ചൈന ഗ്രാസ് പുഡിംഗ് വിത്ത് ജാം നട്ട്സ് ടോപിങ്ങ്സ്
One of my pudding recipe published in Sthree Dhanam Magazine സ്ത്രീധനം മാഗസീന്‍ on February 2017
ആവശ്യമുള്ള സാധനങ്ങള്‍
തയാറാക്കുന്ന വിധം
- പാല്‍ - 1/2 ലിറ്റര്‍
- സ്വീറ്റന്‍ഡ് കണ്ടന്‍സ്ഡ് മില്‍ക്ക് - 1ക്യാന്‍ / 14 ഔണ്‍സ്
- ചൈന ഗ്രാസ് പൌഡര്‍ - 2 ടീ സ്പൂണ്‍ അല്ലെങ്കില്‍ 10 ഗ്രാം ചൈന ഗ്രാസ് സ്ട്രാന്‍സ്
- പഞ്ചസാര - 5 ടേബിള്‍ സ്പൂണ്‍
- ഇഷ്ട്ടമുള്ള ജാം - 5 ടേബിള്‍ സ്പൂണ്‍
- കശുവണ്ടിപ്പരിപ്പ് - 5 എണ്ണം
- ബദാം - 5 എണ്ണം
തയാറാക്കുന്ന വിധം
കശുവണ്ടിപ്പരിപ്പും ബദാമും വറുത്തു, തണുക്കുമ്പോള്‍ മിക്സിയില്‍ പൊടിച്ച് വയ്ക്കുക. ചുവടു കട്ടിയുള്ള ഒരു പാനില്‍ പാലൊഴിച്ച് അടുപ്പത്ത് വച്ച്, അത് തിളയ്ക്കുമ്പോള്‍ തീ കുറച്ചു വച്ച്, പഞ്ചസാര, ചൈന ഗ്രാസ് പൌഡര്‍ എന്നിവ ചേര്‍ത്ത് 4, 5 മിനിട്ട് തുടരെ ഇളക്കി കൊടുക്കുക. (ചൈന ഗ്രാസ് സ്ട്രാന്‍സ് ആണ് ഉപയോഗിക്കുന്നത് എങ്കില്‍ ചൈന ഗ്രാസ് കഴുകി 2 കപ്പ് തണുത്ത വെള്ളത്തില്‍ 30 മിനിറ്റ് കുതിരാൻ വയ്ക്കുക. വെള്ളം വാര്‍ത്തു കളഞ്ഞ ശേഷം ചൈന ഗ്രാസ്സിനെ ചൂടു പാലിലേക്ക് ഒഴിച്ച്, നന്നായി അലിഞ്ഞു ചേരുന്നത് വരെ ഇളക്കി കൊടുക്കുക).
ചെറു തീയില്‍ വച്ച് ഇളക്കി കൊണ്ട് തന്നെ സ്വീറ്റന്‍ഡ് കണ്ടന്‍സ്ഡ് മില്‍ക്ക് അല്പാല്പമായി പാലില്‍ ചേര്‍ക്കുക. മിശ്രിതം കട്ടിയാകുമ്പോള്‍ തീയണച്ച്, അടുപ്പില്‍ നിന്ന് മാറ്റി, വെണ്ണ മയം പുരട്ടിയ ബൌളുകളിലേയ്ക്ക് പകരാം . ചൂടാറിയ ശേഷം 2, 3 മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. ആവശ്യമുള്ള ജാം ഒരു മിക്സിംഗ് ബൌളില്‍ എടുത്ത് നന്നായി മാഷ് ചെയ്തു വയ്ക്കുക. ഫ്രിഡ്ജില്‍ നിന്ന് പുഡിംഗ് എടുത്ത്, അതിനെ ബൌളില്‍ നിന്ന് പ്ലേറ്റിലേയ്ക്ക് മാറ്റി വച്ച്, മുകള്‍ ഭാഗത്ത് ജാം തേയ്ച്ചു പിടിപ്പിക്കുക. അതിനു മുകളിലായി പൊടിച്ച് വച്ചിരിക്കുന്ന നട്ട്സ് വിതറാം. ഇനി ഇഷ്ട്മുള്ള ആകൃതിയില്‍ മുറിച്ചെടുത്ത് വിളമ്പാം.