Friday, May 29, 2015

Wheat flour Banana pancake ബനാന പാൻകേക്ക്

INGREDIENTS:
  • Whole Wheat Flour – 1 cup
  • Sugar – 2 Tbsp.
  • Baking powder – 1/2 tsp.
  • Very ripe  banana, mashed – 2
  • Milk – 1/2 cup
  • Egg – 1
  • Melted butter – 1 Tbsp.
  • Vanilla essence – 1/2 tsp. or 1/4 tsp. cardamom powder.  
METHOD:
  • In medium bowl stir together the flour, sugar, and baking powder. Set aside.
  • Warm the milk until lukewarm, not hot (you should be able to keep your finger submerged for 10 seconds)
  • In large bowl, whisk milk, butter, egg and the vanilla essence together until blended. Add mashed banana and mix everything well.
  • Add dry ingredients to it and stir just until moistened; some lumps in the batter are okay. Do not over mix batter.The batter will be quite thick. If it is unreasonably thick, add 1 to 2 tablespoons more milk to thin it out a little.
  • Heat a non-stick pan over medium heat. Spoon the batter onto the pan and gently spread into a 4-inch circle. Cook about 2 minutes, until the surface is starting to be covered with bubbles, then turn and cook up to 1 minute longer, or until golden.
  • Serve warm with a drizzle of maple syrup or honey or with bananas or fruit jelly, butter, or any jam or other toppings. 

