Monday, April 25, 2016

അരാളപ്പൂക്കള്‍ swirly paper Flowers Making Tutorial


One of my Paper craft, published in a Malayalam-language weekly, Mangalam ( 25th April 2016 ) മംഗളം വാരികയില്‍( 2016 ഏപ്രില്‍ 25)  പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് - അരാളപ്പൂക്കള്‍  വര്‍ണ്ണപ്പൂക്കള്‍


അരാളപ്പൂക്കള്‍  വര്‍ണ്ണപ്പൂക്കള്‍ 



ആവശ്യമുള്ള സാധങ്ങൾ

  1. പൂക്കള്‍ക്കായി പല നിറത്തിലുള്ള പേപ്പറുകൾ
  2. പൂവിനു തണ്ടുണ്ടാക്കുന്നതിനു പച്ച നിറത്തിലുള്ള പേപ്പറുകള്‍
  3. ഇലകള്‍ക്കായി ഇളം പച്ച നിറത്തിലുള്ള പേപ്പറുകള്‍
  4. സ്കെയിൽ (റൂളെർ)
  5. കത്രിക
  6. പേന അല്ലെങ്കിൽ പെൻസിൽ
  7. ടൂത്ത് പിക്ക് അല്ലെങ്കില്‍ ക്യ്വല്ലിംഗ് ടൂൾ
  8. ക്രാഫ്റ്റ് ഗ്ലൂ അല്ലെങ്കിൽ ഫെവികോൾ

പൂവുണ്ടാക്കുന്ന വിധം

സ്റ്റെപ്പ് -1

പൂക്കള്‍ക്കായി പല നിറത്തിലുള്ള പേപ്പറുകൾ 2 ഇഞ്ച്‌ വീതിയിലും 8 ഇഞ്ച്‌ നീളത്തിലും (ചിത്രം 1) 8-10 എണ്ണം വെട്ടിയെടുക്കുക (ഇതിൽ കൂടുതൽ വേണമെങ്കിലും ആകാം). 



പൂ തണ്ടുകള്‍ക്കായി പച്ച നിറത്തിലുള്ള പേപ്പറുകള്‍ 2 ഇഞ്ച്‌ വീതിയിലും 10 ഇഞ്ച്‌ നീളത്തിലും വെട്ടിയെടുക്കുക (ചിത്രം 2 ) 


ഇലകള്‍ക്കായി ഇളം പച്ച നിറത്തിലുള്ള പേപ്പറുകള്‍ ഇഞ്ച്‌ വീതിയിലും ഇഞ്ച്‌ നീളത്തിലും വെട്ടിയെടുക്കുക (ചിത്രം 3).


സ്റ്റെപ്പ് - 2

2 ഇഞ്ച്‌ വീതിയിലും 8 ഇഞ്ച്‌ നീളത്തിലും വെട്ടിയെടുത്ത പേപ്പറുകളില്‍ നിന്ന് ഒന്നെടുത്ത്, താഴെ നിന്ന് 1 സെന്റി മീറ്റര്‍ 1 ഇഞ്ച്‌ അടയാളപ്പെടുത്തി ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീളത്തിൽ ഒരു വര വരയ്ക്കുക. (ചിത്രം 4)



ഇനി ഒരറ്റത്ത് നിന്ന് തുടങ്ങി, മുകളില്‍ നിന്ന് ആ വര വരുന്നിടം വരെ 0.5 സെന്റി മീറ്റര്‍ ഇടവിട്ട് "ഇതളുകൾ" വെട്ടുക. (ചിത്രം 5) 0.5 സെ.മീ അല്ലെങ്കിൽ 1 സെ.മീ ആയി അകലം കൂട്ടാം, ഞാൻ വളരെ ചെറുതായി ആണ് സ്ട്രിപ്സ് വെട്ടിയിരിക്കുന്നത് (0.5 സെ.മീ) ഇത്തരത്തിൽ മുഴുവൻ പേപ്പർ പൂക്കൾ ഉണ്ടാക്കിയെടുക്കാൻ ഒത്തിരി സമയം എടുക്കും. അത് കൊണ്ട് നിങ്ങളുടെ ഇഷ്ട്ടവും സമയവും അനുസരിച്ച് സ്ട്രിപ്സ് വെട്ടുക. ഇനി ടൂത്ത് പിക്ക് അല്ലെങ്കില്‍ ക്യ്വല്ലിംഗ് ടൂൾ ഉപയോഗിച്ച് ഓരോ സ്ട്രിപ്പിനെയും ചുരുട്ടുക, ചിത്രങ്ങള്‍ നോക്കുക. ഇത്തരത്തില്‍ എല്ലാ പേപ്പറുകളില്‍ നിന്നും സ്ട്രിപ്സ് വെട്ടി, ചുരുട്ടിയെടുക്കുക (ചിത്രം 6, 7, 8, 9)





