One of my Recycled Craft : Paint Bottle Blossom പെയിന്‍റ് ബോട്ടില്‍ ബ്ലോസ്സം published in Mangalam Varika
ആവശ്യമുള്ള സാധനങ്ങള്‍
- പേപ്പര്‍ പ്ലേറ്റ് അല്ലെങ്കില്‍ പ്ലാസ്റ്റിക് ബൌള്‍
- പ്ലാസ്റ്റിക് സോഡാ ബോട്ടില്‍
- പെയിന്‍റ്
- തെര്‍മോകോള്‍ ഷീറ്റ്
- ഇഷ്ട്ടമുള്ള നിറത്തിലുള്ള ബീഡ്സ് അല്ലെങ്കില്‍ ഫസ്സി സ്റ്റിക്ക്സ്
പൂക്കള്‍ ഉണ്ടാക്കുന്ന വിധം
അല്പം പെയിന്‍റ് പേപ്പര്‍ പ്ലേറ്റില്‍ ഒഴിച്ചിട്ടു, പ്ലാസ്റ്റിക് സോഡാ ബോട്ടിലിന്‍റെ ചുവടു ഭാഗം പേപ്പര്‍ പ്ലേറ്റിലെ പെയ്ന്റില്‍ മുക്കുക. ഇനി അതിനെ പതിയെ എടുത്ത് ചിത്രം 2 ല്‍ കാണുന്ന രീതിയോലോ നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ള മറ്റേതെങ്കിലും പാറ്റേണിലോ തെര്‍മോകോള്‍ ഷീറ്റില്‍ പതിപ്പിക്കുക.
മനോഹരമായ അഞ്ചിതല്‍ പൂക്കള്‍ വളരെ എളുപ്പത്തില്‍ പെയിന്റ് ചെയ്തു കഴിഞ്ഞു, ഇനി ഓരോ പൂവിന്റേയും നടുക്ക് ഭംഗിയുള്ള ബീഡ്സ് ഒട്ടിച്ചു വയ്ക്കുകയോ, ഇഷ്ട്ടമുള്ള നിറത്തിലുള്ള ഫസ്സി സ്റ്റിക്ക്സ് മുറിച്ചെടുത്ത് പൂവിന്റെ നടുക്കായി കുത്തി നിര്‍ത്തുകയോ ആവാം. (ചിത്രം 3, 4 ). ഇതിനെ വാള്‍ ഡെക്കര്‍ ആക്കി വയ്ക്കാം. (ചിത്രം 5)