ബനാന പാൻകേക്ക്
ആവശ്യമുള്ള സാധനങ്ങൾ
  • ഗോതമ്പ് പൊടി - 1 കപ്പ്        
  • മുട്ട – ഒന്ന് 
  • പാല്‍ - അര കപ്പ്
  • നന്നായി പഴുത്ത പഴം – 2
  • ബേക്കിങ് പൗഡര്‍ -  അര  ടീ സ്പൂണ്‍
  • വെണ്ണ, അല്ലെങ്കില്‍ പാചക എണ്ണ - 1  ടേബിള്‍ സ്പൂണ്‍
  • പഞ്ചസാര- 2  ടേബിള്‍ സ്പൂണ്‍
  • വാനില എസ്സന്സ്സ് - 1/2 ടീ സ്പൂണ്‍ അല്ലെങ്കിൽ കാൽ  ടീ സ്പൂണ്‍ ഏലയ്ക്ക പൊടി
തയ്യാറാക്കുന്ന വിധം
  • ഒരു ബൌളിൽ ഗോതമ്പ് മാവ്, ബേക്കിങ് പൗഡര്‍ (അല്ലെങ്കിൽ കാൽ  ടീ സ്പൂണ്‍ ഏലയ്ക്ക പൊടി) എന്നിവ എടുത്തു ഇളക്കി യോജിപ്പിക്കുക.
  • ഒരു വിസ്താരമുള്ള കുഴിഞ്ഞ പാത്രത്തിലേയ്ക്ക് മുട്ട പൊട്ടിച്ച് ഒഴിയ്ക്കുക. മുട്ട നന്നായി അടിച്ചു പതപ്പിച്ചശേഷം ഇതിലേയ്ക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
  • അടുത്ത പടിയായി വെണ്ണ മൈക്രോവേവിലോ അടുപ്പിലോ  വെച്ച് നന്നായി ഉരുക്കിയെടുക്കുക. ഇത് അടിച്ചു പതപ്പിച്ച മുട്ടയുമായി ചേർത്ത്   ഇളക്കി യോജിപ്പിക്കുക.
  • ഇതിലേയ്ക്ക് നന്നായി പഴുത്ത പഴം ഉടച്ചു ചേർക്കുക. ഇനി പാലൊഴിച്ചു നന്നായി ഇളക്കി യോജിപ്പിക്കുക.
  • ഇതിലേയ്ക്ക് ഗോതമ്പ്  പൊടി ചേർത്ത്  ഇളക്കി യോജിപ്പിക്കുക. മാവ് ഒത്തിരി കട്ടിയാണെന്ന് തോന്നിയാൽ അല്പം പാൽ കൂടെ ചേർത്ത്  കണക്കിന് കുഴച്ചെടുക്കുക.  വല്ലാതെ അയഞ്ഞു പോകുന്നത്രയും ഇളക്കേണ്ടതില്ല, ഇങ്ങനെയായാല്‍ പാന്‍കേക്ക് അതിന്റെ യഥാര്‍ത്ഥ പരുവത്തില്‍ കിട്ടാതെ വരും.
  • മാവ് തയ്യാറാക്കിക്കഴിഞ്ഞാല്‍ ദോശ തവ ചെറിയ തീയില്‍ ചൂടാകാന്‍ വെയ്ക്കുക. നോണ്‍ സ്റ്റിക് തവ ഉപയോഗിച്ചാൽ നന്ന്. നോണ്‍ സ്റ്റിക് തവ ഇല്ലെങ്കില്‍ ഉപയോഗിക്കുന്ന പാനില്‍ അല്‍പം വെണ്ണപുരട്ടുന്നത് പാന്‍ കേക്ക് പാനിൽ ഒട്ടി പിടിച്ചു പോകാതിരിക്കാന്‍ സഹായിയ്ക്കും.   പാന്‍ ചൂടായോ എന്നറിയാനായി രണ്ട് തുള്ളി വെള്ളം അതിലേയ്ക്ക് ഇറ്റിയ്ക്കുക.  വെള്ള തുള്ളികൾ പാനില്‍ നിന്നും തിളച്ച് തെറിയ്ക്കുന്നുണ്ടെങ്കില്‍ മാവ് ഒഴിയ്ക്കാന്‍ സമയമായെന്നു മനസിലാക്കാം.
  • ഒരു തവി  മാവ് കോരി തവയിലേയ്ക്ക് ഒഴിയ്ക്കുക. ആദ്യം ഒഴിയ്ക്കുന്ന മാവ് ചെറിയ അളവില്‍ ഒഴിയ്ക്കുന്നതാണ് നല്ലത്. മാവിനോ തവയ്‌ക്കോ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ത്തന്നെ അറിയാന്‍ കഴിയും, ഒത്തിരി മാവ് നഷ്ടപ്പെട്ടുപോവുകയുമില്ല. പാന്‍കേക്ക് സ്വര്‍ണ നിറമാകുന്നതുവരെ വേവിയ്ക്കുക, സാധാരണ രണ്ടുമിനിറ്റുകൊണ്ട് പാന്‍കേക്ക് പാകമാകും. ഒരുവശം വെന്തുകഴിഞ്ഞുവെന്ന് തോന്നുമ്പോള്‍ തിരിച്ചിട്ട് മറുവശവും വേവിയ്ക്കുക. മാവ് നല്ല പാകത്തിലാണെങ്കില്‍ പാന്‍കേക്കുകള്‍ക്ക് മുകളില്‍ കുമിളകള്‍ രൂപപ്പെടും. ഈ സമയത്താണ് തിരിച്ചിടേണ്ടത്. മറുവശവും ബ്രൗണ്‍ നിറത്തിലാകുമ്പോള്‍ പാനില്‍ നിന്നും ഒരു  പാത്രത്തിലേയ്ക്ക്  പാൻ കേക്ക് മാറ്റുക. ദോശ ചുട്ടെടുക്കുന്നതു പോലെ തന്നെ  ഓരോ പാൻ കേക്കുകളായി വേവിച്ചെടുക്കുക.
  • തേൻ, മാപ്പിൾ സിറപ്പ്, ബട്ടര്‍, പീനട്ട് ബട്ടര്‍, പഴച്ചാറുകള്‍, സ്വീറ്റ് യോഗര്‍ട്ട്, ചോക്ലേറ്റ് സിറപ്പ് എന്നിവയെല്ലാം പാന്‍കേക്കിനൊപ്പം ഉപയോഗിയ്ക്കാം.  
Comments

Tuesday, May 26, 2015

Kerala Rava Upma Recipe

Rava Upma (റവ ഉപ്പുമാവ്) is one of the popular, easy, quick breakfast and is a traditional Indian dish. Upma is a healthy as well as delicious breakfast or a filling snack. One of my anytime favorite combination is Rava upma with ripe banana, Pappadam and Sugar.

റവ ഉപ്പുമാവ്- Rava Upma (2)

INGREDIENTS:

  • Rava /semolina/sooji (any type of rava) - 1 cup
  • Onion – 1, thinly sliced
  • Green chilli –2 
  • Ginger - 1 inch piece finely chopped
  • Water – 3  cups
  • Ghee - 3/4 tsp (optional - added for flavor)   
  • Salt needed
  • Freshly  grated coconut – 1/4 cup
    For the seasoning
  • Coconut Oil - 3 tsp.
  • Mustard seeds -1 tsp
  • Urad dal - 3/4 tsp.
  • Channa dal – 1 tsp.
  • Red chillies –1
  • Curry leaves – few

Preparation

  • Heat a kadai/pan and dry roast rava in medium flame until a roasted smell of rava wafts. Don’t let it change color, so keep the flame to medium always and keep roasting. The rava will become non sticky and free flowing if roasted correctly. Set aside.If you have got ready made roasted rava, you can skip this step.
  • Slice onion length wise, chop ginger and green chillies finely. Keep it aside.