സ്റ്റെപ്പ് - 3

2 ഇഞ്ച്‌ വീതിയിലും 10 ഇഞ്ച്‌ നീളത്തിലും വെട്ടിയെടുത്ത പച്ച നിറത്തിലുള്ള പേപ്പറുകള്‍ നിന്ന് ഒന്നെടുത്ത് ഒരു കോണില്‍ നിന്ന് ചുരുട്ടി പേപ്പറിന്റെ മറ്റേ കോണ്‍ എത്തുമ്പോള്‍ ക്രാഫ്റ്റ് ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുക. ഇത്തരത്തില്‍ ആവശ്യമായത്രയും തണ്ടുകള്‍ ഉണ്ടാക്കിയെടുക്കുക. (ചിത്രം 10). 


നേരത്തെ സ്ട്രിപ്സ് വെട്ടി, ചുരുട്ടി വച്ചിരിക്കുന്നവയില്‍ നിന്ന് ഒന്നെടുത്ത്, ചിത്രം 11 ല്‍ കാണുന്നത് പോലെ വരയ്ക്കു താഴെയുള്ള ഭാഗത്ത്‌, മറു പുറത്തു പശ തേയ്ച്ചു, പേപ്പര്‍ ചുരുളുകളെ തണ്ടില്‍ റോള്‍ ചെയ്തു, ചെയ്തു പശ തേയ്ച്ചു നന്നായി ഒട്ടിച്ചു വയ്ക്കുക. ഇത്തരത്തില്‍ എല്ലാ പൂക്കളെയും പച്ച തണ്ടില്‍ റോള്‍ ചെയ്തെടുക്കുക


സ്റ്റെപ്പ് - 4

2 ഇഞ്ച്‌ വീതിയിലും 3 ഇഞ്ച്‌ നീളത്തിലും വെട്ടിയെടുത്ത ഇളം പച്ച നിറത്തിലുള്ള പേപ്പറുകളില്‍ നിന്ന് ഒന്നെടുത്ത് 1 സെ.മീ പ്ലീറ്റുകളായി മടക്കുക (ചിത്രം 12)



ഇതിനെ താഴെ നിന്ന് 1 ഇഞ്ച്‌ മാര്‍ക്ക് ചെയ്ത ശേഷം, അതിനു മുകളില്‍ വച്ച് ഇരു വച്ചത് നിന്നും 45 ഡിഗ്രി ചരിച്ചു വെട്ടുക (ചിത്രം 13). ഇത്തരത്തില്‍ ആവശ്യമായത്രയും ഇലകള്‍ ഉണ്ടാക്കിയെടുത്ത്, തണ്ടില്‍ പൂക്കള്‍ക്ക് 1 ഇഞ്ച്‌ താഴെയായി പശ ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുകമനോഹരങ്ങളായ അരാളപ്പൂക്കള്‍ റെഡി. (ചിത്രം 14)

































Comments

Thursday, April 21, 2016

Lemon-Buttermilk Bundt Cake ബട്ടര്‍ മില്‍ക്ക് ബെര്‍ണ്ട് കേക്ക്



ആവശ്യമുള്ള സാധങ്ങള്‍ 
  1. മൈദാ മാവ് അല്ലെങ്കില്‍ ഗോതമ്പു പൊടി അരിച്ചെടുത്തത് - 3 കപ്പ് 
  2. ബേക്കിംഗ് സോഡാ - ½ ടീ സ്പൂണ്‍ 
  3. ഉപ്പ് - ½ ടീ സ്പൂണ്‍ 
  4. ഉപ്പില്ലാത്ത വെണ്ണ - 1 കപ്പ് (2 സ്ടിക്ക്സ്) 
  5. പഞ്ചസാര പൊടിച്ചത് - ഒന്നേകാല്‍ കപ്പ് 
  6. മുട്ട - 3 എണ്ണം 
  7. ബട്ടര്‍ മില്‍ക്ക് - 1 കപ്പ് 
  8. ചെറുനാരങ്ങാ തൊലി ചുരണ്ടിയത് - 2 ടേബിള്‍ സ്പൂണ്‍ 
  9. ചെറുനാരങ്ങാനീര് - 2 ടേബിള്‍ സ്പൂണ്‍

