ഗോള്‍ഡ്‌ സ്റ്റോണ്‍ ബീഡ്സ് + 2 ചക്കിരി + 2ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് (5 MM) + 2 ചക്കിരി + 3 ഓവല്‍ വൈറ്റ് പേള്‍ ബീഡ്സ് + 1 സ്ട്രൈറ്റ് ടൂബ് + 3 ഓവല്‍ വൈറ്റ് പേള്‍ ബീഡ്സ് + 1 ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് (6 MM) എന്നിങ്ങനെ നൂലിലേയ്ക്ക് കോര്‍ക്കുക. (ചിത്രം D). ഇനി ലോക്കറ്റ്‌ കോര്‍ക്കുക. (രണ്ടു ലെയര്‍ നൂലും ഒരുമിച്ചോ ചിത്രം E യില്‍ കാണുന്നത് പോലെലോക്കറ്റിന്‍റെ മുകളിലെ രണ്ടു തട്ടുകളില്‍ മുകളിലും അതിനു തൊട്ടു താഴെയുമായോ നൂലുകള്‍ കോര്‍ക്കുക.


ഇനി നൂലില്‍ ലോക്കറ്റു കോര്‍ക്കുന്നതിനു മുന്നെ വരെയുള്ള സ്റെപ്പുകള്‍ റിവേര്‍സ് ഓര്‍ഡറില്‍ കമ്പ്ലീറ്റ്‌ ചെയ്തു, നൂല്‍ റിങ്ങില്‍ കെട്ടി, രണ്ടു റിംഗ്സിനെയും ഹുക്കിട്ടു യോജിപ്പിക്കുക. ചിത്രം F നോക്കുക.


Comments

Friday, June 17, 2016

സൂര്യനും ഭൂമിയും കവിത Sooryanum Bhoomiyum Poem



സൂര്യനും ഭൂമിയും
**************************
By Manjusha Hareesh
****************************
ഇളവെയില്‍ കൈകളാലെന്നെ

തഴുകുന്ന നേരത്താ

കനല്‍ക്കണ്ണുകള്‍

നിറഞ്ഞതെന്തേ

കുളിര്‍ മാരിയായാ -

നീര്‍ കണങ്ങളീ

തളിര്‍ മേനിയാകെ

നനച്ചാര്‍ദ്രമാക്കവേ

തളിരിടുന്നെന്നിലൊരായിരം

കിനാക്കള്‍

കടലോളമിഷ്ട്ടം

കരളില്‍ നിറച്ചെന്നിലെ

മോഹ മുകുളങ്ങളെ

ഉമ്മ വച്ചുണര്‍ത്തിയ

പ്രണയമേ .....

മഴയായും വെയിലായും

തഴുകൂ നീയെന്നെ

ഹരിതാഭ നിറയട്ടെയീ

വദനത്തിലിന്നും

ഋതു ശോഭയാല്‍

ചോക്കട്ടെന്‍

കവിള്‍ത്തടങ്ങളെന്നും

നിന്നോടു കണ്ണോടു

കണ്ണിടയുമ്പോള്‍

നാണിച്ചു തല

താഴ്ത്തട്ടെയെന്‍

മിഴിപ്പൂക്കള്‍

പ്രണയത്തിനച്ചുതണ്ടില്‍

സ്വയം കറങ്ങുന്ന ഞാന്‍

പ്രണവ മന്ത്രവുമുരിവിട്ടുരിവിട്ട്

ചുറ്റി വരുന്നുണ്ടെന്‍

പ്രണയമേ നിന്നെ....

എനിക്ക് ചുറ്റും

നിനക്ക് ചുറ്റും

നമുക്കു ചുറ്റും

പ്രണയ പ്രയാണത്തിലാണ് ഞാന്‍...

കാലാന്തരങ്ങളായീ

പ്രണയ പ്രയാണത്തിലാണ് നാം ......



Comments

Sunday, June 12, 2016

Banana Pancake Recipe ബനാന പാന്‍കേക്ക്സ്

One of my recipe published in Sthreedhanam Magazine  on June 2016 ( ബനാന പാന്‍കേക്ക്സ്  റെസിപി 2016 ജൂണ്‍ മാസത്തെ സ്ത്രീധനം മാഗസീനില്‍ പ്രസിദ്ധീകരിച്ചു  വന്നത്) 


ആവശ്യമുള്ള സാധനങ്ങള്‍ 
  • മൈദാ മാവ് അല്ലെങ്കില്‍ ഗോതമ്പു പൊടി - 1 കപ്പ് 
  • പഞ്ചസാര - 2 ടേബിള്‍ സ്പൂണ്‍ 
  • ബേക്കിംഗ് പൌഡര്‍ - 1 ടീ സ്പൂണ്‍ 
  • ഉപ്പ് - 1/8 ടീ സ്പൂണ്‍ 
  • മുട്ട , ബീറ്റ് ചെയ്തത് - 1 
  • പാല്‍ - 1 കപ്പ് 
  • വെജിറ്റബിള്‍ എണ്ണ - 2 ടേബിള്‍ സ്പൂണ്‍ 
  • നന്നായി പഴുത്ത പഴം, ചെറുതായി മുറിച്ചത് - 2 എണ്ണം 
  • കറുവപ്പട്ട പൊടിച്ചത് - 1 നുള്ള് 
  • വാനില എക്സ്ട്രാറ്റ് - 1/2 ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം 