Method

  • Heat 3 tsp of oil in the same pan , add mustard seeds, when it splutters, add urad dal, channa dal, red chillies and curry leaves.
  • When dal turns golden brown, add chopped onions, green chillies and ginger. Saute until onions turn transparent without changing its color.
  • To this, add  2 cups of water, ghee and salt needed. Taste the water and check for salt.(if it is a bit salty, then it will become perfect after adding rava).
  • Add the roasted rava in a sprinkled way as well as stirring side by side. It will splutter a lot so be careful with it. Mix well, it will soon become thick absorbing water. You can add more water if the mixture looks dry. The water quantity depends upon the texture you want the upma to be.
  • Once the rava absorbs all the water, cover and cook on low flame for 6-7 minutes. Do not forget to stir in between.
  • Now add the freshly  grated coconut and mix everything well.
  • Delicious rava upma is ready to be served. It can be paired with any chutney, Sambar or any pickle or with Banana.
  • NOTE:

    Do not pour rava at once as it forms lumps.When you add semolina / rava,  keep on stirring. Also rava should be added in small amounts with a spoon with constant stirring to avoid lump formation. Stir continuously to avoid sticking to pan.

    റവ ഉപ്പുമാവ്- Rava Upma (3)

    റവ ഉപ്പുമാവ്

    ആവശ്യമുള്ള സാധനങ്ങള്‍:

    1. റവ - 1 കപ്പ്‌
    2. വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ് – 3 സ്പൂണ്‍
    3. കടുക് -കാല്‍ ടീസ്പൂണ്‍
      വറ്റല്‍മുളക് - 2 എണ്ണം
      നിലക്കടല- ഒരു ടീസ്പൂണ്‍
      ഉഴുന്ന്- ഒരു ടീസ്പൂണ്‍
      കശുവണ്ടിപ്പരിപ്പ്- ആറെണ്ണം , നുറുക്കിയത്
    4. ഇഞ്ചി- ചെറുതിയി അരിഞ്ഞത്, ഒരു ടീസ്പൂണ്‍
      പച്ചമുളക്- രണ്ടെണ്ണം , കനം കുറച്ചു വട്ടത്തിലരിഞ്ഞത്
      സവാള - ഒന്ന് നേര്‍മ്മയായി അരിഞ്ഞത്
      കാരറ്റ് -ചെറുതായി അരിഞ്ഞത്, മൂന്നു ടീസ്പൂണ്‍ (optional)
      മഞ്ഞൾ പൊടി - കാൽ ടീസ്പൂണ്‍
      കറിവേപ്പില - 1 കതിര്‍പ്പ്
      ഉപ്പ് – പാകത്തിന്
    5. വെള്ളം - നാല് ഗ്ലാസ്‌
      ചെറുനാരങ്ങാ നീര്- രണ്ട് ടീസ്പൂണ്‍
    6. തേങ്ങാ തിരുമ്മിയത്‌ - കാൽ കപ്പ്