സിറപ്പ് ഉണ്ടാക്കുന്നതിനു ആവശ്യമായവ
  • വെള്ളം - 1/3 കപ്പ് 
  • പഞ്ചസാര പൊടിച്ചത് - 1/3 കപ്പ് 
  • ചെറുനാരങ്ങാനീര് - 2 ടേബിള്‍ സ്പൂണ്‍
ഗ്ലെയ്സിനു ആവശ്യമായവ
  • പഞ്ചസാര പൊടിച്ചത് - 1കപ്പ് 
  • ചെറുനാരങ്ങാനീര് - 2 ടേബിള്‍ സ്പൂണ്‍ 
  • ഉപ്പില്ലാത്ത വെണ്ണ - 1 ടേബിള്‍ സ്പൂണ്‍ 
  • ചെറുനാരങ്ങാ തൊലി ചുരണ്ടിയത് - ½ ടീ സ്പൂണ്‍

കേക്ക് ഉണ്ടാക്കുന്ന വിധം 

വെണ്ണ, മുട്ട എന്നിവ ഒരു മണിക്കൂര്‍ നേരത്തെയെങ്കിലും ഫ്രിഡ്ജിൽ നിന്ന് വെളിയിൽ എടുത്ത് വയ്ക്കുക. ഓവൻ 165 ഡിഗ്രി പ്രീഹീറ്റ് ചെയ്യുക. ഒരു 10 ഇഞ്ച്‌ ബെര്‍ണ്ട് കേക്ക് പാനില്‍ വെണ്ണ മയം പുരട്ടി വയ്ക്കുക.

ഒരു ബൌളില്‍ ഗോതമ്പു പൊടിയും ബേക്കിംഗ് സോഡയും അരിച്ചെടുക്കുക. അതിലേക്കു ഉപ്പ് കൂടെ ചേര്‍ത്തിളക്കുക. മറ്റൊരു ബൌളില്‍ വെണ്ണയെടുത്തു ഹാന്‍ഡ്‌ മികസര്‍ ഉപയോഗിച്ച് വെണ്ണ നല്ല സ്മൂത്ത്‌ ആകുന്നതു വരെ 3-4 മിനുറ്റ് ബീറ്റ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര പൊടിച്ചത് ചേര്‍ത്ത് വീണ്ടും 1 മിനുട്ട് ബീറ്റ് ചെയ്യുക. മുട്ട ഓരോന്നായി ബൌളിലേയ്ക്ക് ഒഴിച്ച് ഓരോന്നും ഓരോ മിനുട്ട് വീതം എന്ന രീതിയില്‍ മൂന്നു മുട്ടയും വെണ്ണ-പഞ്ചസാര മിശ്രിതത്തില്‍ ബീറ്റ് ചെയ്തു യോജിപ്പിക്കുക. മറ്റൊരു ബൌളില്‍ ബട്ടര്‍ മില്‍ക്ക്, ചെറുനാരങ്ങാ തൊലി ചുരണ്ടിയത്, ചെറുനാരങ്ങാനീര് എന്നിവയെടുത്ത് നന്നായി മിക്സ് ചെയ്തു മാറ്റി വയ്ക്കുക. ഇനി വെണ്ണ-പഞ്ചസാര മിശ്രിതവും ബട്ടര്‍ മില്‍ക്ക് - ചെറുനാരങ്ങാ മിശ്രിതവും ഗോതമ്പു പൊടിയിലേക്കു ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക (കേക്കിന്റെ ബാറ്റര്‍ ഒത്തിരി നേരം മിക്സ് ചെയ്യരുത്, കേക്ക് കട്ടിയായി പോകും). തയ്യാറാക്കി വച്ചിരിക്കുന്ന കേക്ക് പാനിലേയ്ക്ക് ഈ മിശ്രിതം ഒഴിച്ച്, പ്രീ ഹീറ്റ്ഡ് (165 ഡിഗ്രി സെല്‍ഷ്യസില്‍) ഓവനിൽ വച്ച് ഒരു മണിക്കൂര്‍ ടൈം സെറ്റ് ചെയ്ത് ബേക്ക് ചെയ്തെടുക്കുക. ഓവനില്‍ നിന്നും മാറ്റി പാനില്‍ തന്നെ വച്ച് കേക്കിനെ 10 മിനുറ്റ് തണുക്കാന്‍ വയ്ക്കുക. ഇനി കേക്കിനെ ഒരു വയര്‍ റാക്കിലേയ്ക്ക് മാറ്റി 15 മിനുറ്റ് തണുക്കാന്‍ അനുവദിക്കുക. ഈ സമയം കൊണ്ട് സിറപ്പ് ഉണ്ടാക്കാം.


