Tuesday, July 14, 2015

ഗോതമ്പു പുട്ടും സാമ്പാറും

ഗോതമ്പു പുട്ടും സാമ്പാറും ( Wheat flour Puttu and Traditional South Indian  Vegetable Sambar  curry or  Steamed Wheat flour cake with Kerala vegetable Sambar Curry)

ഗോതമ്പു പുട്ടും സാമ്പാറും (7)

ഓരോ ദിവസവും ആരംഭിക്കുന്നതു പ്രാർ​ത്ഥിച്ചു കൊണ്ടാവണം എന്ന് നമുക്കെല്ലാവർക്കും  അറിയാല്ലോ എന്നാൽ നല്ല പ്രാതലോടും കൂടിയാവണം ഒരു ദിവസത്തെ ജോലികൾ ആരംഭിക്കാൻ എന്ന കാര്യം എത്ര പേർ ഓർക്കുന്നു?? രാവിലെ ചക്രവർത്തിയെപ്പോലെയും ഉച്ചയ്ക്ക് സാധാരണക്കാരനെ  പോലെയും രാത്രി യാചക(യാചകി)യെപ്പോലെയും ആണു ഭക്ഷണം കഴിക്കേണ്ടത് എന്ന് കേട്ടിട്ടില്ലേ??… പ്രാതല്‍ ഒരു കാരണവശാലും ഒഴിവാക്കരുത്.  അങ്ങനെ ചെയ്യുന്നവര്‍ ദിവസം മുഴുവനും ക്ഷീണിതരായിരിക്കും.  പെട്ടെന്നു ശുണ്ഠിപിടിക്കും. അസ്വസ്ഥതയുള്ളവരുമായിരിക്കും. ചെയ്യുന്ന ജോലികളിൽ പൂർണ്ണ ശ്രദ്ധ കൊടുക്കാനുമാവില്ല.  ഒരു സമ്പൂര്‍ണ സമഗ്ര പ്രാതല്‍ എന്നു പറഞ്ഞാല്‍ അതില്‍ പ്രൊട്ടീന്‍, വിറ്റമിന്‍ തുടങ്ങിയ മൈക്രോന്യൂട്രിയന്റുകള്‍ വേണം. ഒപ്പം ധാതുലവണങ്ങളും കാര്‍ബോഹൈഡ്രേറ്റുകളും ധാരാളം നാരുകളും ഉണ്ടായിരിക്കണം. നമ്മൾ മലയാളികളുടെ പ്രാതല്‍ പൊതുവെ പോഷകപ്രധാനവും ആരോഗ്യപ്രദവുമാണ്.  പുട്ടു- കടല കറി, പുട്ട് - പയർ-പപ്പടം, ഇഡ്ഡലി (ഇഡ്ലി, ഇഡലി, ഇഡ്ഢലി)-സാമ്പാർ-ചട്ണി, ദോശ - സാമ്പാർ, അപ്പം- വെജിറ്റബിൾ സ്റ്റൂ, അപ്പം- മുട്ട കറി,  ഇടിയപ്പം- മുട്ട കറി അങ്ങനെയങ്ങനെ എത്രയോ പോഷകപ്രധാനവും, രുചികരവും,  ആരോഗ്യപ്രദവുമായ പ്രാതൽ കോമ്പിനേഷൻസ് നമുക്കുണ്ട്

ഗോതമ്പു പുട്ടും സാമ്പാറും (6)

ഏതു ഭക്ഷണത്തിനുമൊപ്പം സാമ്പാർ‍ വിളമ്പാം എന്നതിനാല്‍ മലയാളികളുടെ സ്വന്തം കറി അല്ലെങ്കിൽ പോലും സാമ്പാർ ഉണ്ടാക്കുക എന്നത് വീട്ടമ്മമാർക്ക് പ്രിയപ്പെട്ട കാര്യം തന്നെയാണ്.    രാവിലെ ഒരു സാമ്പാർ വെച്ചാല്‍ അത് പ്രാതലിനു ദോശയ്ക്കോ ഇഡ്ഡലിയ്ക്കോ കറിയായി എടുക്കാം , ഉച്ചക്ക് ഊണിനും വിളമ്പാം. ബാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ രാത്രിലത്തെ  ചപ്പാത്തിക്കോ, ദോശയ്ക്കോ ഒപ്പം വിളമ്പാം, 3 നേരം ഒരേ കറി ആകുമ്പോൾ മറ്റംഗങ്ങൾ പ്രതിഷേധം ശക്തമാക്കുകയാണെങ്കിൽ,  മിണ്ടാതെ തിരികെ ഫ്രിഡ്ജില്‍ തന്നെ സൂക്ഷിച്ചു, അടുത്ത ദിവസം ചൂടാക്കി,  ചൂട് പുട്ടിനൊപ്പം വിളമ്പുക. തലേ ദിവസത്തെ സാമ്പാർ കൂട്ടി, അപ്പം, പുട്ട് എന്നിവ കഴിച്ചിട്ടുള്ളവർക്ക് അറിയാം അതിന്റെ രുചി , ആഹാ ഓർത്തപ്പോൾ തന്നെ നാവിൽ വെള്ളം നിറഞ്ഞു അല്ലെ എന്നാൽ ഒട്ടും വൈകിക്കണ്ട, പോയി  പുട്ടും സാമ്പാറും ഉണ്ടാക്കി കഴിച്ചോളു 

ഗോതമ്പു പുട്ടും സാമ്പാറും (1)

ഗോതമ്പു പുട്ട് ഉണ്ടാക്കുന്ന   രീതി നേരത്തെ  പോസ്റ്റ്‌ ചെയ്തിരുന്നു Here is the link:::   http://ourharsha.blogspot.com/2015/05/puttu-and-egg-curry.html

ഗോതമ്പു പുട്ടും സാമ്പാറും (5) 

പല രാജ്യങ്ങളിൽ പല ഭാഷകളെന്ന പോലെയോ, ഒരു രാജ്യത്തെ തന്നെ ഭാഷ പ്രയോഗ രീതിയിലെ വൈവിധ്യം പോലെ തന്നെയോ , പല ദേശങ്ങളിൽ പല ചേരുവകളില്‍ പല പല രുചികളില്‍ ആണ് സാമ്പാർ സാമ്പാറാകുന്നത്. എങ്കിലും നമ്മൾ മലയാളികൾക്ക് പ്രിയങ്കരം നമ്മുടെ മലയാള തനിമയുള്ള സാമ്പാർ തന്നെ. ( ഇതു എന്റെ അഭിപ്രായവും ഇഷ്ട്ടവും മാത്രാണ്, വിയോജിപ്പുള്ളവർ നിങ്ങൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ ഉണ്ടാക്കി കഴിച്ചോളു, എനിക്ക് പരിഭവമില്ല)

ഗോതമ്പു പുട്ടും സാമ്പാറും (4)

സാമ്പാർ  Sambar Recipe is here :: http://ourharsha.blogspot.com/2012/01/sambar-kerala-style.html

Comments