    തയ്യാറാക്കുന്ന വിധം:
    ചുവട് കട്ടിയുള്ള ഒരു പാനിൽ റവ വറുക്കുക. വറുത്ത റവ ഒന്ന് ചൂടക്കിയെടുത്താൽ മതിയാകും . (റവ ചെറു തീയിൽ വെച്ച് ഇളക്കി കൊടുത്തു വറുക്കുക).  ഇനി വറുത്തെടുത്ത റവ മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റുക. റവ വറുത്ത അതെ പാനിൽ അല്പം   എണ്ണയൊഴിച്ച് (അല്ലെങ്കിൽ നെയ്യൊഴിച്ച് )ചൂടാക്കുക.  ചൂടാകുമ്പോള്‍ വറ്റൽ മുളകും കടുകും താളിക്കുക. കടുക് പൊട്ടിയ ശേഷം നിലക്കടല, ഉഴുന്ന്, കശുവണ്ടിപ്പരിപ്പ് എന്നിവ  ചേര്‍ത്ത് മൂപ്പിക്കുക. ഇവ നന്നായി മൂത്തുകഴിയുമ്പോള്‍ സവാള, ഇഞ്ചി, പച്ചമുളക്, കാരറ്റ്(ഈ റെസിപ്പിയിൽ ഞാൻ കാരറ്റ് ചേർത്തിട്ടില്ല),  കറിവേപ്പില എന്നിവ  ചേര്‍ത്ത് വഴറ്റുക. ഉപ്പും  മഞ്ഞൾ പൊടിയും കൂടെ  ചേർത്ത്  കൊടുക്കുക. ഇവ കൂടുതല്‍ മൂപ്പിക്കാതെ ചെറുതായി വാടുമ്പോള്‍ വെള്ളവും നാരങ്ങാ നീരും ചേർത്ത്  അടച്ചുവെച്ച് തിളപ്പിക്കുക. വെള്ളത്തിന്‌ ഉപ്പു പാകമാണോ എന്ന് കൂടെ നോക്കാൻ മറക്കരുത് , ആവശ്യമെങ്കിൽ കൂടുതൽ  ഉപ്പു ചേർക്കാം. വെള്ളം നന്നായി വെട്ടിത്തിളയ്ക്കുമ്പോള്‍ വറുത്തു വച്ചിരിക്കുന്ന വ അല്പാല്പമായി ചേര്‍ത്ത് സാവധാനം ഇളക്കുക. റവ എല്ലാം കൂടെ ഒരുമിച്ചു പാനിലേയ്ക്കു തട്ടരുത്, കട്ട പിടിക്കും.  കുറേശെയായി ചേർത്ത്, അടിയില്‍ പിടിക്കാതെ നന്നായി ഇളക്കി യോജിപ്പിക്കുക. തുടർച്ചയായി ഇളക്കി കൊണ്ടിരിക്കണം. വെള്ളം വറ്റി ഡ്രൈ ആകുമ്പോൾ തേങ്ങാ ചേർത്ത് യോജിപ്പിക്കുക.തേങ്ങയുടെ പച്ചമണം മാറിയ ശേഷം വാങ്ങി വെക്കുക. ഉപ്പുമാവ് ചൂടോടെ പഴവും പഞ്ചസാരയും പപ്പടവും ചേർത്ത് വിളമ്പുക.

    റവ ഉപ്പുമാവ്- Rava Upma (1)

    പൊടിക്കൈ:

    • രുചിവ്യത്യാസത്തിനായി വേണമെങ്കിൽ ചിക്കന്‍ മസാല ചേർക്കാം
    • ബീന്‍സ് , കാപ്സിക്കം, കാബേജു്,  പോലുള്ള പച്ചക്കറികള്‍ കൂടുതലായി ചേര്‍ത്തും ഇതേ കൂട്ടുകൊണ്ട് ഉപ്പുമാവ് തയ്യാറാക്കാം.
    • ഉപ്പുമാവ് കഴിക്കാൻ കൂട്ടായി ചട്ണിയോ, സാമ്പാറോ, അച്ചാറോ ഒക്കെയാവാം….പക്ഷെ…. എനിക്ക് ഉപ്പുമാവും പഴവും , പപ്പടവും, പഞ്ചസാരയും കൂടെ കുഴച്ചു തട്ടുന്നതാണ് ഇഷ്ട്ടംSmile 
    Comments

    Friday, May 22, 2015

    Cheru payar Kovaykka Thoran-ചെറു പയർ കോവയ്ക്ക തോരൻ

    Here is the recipe of tasty Cheru payar Kovaykka Thoran / Red Gram Ivy gourd Stir Fry / ചെറു പയർ കോവയ്ക്ക തോരൻ

    kovaykka -payar thoran (3)

    Ivy gourd also known as Tindora/Kovakkai/Thondekkai, is most commonly used as a natural remedy for diabetes

    INGREDIENTS:

  • Ivy Ground / Kovaykka – 20 nos.
  • Green Gram or Red Gram / Cheru payar – 1/2 cup
  • Finely Chop Onion – 1/2 cup
  • Freshly grated coconut – 1/4 cup
  • Green chilly – 1
  • Garlic pods – 2 nos
  • Dried red chillies – 3 or 1/2 tsp. Red Chilly powder
  • Coriander powder – 1/4 tsp.
  • Turmeric powder – 1/4 tsp.
  • Coconut Oil – 1/2 tsp.