സിറപ്പ് ഉണ്ടാക്കുന്നത്

ഒരു പാന്‍ അടുപ്പത്ത് വച്ച് വെള്ളവും പഞ്ചസാരയും ഒഴിച്ച്, വെള്ളം തിളയ്ക്കുമ്പോള്‍ അടുപ്പത്തൂന്നു മാറ്റി വച്ച് ചെറുനാരങ്ങാ നീര് ചേര്‍ത്തിളക്കുക. സിറപ്പ് റെഡി.

ഇനി കേക്ക് വച്ചിരിക്കുന്ന റാക്കിനു താഴെ അലുമിനിയം ഫോയിലോ കിച്ചന്‍ ടവ്വലോ വിരിച്ചിടുക. എന്നിട്ട് പെട്ടെന്ന് തന്നെ തയ്യാറാക്കി വച്ചിരിക്കുന്ന ചൂട് സിറപ്പ് ഒരു പേസ്ട്രി ബ്രഷ് ഉപയോഗിച്ച് കേക്കിലേക്ക്, തേച്ചു പിടിപ്പിക്കുക. ഇതു കുറച്ചു സമയമെടുത്തു ചെയ്യേണ്ടുന്ന കാര്യമാണ്. ഓരോ തവണയും കേക്കില്‍, സിറപ്പ് മുഴുവും അബ്സോര്ബ് ചെയ്തതിനു ശേഷം മാത്രം വീണ്ടും സിറപ്പ് കേക്കിലേക്ക് ബ്രഷ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്‌താല്‍ തണുത്തു കഴിയുമ്പോള്‍, കേക്ക് നല്ല സോഫ്റ്റ്‌ ആയിരിക്കും, കേക്കിനു നല്ല തിളക്കവുമുണ്ടാകും. ഇനി കേക്ക് തണുക്കാന്‍ 1 മണിക്കൂര്‍ സമയം അനുവദിക്കുക. ഈ സമയം കൊണ്ട് ഗ്ലെയ്സ് തയ്യാറാക്കാം.


ഗ്ലെയ്സ് ഉണ്ടാക്കുന്ന വിധം.

ചെറുനാരങ്ങാനീരും, ഉപ്പില്ലാത്ത വെണ്ണയും ചെറുനാരങ്ങാ തൊലി ചുരണ്ടിയതും ഒരു മിക്സിംഗ് ബൌളില്‍ എടുത്ത്, ഫോര്‍ക്ക് കൊണ്ട് നന്നായി മിക്സ് ചെയ്യുക. ഇതിലേയ്ക്ക് കുറേശ്ശെ പഞ്ചസാര പൊടിച്ചത് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം തേനിന്‍റെ പരുവത്തിനാണ് വേണ്ടത്. കട്ടിയായിരിക്കണം, എന്നാല്‍ സ്പൂണ്‍ കൊണ്ട് കോരി ഒഴിക്കാനും കഴിയണം. ഗ്ലെയ്സ് അല്പാല്പമായി സ്പൂണില്‍ കോരിയെടുത്ത്, നന്നായി തണുത്ത കേക്കിനു മുകളില്‍ ഒഴിക്കുക.




