One of my Jewelry Making Tutorial, published in a Malayalam-language weekly,Mangalam on 21st December 2015
മംഗളം വാരികയില്‍ (ലക്കം 51, 2015 ഡിസംബര്‍ 21) പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് – മുത്തുമണി കമ്മല്‍
ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം B)
- കമ്മലിന്റെ ബൈസ് – 1 ജോഡി
- കനം കുറഞ്ഞ ഡബിള്‍ സൈടെഡ് ബോള്‍ ഹെഡ് പിന്‍സ് – 6 എണ്ണം
- 6 MM / 8 MM മുത്തുകള്‍ - 12 എണ്ണം
- സോഫ്റ്റ് റബ്ബര്‍ ഇയര്‍ സ്റ്റഡ് ബാക്ക് – 1 ജോഡി
- നോസ് പ്ലയർ
- കട്ടര്‍
കമ്മലുണ്ടാക്കുന്ന വിധം
ഇപ്പോള്‍ 12 സിംഗിള്‍ സൈടെഡ് ബോള്‍ ഹെഡ് പിന്‍സ് കിട്ടിയല്ലോ. ഇനി ചിതം D-യില്‍ കാണുന്നത് പോലെ ഓരോ ബോള്‍ ഹെഡ് പിന്നിലും ഓരോ മുത്തിട്ടു വയ്ക്കുക. അവയെ 3 എണ്ണം വീതം ചിത്രം E-യില്‍ കാണുന്നതു പോലെ കമ്മലിന്റെ ബൈസിലെ ഹോളിലേയ്ക്ക് കടത്തി, 3 ബോള്‍ ഹെഡ് പിന്‍സിനേയും നോസ് പ്ലയര്‍ കൊണ്ട് ഒരുമിച്ചു ചുറ്റുക.(ചിത്രംF).
നന്നായി ചുറ്റി വളച്ചു കമ്മലിന്റെ പിന്നിലെ ഹോളില്‍ തിരുകി വയ്ക്കുക. വീണ്ടും 3 മുത്തുകള്‍ ഹെഡ് പിന്‍സില്‍ കോര്‍ത്തെടുത്തു കമ്മലിന്റെ ബൈസുമായി നേരത്തെ ചെയ്തതു പോലെ തന്നെ യോജിപ്പിക്കുക. ഒരു കമ്മല്‍ റെഡിയായി. ഇത്തരത്തില്‍ അടുത്ത കമ്മലും ചെയ്ത്, രണ്ടിലും റബ്ബര്‍ ഇയര്‍ സ്റ്റഡ് ബാക്ക് ഇട്ടു വയ്ക്കുക. ചിത്രം A നോക്കുക.
Note:- ഇത്തരം കമ്മലുകള്‍ ഉണ്ടാക്കുന്നതിനുള്ള ബൈസുകള്‍ പല ഷെയ്പ്പിലും ലഭ്യമാണ്. ഇത്തരത്തിലുള്ള വട്ട കമ്മലുകള്‍ കാണാന്‍ വളരെ മനോഹരമാണ്. ഇവയുടെ ബൈസിനു, മറ്റു ചെറിയ കമ്മല്‍ ബൈസുകളെക്കാള്‍ അല്പം ഭാര കൂടുതല്‍ ഉള്ളതിനാല്‍, ഈ കമ്മലുകള്‍ അണിയുമ്പോള്‍ ബട്ടന്‍സ് ഉപയോഗിക്കുന്നത് നല്ലതാണ്.