    For seasoning

    • Mustard seeds – 1/8 tsp.
    • Curry leaves – 1 spring
    • Coconut Oil – 1/2 tsp.
    • Dried Red chilles, cut in to 2 pieces – 1 or 2

    kovaykka -payar thoran (1)

    METHOD:

    1. Cook  cherupayar in a pressure cooker with turmeric powder and water for 3 -4 whistle. Pressure cook green gram /cherupayar till it turns soft, but not mashed. Drain the water and keep aside.
    2. Wash the Ivy gourd (kovakka) very well & cut it into thin round slices. Cut those round pieces of Ivy gourd again to make it smaller pieces.
    3. Grind grated coconut, green chillies, garlic , 3 Dried red chillies or 1/2 tsp. Red Chilly powder, 1/2 tsp. Coriander powder to a coarse paste. Keep it aside.
    4. Heat oil in a non-stick pan or heavy bottomed kadai, splutter mustard seeds, add curry leaves, Dried Red chilles and then add finely Chopped Onion. Saute  it until it onions become transparent.
    5. Now add Kovaykka (Tendli) to the pan, add salt, cover the pan and cook or 5 minutes in medium flame. Remove the lid and add the coconut mixture into the pan. Mix everything well. Allow it to cook for 5 more  minutes. If necessary, sprinkle 3-4 tsp.  of water to the pan ,Keep everything to the center and cook it covered, until the kovaykkas almost cooked and it runs dry. Make sure flame is not high.
    6. Now add the cooked green gram. Mix everything well . Cover and heat on low flame for another 2 minutes, stirring at regular intervals. Add pepper powder if you like. Check for the salt. Mix everything well.
    7. Remove from heat and transfer to a serving dish. Your tasty Cheru payar Kovaykka Thoran / Red Gram Ivy gourd Stir Fry / ചെറു പയർ കോവയ്ക്ക തോരൻ is ready. Enjoy!!!

    kovaykka -payar thoran (5)

    Comments

    Friday, May 15, 2015

    Pazham Pori Recipe (പഴം പൊരി) / Ethakka Appam Recipe / Banana Fritters Recipe

    Pazham Pori Recipe (പഴം പൊരി) (5)

    എത്തയ്ക്കാപ്പം / Pazham Pori  (പഴം പൊരി) / Ethaykka Appam  / വാഴയ്ക്കാപ്പം is a signature tea time snack in Kerala.

    Pazham Pori Recipe (പഴം പൊരി) (3)

    Ingredients:

    • Ripe Plantain / Nendrapazham/ Ethappazham – 1
    • Gram flour/Chickpea flour /Besan flour– 3/4 cup
    • Sugar – 2 Tbsp.
    • Egg – 1 (optional)
    • Baking Soda / Cooking Soda - 1/4 tsp.
    • Cardamom Powder / Elakai podi – 1/2 tsp.
    • Turmeric powder – 1 pinch (optional)
    • Water as needed
    • Coconut Oil for Deep Frying

    Pazham Pori Recipe (പഴം പൊരി) (8)

    Method:

    Pazham Pori Recipe (പഴം പൊരി) (1)

    • Take sugar and water in a bowl, mix well with a spoon, so the sugar is melted and beat egg until foamy.
    • To this, add flour, baking soda, cardamom powder and pinch of turmeric powder and make it into a smooth thick batter.
    • Heat the coconut oil in a pan for deep frying, until its all bubbly. You have to use coconut oil for the authentic taste.

    Pazham Pori Recipe (പഴം പൊരി) (2)

    • Now peel the super ripe banana and cut it into thick rounds. Dip it into the batter.
    • When the oil is just short of smoking hot, add in the banana pieces coated with the batter in oil and fry till golden.
    • Drain on paper napkins. Serve Pazham Pori (പഴം പൊരി) warm with tea.

      Pazham Pori Recipe (പഴം പൊരി) (4) Comments

    Tuesday, May 5, 2015

    ഗോതമ്പു പുട്ടും മുട്ട കറിയും Puttu and Egg curry

    ഗോതമ്പു പുട്ടും മുട്ട കറിയും (Wheat flour Puttu and Egg curry or Steamed  wheat flour  cake with egg curry ) ഇഷ്ട്ടണോ? കഴിച്ചിട്ടില്ലാത്തവർ ഒന്ന്  try ചെയ്തു നോക്കു. It is very tasty and delicious combination. നിങ്ങൾക്ക് തീർച്ചയായും ഇഷ്ട്ടാകും

    Puttu and Egg curry- (1)

    കേരളീയരുടെ ഒരു പ്രധാ‍ന പ്രാതൽ വിഭവമാണല്ലോ  പുട്ട്. അതുകൊണ്ട് തന്നെ ഗോതമ്പു പുട്ടുണ്ടാക്കാൻ എല്ലാവർക്കും അറിയാമായിരിക്കും എങ്കിലും ഞാൻ പറയാം...
    ചേരുവകള്‍