Comments

Sunday, April 17, 2016

Cupcake Birthday Card കപ്പ് കേക്ക് ബെര്‍ത്ത്‌ ഡേ കാര്‍ഡ്‌

 
One of my Card Making Tutorial, published in a Malayalam-language weekly, Mangalam on 18th April 2016 (മംഗളം വാരികയില്‍ 2016 ഏപ്രില്‍ 18 ന് പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് - കപ്പ് കേക്ക് ബെര്‍ത്ത്‌ ഡേ കാര്‍ഡ്‌)


ആവശ്യമുള്ള സാധനങ്ങള്‍

  • കട്ടിയുള്ള കളര്‍ പേപ്പറുകള്‍ - 2 വ്യത്യസ്ത നിറത്തില്‍ ഉള്ളവ
  • സ്കെയില്‍
  • പെന്‍സില്‍
  • കത്രിക / ക്രാഫ്റ്റ് നൈഫ്
  • പശ
  • റിബണ്‍ - 15 ഇഞ്ച്‌ നീളത്തില്‍ മുറിച്ചെടുത്തത്



കാര്‍ഡ്‌ ഉണ്ടാക്കുന്ന വിധം

ചിത്രം 1 ടെമ്പ്ലേറ്റ് ആവശ്യമുള്ള വലിപ്പത്തില്‍ പ്രിന്‍റ് ഔട്ട്‌ എടുത്ത് കട്ടിയുള്ള കളര്‍ പേപ്പറില്‍ വരച്ചു വെട്ടി എടുക്കുക. കാര്‍ഡ് ബെയ്സിനു വെള്ള പേപ്പറും കപ്പ് കേക്ക് ബെയ്സ്, താഴത്തെയും മുകളിലത്തെയും ലെയറുകള്‍ എന്നിവയ്ക്ക് ചുവന്ന പേപ്പറും ആണ് ഉപയോഗിച്ചിരിക്കുന്നത്. (ഇഷ്ട്ടമുള്ള 2 നിറത്തിലുള്ള പേപ്പറുകള്‍ ഉപയോഗിക്കുക.) 



വെള്ള പേപ്പറില്‍ വെട്ടിയെടുത്ത കാര്‍ഡ് ബെയ്സ് (ചിത്രം 2) ഡോട്ടഡ് ലയിന്‍സ് കാണുന്ന ഭാഗത്ത്‌ വച്ച് രണ്ടായി മടക്കി, അടച്ചു വച്ച് പുറമെയുള്ള ഭാഗത്ത്‌, കപ്പ് കേക്ക് ബെയ്സ് ഒട്ടിച്ചു വയ്ക്കുക. അതിന്റെ പുറത്തു ചിത്രം 3 ല്‍ കാണുന്നത് പോലെ താഴത്തെ ലെയര്‍ ഒട്ടിച്ചു വയ്ക്കുക


ഇനി മുകള്‍ ഭാഗത്തേക്ക്‌ വേണ്ടി വെട്ടിയെടുത്ത ലെയറുകള്‍ (ചുവപ്പ്, വെള്ള നിറങ്ങളില്‍ ടെമ്പ്ലേറ്റില്‍ കാണിച്ചിരിക്കുന്നതു പോലെ വെട്ടിയെടുത്ത്) ഓരോന്നായി ഒട്ടിച്ചു വയ്ക്കുക. ചിത്രം 4


കാര്‍ഡിന് ഉള്ളിലെ വെളുത്ത ഇരു പുറങ്ങളിലും ഇഷ്ട്ടമുള്ള സന്ദേശങ്ങള്‍ എഴുതുകയോ ചിത്രങ്ങള്‍ ഒട്ടിക്കുകയോ, ഒക്കെയാവാംകാര്‍ഡിന്റെ പിന്‍ ഭാഗത്ത്‌ ചിത്രം 5 ല്‍ കാണുന്നത് പോലെ ഹാപ്പി ബര്‍ത്ത് ഡേ എന്നെഴുതി എന്തെങ്കിലും ഡിസൈന്‍ കൊടുക്കുകയോ ചെയ്യാം


ഇനി കാര്‍ഡ്‌ അടച്ച് ഒരു കവറില്‍ ഇടുകയോ, ചിത്രം 6 ല്‍ കാണുന്നത് പോലെ റിബണ്‍ റാപ്പ് ചെയ്കയോ ആവാം.



