Sunday, July 23, 2017

Sago Poppy Seeds Pudding ചൌവരി കശ്കശ് പുഡിംഗ്



One of my pudding recipe published in Sthree Dhanam Magazine സ്ത്രീധനം മാഗസീന്‍ on February 2017


ആവശ്യമുള്ള സാധനങ്ങള്‍

  1. ചൌവരി - 3/4 കപ്പ് 
  2. പാല്‍ - 2  കപ്പ് 
  3. സ്വീറ്റന്‍ഡ്‌ കണ്ടന്‍സ്ഡ്‌ മില്‍ക്ക് - 1/2 കപ്പ് 
  4. കശ്കശ് - 1/4 കപ്പ് 
  5. റോസ് വാട്ടര്‍ - 1/4 ടീ സ്പൂണ്‍ (optional)
  6. പഞ്ചസാര - 4 ടേബിള്‍ സ്പൂണ്‍ 
  7. കശുവണ്ടിപ്പരിപ്പ്  - 4, 5 
  8. നെയ്യ് / എണ്ണ - 1 ടേബിള്‍ സ്പൂണ്‍ 
  9. സ്ട്രോബറി മിക്സ്‌ - 3 തുള്ളി 


തയ്യാറാക്കുന്ന വിധം 

വെവ്വേറെ ബൌളുകളില്‍ ചൌവരി, കശ്കശ് എന്നിവയെടുത്ത് , അതില്‍ നല്ല തണുത്ത വെള്ളം ഒഴിച്ച് 30 മിനിട്ട് വയ്ക്കുക. ചൌവരി, കശ്കശ് എന്നിവയുടെ വലിപ്പം കൂടുന്നതായി കാണാം. കശുവണ്ടിപ്പരിപ്പ് നെയ്യിലോ എണ്ണയിലോ വറുത്തു മാറ്റി വയ്ക്കുക.  ചൌവരി കഴുകി മാറ്റി വയ്ക്കുക. ഒരു  പാന്‍ അടുപ്പത്ത് വച്ച്  അതില്‍ 2 കപ്പ് വെള്ളമൊഴിച്ച്, വെള്ളം തിളയ്ക്കുമ്പോള്‍  അതിലേയ്ക്ക് ചൌവരി ഇട്ട് 3, 4 മിനിറ്റ് വേവിക്കുക.  മറ്റൊരു  പാനില്‍ പാല്‍ ഒഴിച്ച്,  അടുപ്പത്ത് വച്ച് തിളപ്പിക്കുക. ചൌവരി പകുതി  വേവാകുമ്പോള്‍, വെള്ളം തോര്‍ത്തിയെടുത്ത്,  പാലില്‍ ഇട്ട്, പഞ്ചസാരയും കൂടെ ചേര്‍ത്ത് തുടരെ 5, 6 മിനിട്ട്  ഇളക്കുക.  ചൌവരി നന്നായി വെന്ത്, മിശ്രിതം കട്ടിയായി തുടങ്ങുമ്പോള്‍ തീയണച്ച്  വച്ച് , ഇളക്കി കൊണ്ട് തന്നെ സ്വീറ്റന്‍ഡ്‌ കണ്ടന്‍സ്ഡ്‌ മില്‍ക്ക് അല്പാല്പമായി പാലില്‍ ചേര്‍ക്കുക. ഇതിനെ ഒരു മിക്സിംഗ് ബൌളിലേയ്ക്ക് പകര്‍ന്ന്, 30 മിനിട്ട് തണുക്കാന്‍ അനുവദിക്കുക. ഇനി ഇതിലേക്ക് റോസ് വാട്ടര്‍, സ്ട്രോബറി മിക്സ്‌, കശ്കശ്  എന്നിവ ചേര്‍ത്തിളക്കി യോജിപ്പിച്ച്, വിളമ്പാനുള്ള ബൌളുകളിലേയ്ക്ക് പകര്‍ന്നു അലുമിനിയം ഫോയില്‍ കൊണ്ട് പൊതിഞ്ഞ്, 2, 3 മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച്, വിളമ്പുമ്പോള്‍ വറുത്തു വച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പ് പുഡിംഗിനു മുകളില്‍ വിതറുക.


Comments