    • ഗോതമ്പ്പൊടി – 1 കപ്പ്‌
    • തേങ്ങ ചിരകിയത് – അര കപ്പ്‌
    • ഉപ്പു – പാകത്തിന്
    • ചൂടു വെള്ളം  -  അര കപ്പ്

    Puttu and Egg curry- (3)

    തയ്യാറാക്കുന്ന വിധം
    ആദ്യം 1 ഗ്ലാസിൽ ചൂടു വെള്ളം  എടുത്ത് അതിൽ അല്പം  ഉപ്പു ചേർത്ത് നന്നായി ഇളക്കണം. 1 സ്പൂണിൽ, അതിൽ നിന്ന് അല്പം വെള്ളമെടുത്തു ആവശ്യത്തിനു ഉപ്പുണ്ടോ എന്ന് നോക്കുക. ആവശ്യമെങ്കിൽ കൂടുതൽ ഉപ്പിടുക. (വെള്ളത്തിൽ നിങ്ങളുടെ പാകത്തിന്   ഉപ്പു  ചേർത്തെടുത്തു ആ വെള്ളം കൊണ്ട് പുട്ടിനു കുഴയ്ക്കുവാണേൽ പുട്ടിനുപ്പു പാകം കൃത്യമായിരിക്കും)   ഇനി ഈ ഉപ്പു വെള്ളം
    ഗോതമ്പുപൊടിയില്‍ അല്പാല്പമായി കുടഞ്ഞു പുട്ടിന്റെ പാകത്തില്‍ നനക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കണം പെട്ടെന്ന് ജോലി തീർക്കാനായി  ഗ്ലാസിലെ വെള്ളം മുഴുവനായി ഒരുമിച്ചൊഴിയ്ക്കരുത്. പുട്ടിനു പകരം ചപ്പാത്തി ഉണ്ടാക്കേണ്ടുന്ന അവസ്ഥയാകും. അതിനും പറ്റിയ അവസ്ഥയിൽ അല്ല, വെള്ളം ഒത്തിരി കൂടി പോയെങ്കിൽ നല്ല ഗോതമ്പു ദോശ ചുട്ടു കഴിക്കാം. അത് കൊണ്ട് പുട്ടാണ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഗോതമ്പുപൊടിയില്‍ വെള്ളം അല്പാല്പമായി കുടഞ്ഞു പുട്ടിന്റെ പാകത്തില്‍ നനച്ചെടുക്കുക. പുട്ടിന്റെ പാകത്തില്‍ എന്ന് പറയുമ്പോള്‍ മാവ് കയ്യില്‍ ഒട്ടരുത്, എന്നാല്‍ അല്പം മാവെടുത്ത്‌ ഉരുട്ടി നോക്കിയാല്‍ ഉരുളയായി ഇരിക്കണം. ഇനി തേങ്ങ ചിരകിയത് പകുതി (കാൽ കപ്പ് ) പൊടിയില്‍ ചേര്‍ത്ത് ഇളക്കുക. പുട്ട് പൊടി തയ്യാർ. അടച്ചു വച്ച് അൽപ സമയം (20 മിനുട്ട് ) അതിനെ വിശ്രമിക്കാൻ അനുവദിക്കുക. പുട്ടുകുടത്തിൽ 2 കപ്പ് വെള്ളമെടുത്ത് അടുപ്പത്തു വച്ച് തിളപ്പിക്കുക. പുട്ടുകുറ്റിയില്‍ പുട്ടിന്റെ ചില്ല് ഇട്ടിട്ടു 1 സ്പൂണ്‍ തേങ്ങ അതിനു പുറത്തു വിതറുക. ഇനി പുട്ട് പൊടിയിട്ട് ഇടക്കിടെ തേങ്ങയും ചേര്‍ത്ത് അടച്ചു വച്ച്
    ആവിയില്‍ വേവിക്കുക. നീളമുള്ള പുട്ട് കുറ്റിക്ക് പകരം ഞാന്‍ ചിരട്ടയുടെ ആകൃതിയില്‍ ഉള്ള പുട്ട് മേക്കർ  ആണ് ഉപയോഗിച്ചിരിക്കുന്നത്.ഏകദേശം 3-4 മിനിറ്റ്‌ കൊണ്ട് പുട്ട് വെന്തു കിട്ടും. പുട്ടുകുടത്തിലെ  വെള്ളം ആവിയായി പുട്ട് കുറ്റിയിലെ പുട്ട് പൊടി, തേങ്ങ  അടുക്കുകളിലൂടെ പ്രവഹിക്കുകയും പുട്ടു വേവുകയും ചെയ്യുന്നു. ഈ പ്രതിഭാസത്തിലൂടെ നമുക്ക് വെന്ത പുട്ട് കിട്ടുന്നു. 1 കപ്പ് ഗോതമ്പ് പൊടി കൊണ്ട് 2 ചിരട്ട പുട്ടുണ്ടാക്കാമെന്നും ഞാൻ കണ്ടു പിടിച്ചു.