ഒരു മിക്സിംഗ് ബൌളില്‍ മൈദാ മാവ് അല്ലെങ്കില്‍ ഗോതമ്പു പൊടി, പഞ്ചസാര, ബേക്കിംഗ് പൌഡര്‍, ഉപ്പ്, കറുവപ്പട്ട പൊടിച്ചത് എന്നിവ എടുത്ത് സ്പൂണ്‍ കൊണ്ട് ഇളക്കി യോജിപ്പിക്കുക. പാല്‍, ചെറുതായി മുറിച്ച പഴം, മുട്ട ബീറ്റ് ചെയ്തത്, വാനില എക്സ്ട്രാറ്റ്, വെജിറ്റബിള്‍ ഓയില്‍ എന്നിവ മിക്സിയില്‍ അടിച്ചെടുത്തു മറ്റൊരു ബൌളിലേയ്ക്ക് ഒഴിച്ച് വയ്ക്കുക. ഇനിയീ പാല്‍- പഴം- മുട്ട മിശ്രിതത്തിലേയ്ക്ക് മൈദ-പഞ്ചസാര മിശ്രിതം കുറേശ്ശെയായി ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ദോശമാവിന്റെ പരുവത്തിൽ ആണ് മാവ് കലക്കേണ്ടുന്നത്. 


ഒരു പാന്‍ അടുപ്പത്ത് വച്ച്, ചൂടാകുമ്പോള്‍ നെയ്യ് മയം പുരട്ടി, ഒരു തവി മാവ് ഒഴിച്ചു കനം കുറച്ചു പരത്തി, ഇരു പുറവും ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വേവിച്ച് പാന്‍കേക്കുകള്‍ ഉണ്ടാക്കുക. ഓരോ പാന്‍കേക്കിലും തേങ്ങ-പഞ്ചസാര കൂട്ടു വച്ച് ചുരുട്ടി പ്ലേറ്റില്‍ വയ്ക്കുക. അല്ലെങ്കില്‍ തേനോ മാപ്പിള്‍ സിറപ്പോ ഒഴിച്ച് അധികം തണുക്കാതെ വിളമ്പുക.


Comments

Thursday, June 9, 2016

Paper Punch Butterfly ബട്ടര്‍ ഫ്ലൈ ഹാര്‍ട്ട്‌ Heart Paper Punch Butterfly Love

One of my paper craft tutorial published in Mangalam Weekly on May 2016 


ആവശ്യമുള്ള സാധനങ്ങള്‍
  1. ചതുരത്തില്‍ മുറിച്ചെടുത്ത തെര്‍മോകോള്‍ ഷീറ്റ് (12 x 12 ഇഞ്ച്‌) -1
  2. ബട്ടര്‍ ഫ്ലൈ പേപ്പര്‍ പഞ്ച് 
  3. പേപ്പര്‍ -1, 2 ഷീറ്റ് 
  4. പെന്‍സില്‍ 
  5. ക്രാഫ്റ്റ് ഗ്ലൂ അല്ലെങ്കിൽ ഫെവികോൾ 

ബട്ടര്‍ ഫ്ലൈ ഹാര്‍ട്ട്‌ ഉണ്ടാക്കുന്ന വിധം

ബട്ടര്‍ ഫ്ലൈ പേപ്പര്‍ പഞ്ച് ഉപയോഗിച്ച് ഒരേ നിറത്തിലോ വ്യത്യസ്ത നിറത്തിലോ ഉള്ള പേപ്പറുകളില്‍ നിന്ന് ചിത്രശലഭങ്ങള്‍ വെട്ടിയെടുക്കുക. തെര്‍മോകോള്‍ ഷീറ്റിനു നടുക്കായി പെന്‍സിലു കൊണ്ട് ആവശ്യമുള്ള വലിപ്പത്തില്‍ ഹാര്‍ട്ട് ഷെയ്പ്പ് / ലവ്വ്‌ ഷെയ്പ്പ് വരയ്ക്കുക.


പെന്‍സിലു കൊണ്ടു വരച്ച വരയിലൂടെ ക്രാഫ്റ്റ് ഗ്ലൂ അല്ലെങ്കിൽ ഫെവികോൾ പുരട്ടി വയ്ക്കുക. വെട്ടിയെടുത്ത പേപ്പര്‍ ശലഭങ്ങള്‍ ഓരോന്നായി എടുത്ത് നെടുകെ നേര്‍ പകുതിയായി മടക്കി, ഒന്ന് അമര്‍ത്തിയ ശേഷം, മടക്കു നിവര്‍ത്തി, ചിത്രം 1, 2 എന്നിവയില്‍ കാണുന്നത് പോലെ ഹാര്‍ട്ട് ഷെയ്പ്പിന്‍റെ ഔട്ട്‌ ലൈനില്‍ ഒട്ടിച്ചു വയ്ക്കുക. ഈ ഔട്ട്‌ ലൈനിന്‍റെ അകത്തായി ചിത്രം 2 ല്‍ കാണുന്നത് പോലെ പേപ്പര്‍ ബട്ടര്‍ ഫ്ലയ്സ് ഒട്ടിച്ചു വച്ച് അടുത്ത റൌണ്ട് പൂര്‍ത്തിയാക്കുക. 



ഇത്തരത്തില്‍ ചിത്രം 3, 4, 5, എന്നിവയില്‍ കാണുന്നത് പോലെ അകത്തകത്തായി പേപ്പര്‍ ശലഭങ്ങള്‍ ഒട്ടിച്ചു വച്ച് ബട്ടര്‍ ഫ്ലൈ ഹാര്‍ട്ട് പൂര്‍ത്തിയാക്കുക. ചിത്രം 6 നോക്കുക. ഇതിനെ വാള്‍ ഡെക്കര്‍ ആയി ഉപയോഗിക്കാം.

Comments