    Puttu and Egg curry- (1)

    Kerala style Egg Curry - മുട്ട കറി recipe is here

    Puttu and Egg curry- (2)

    Comments

    Monday, May 4, 2015

    Egg Curry മുട്ട കറി

    Here is my favorite Egg curry recipe. പരീക്ഷിച്ചു നോക്കു…നിങ്ങൾക്കും ഇഷ്ട്ടാകും.

    egg curry-മുട്ട കറി(8)

    INGREDIENTS:

    1. Eggs – 2 or 4
    2. Onion – 2  big-sized, thinly sliced
    3. Tomato – 2 small, chopped
    4. Fresh ginger-garlic paste – 1 tsp.
    5. Green chilies – 1 – 2, slit
    6. Turmeric powder – 1/4 tsp.
    7. Kashmiri chilly powder -  1  tsp.
    8. Coriander powder – 1 tsp.
    9. Pepper powder – 1/4 tsp.
    10. Fennel powder – 1/4 tsp..
    11. Cinnamon powder – 1/8 tsp..
    12. Cloves – 2 nos.
    13. Unsweetened Coconut milk  – 1/4 cup.
    14. Mustard seeds – 1/4 tsp.
    15. Salt – To taste
    16. Oil – 2 or  3 tbsp. or as required
    17. Cilantro – 2 tbsp. chopped, to garnish (Optional)

    egg curry-മുട്ട കറി(6)

    Method

    • Boil the eggs  in a saucepan or pot by adding 2 cups of water and 1 tsp. salt for about 11 – 14 minutes (depending on their size) or until they are done. Rinse under cold, running water and remove their shells. Keep  it aside.

    For the egg curry

    • Heat  2 – 3 tbsp. oil in a heavy bottomed kadai or wide non-stick pan at medium heat and splutter the mustard seeds.
    • Add  sliced onion and 1/4 tsp.salt and saute until onion turns transparent.
    • To  this add Cinnamon powder, Fennel powder and cloves and saute well.
    • Add ginger-garlic paste and green chilies.
    • Continue to saute until onions caramelize and turn brown.
    • Now add Kashmiri chilly powder , coriander powder, turmeric powder and mix everything well. Stir for 20 – 30 seconds until their raw smell leaves and oil separates. You can sprinkle a little water to avoid the masala powders from getting burnt.
    • Next add the chopped tomatoes and enough salt. Cook for 3 – 4 minutes until they get completely mashed up and oil separates. Add 1/4 cup hot water. Mix well and taste-check for salt.
    • Now add the coconut milk and pepper powder and gently mix everything well. Allow it to a boil, then reduce the heat and let it simmer for 3-5 minutes until the gravy thickens a little. Check for the salt.
    • Now make 4-5 slits vertically around the boiled eggs and place  them carefully in the curry. Cover the pan with the lid and cook for one minute at very low heat. Switch off the flame. Delicious egg curry is ready to serve. Transfer the curry to a serving dish.
    • Garnish your tasty spicy egg curry with chopped cilantro. This egg curry goes well with appam, idiyappam, puttu, chapathi, Naan and Porotta. Enjoy!!!!!

    egg curry-മുട്ട കറി(7)

    ചേരുവകള്‍:

    • മുട്ട പുഴുങ്ങിയത്‌ - 2 അല്ലെങ്കിൽ 4 എണ്ണം
    • സവാള - 2, വലുത്, കനം കുറച്ചരിഞ്ഞത്
    • തക്കാളി - 1 വലുത് അല്ലെങ്കിൽ 2 ചെറുതു, ചെറുതായി മുറിച്ചത്
    • വെള്ളുള്ളി - 3 അല്ലി
    • ഇഞ്ചി - ഒരു ചെറിയ കഷ്ണം
    • പച്ചമുളക് - 2 എണ്ണം
    • മുളകുപൊടി - 1 ടീസ്പൂണ്‍
    • മല്ലിപൊടി - 1 ടീസ്പൂണ്‍
    • മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
    • ഗ്രാമ്പു - 2 എണ്ണം
    • പെരുംജീരക പൊടി - 1/4 ടീസ്പൂണ്‍
    • കറുവാപ്പട്ട പൊടിച്ചത് - 1/4 ടീസ്പൂണ്‍
    • ഉപ്പു – പാകത്തിന്
    • കുരുമുളക് പൊടി - 1/4 ടീസ്പൂണ്‍
    • വെളിച്ചെണ്ണ - 4 സ്പൂണ്‍
    • തേങ്ങപാല്‍ - അര  കപ്പ്‌ (ഒന്നാം പാല്‍ വേണം)
    • ചെറുതായി നുറുക്കിയ മല്ലിയില - 2 ടേബിൾ സ്പൂണ്‍- അലങ്കരിക്കുന്നതിന്‌

    egg curry-മുട്ട കറി(10)

    തയാറാക്കുന്ന വിധം:

    • 2 അല്ലെങ്കിൽ 4 മുട്ട പുഴുങ്ങി തോട് കളഞ്ഞു 1 പാത്രത്തിൽ മാറ്റി വയ്ക്കുക.
    • ചുവടു കട്ടിയുള്ള പാന്‍ അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ 4 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള കനം കുറച്ചരിഞ്ഞതും ഉപ്പും  ചേര്‍ത്ത് വഴറ്റുക. അതിലേയ്ക്ക് ഗ്രാമ്പു, പെരുംജീരക പൊടി,കറുവാപ്പട്ട പൊടിച്ചത് എന്നിവയും  ചേർത്ത് നന്നായി വഴറ്റുക.
    • സവാള ചെറുതായി വെന്തു വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും, പച്ചമുളകും ചേര്‍ക്കുക.
    • നന്നായി വഴറ്റി പച്ചമണം മാറുമ്പോള്‍ മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ക്കുക. മസാല പാനിൽ കരിഞ്ഞു പിടിക്കാതെ നോക്കണം. ആവശ്യമെങ്കിൽ അല്പം വെള്ളം തളിച്ച് കൊടുക്കുക.
    • സവാള നല്ല ബ്രൗണ്‍ നിറമാകുമ്പോള്‍ ചെറുതായി മുറിച്ചു വച്ചിരിക്കുന്ന തക്കാളി കൂടി ചേര്‍ത്ത് ഇളക്കുക.തക്കാളി നന്നായി വെന്തു ഉടയുന്നത് വരെ വേവിക്കുക. ഇടയ്ക്ക് നന്നായി ഇളക്കി യോജിപ്പിക്കുക. തക്കാളി വെന്തു നന്നായി ഉടഞ്ഞു ചേർന്ന് കഴിഞ്ഞാൽ , പാനിൽ 1 കപ്പു വെള്ളമൊഴിച്ചു പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.
    • വെള്ളം ഏകദേശം വറ്റി കറി നല്ല കട്ടിയാകുമ്പോൾ ഇതിലേക്ക് തേങ്ങപാല്‍ ചേര്‍ത്ത് ഒരു തിള വരുമ്പോള്‍ മുട്ട പുഴുങ്ങിയത്‌ രണ്ടായി മുറിച്ചോ മുഴുവനോടയോ ചേര്‍ത്ത് യോജിപ്പിക്കുക. അതിലേയ്ക്ക് അല്പം കുരുമുളക് പൊടി വിതറി ഇളക്കി യോജിപ്പിക്കുക. വളരെ ചെറിയ  തീയിൽ    5 മിനുട്ട് അടച്ചു വച്ച് വേവിക്കുക.
    • അടുപ്പിൽ നിന്ന് മാറ്റി വിളമ്പാനുള്ള പാത്രത്തിലേക്കു മാറ്റി, മുകളിൽ ചെറുതായി നുറുക്കിയ മല്ലിയില വിതറി അലങ്കരിക്കാം  നാടൻ മുട്ട കറി തയ്യാർ!!!!ചൂടോടെ വിളമ്പുക.

    egg curry-മുട്ട കറി(9)

    NB: മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടിപ്പോകാതിരിക്കാന്‍ വെള്ളത്തില്‍ അല്പം ഉപ്പോ വിനാഗിരിയോ ചേര്‍ക്കുക. പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പത്തിലും വൃത്തിയിലും പൊളിച്ചെടുക്കുന്നതിന് ഉപ്പു ചേര്ക്കുന്നത് സഹായകമാവും.

    Comments