Comments

Wednesday, April 13, 2016

Krishna Glitter Glue Painting കൃഷ്ണ ഗ്ലിറ്റര്‍ ഗ്ലൂ പെയിന്റിംഗ്

ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം 1 )
  • ഗോള്‍ഡന്‍ നിറത്തിലുള്ള ഗ്ലിറ്റര്‍ ഗ്ലൂ
  • പെന്‍സില്‍
  • കറുത്ത കാര്‍ഡ്‌ സ്റ്റോക്ക്‌ പേപ്പര്‍ - 1

കൃഷ്ണ ഗ്ലിറ്റര്‍ ഗ്ലൂ പെയിന്റിംഗ് ചെയ്യുന്ന വിധം
ചിത്രം 2-ല്‍ കാണുന്ന കൃഷ്ണന്‍റെ ചിത്രത്തിന്‍റെ ഔട്ട്‍ലൈന്‍ കറുത്ത കാര്‍ഡ്‌ സ്റ്റോക്ക്‌ പേപ്പറിലേയ്ക്ക് നേരിട്ട് വരയ്ക്കുകയോ ചിത്രം 2 പ്രിന്‍റ് ഔട്ട്‌ എടുത്ത് കാര്‍ബണ്‍ പേപ്പര്‍ ഉപയോഗിച്ച് കറുത്ത കാര്‍ഡ്‌ സ്റ്റോക്ക്‌ പേപ്പറിലേയ്ക്ക് പകര്‍ത്തുകയോ ചെയ്യുക


ആവശ്യമെങ്കില്‍ പെന്‍സില്‍ ഉപയോഗിച്ച് കാര്‍ഡ്‌ സ്റ്റോക്ക്‌ പേപ്പറിലെ ഔട്ട്‍ലൈന്‍ തെളിച്ചു വരയ്ക്കുക (ചിത്രം 3). 


ആ വരകള്‍ക്ക് പുറത്തൂടെ ഗോള്‍ഡന്‍ നിറത്തിലുള്ള ഗ്ലിറ്റര്‍ ഗ്ലൂ ഉപയോഗിച്ച് വരച്ച് ഔട്ട്‍ലൈന്‍ കമ്പ്ലീറ്റ് ചെയ്യുക. ചിത്രം 4 നോക്കുക.


ഗ്ലിറ്റര്‍ ഗ്ലൂ ഉണങ്ങാന്‍ കാക്കുക (ചിത്രം 5). ഉണങ്ങിയ ശേഷം ഭംഗിയായി ഫ്രെയിം ചെയ്തു വയ്ക്കുക.



















Comments

Thursday, April 7, 2016

Paper Love Tree പേപ്പര്‍ ലവ് ട്രീ


One of my Paper Craft Tutorial - Paper Love Tree , published in a Malayalam-language weekly, Mangalam on 4th April, 2016 (മംഗളം വാരികയില്‍ 2016 ഏപ്രില്‍ 4 ന് പ്രസിദ്ധീകരിച്ചു വന്ന-ക്രാഫ്റ്റ് - പേപ്പര്‍ ലവ് ട്രീ )

 

ആവശ്യമുള്ള സാധനങ്ങള്‍
  • വെള്ള കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പര്‍ - 1
  • ലവ് ഷെയ്പ്പ് വെട്ടിയെടുക്കാനായി 2 വ്യത്യസ്ത നിറത്തിലുള്ള പേപ്പറുകള്‍
  • 1/4 ഇഞ്ച്‌ അല്ലെങ്കില്‍ 1/2 ഇഞ്ച്‌ ലവ് പേപ്പര്‍ പഞ്ച്
  • ക്രാഫ്റ്റ് ഗ്ലൂ


ലവ് ട്രീ ഉണ്ടാക്കുന്ന വിധം

ചിത്രം 1-ല്‍ കാണുന്ന മരം ബ്രൌണ്‍ പേപ്പറില്‍ വരച്ചു വെട്ടിയെടുത്തു വെള്ള കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പറിനു നടുക്കായി ഒട്ടിച്ചു വയ്ക്കുക ചിതം 2 നോക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ട്ടമുള്ള രീതിയില്‍ ഒരു മരം വെള്ള കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പറില്‍ നേരിട്ട് വരച്ച് നിറം കൊടുക്കുക.


ലവ് പേപ്പര്‍ പഞ്ച് ഉപയോഗിച്ച് 2 വ്യത്യസ്ത നിറത്തിലുള്ള പേപ്പറുകളില്‍ നിന്ന് ആവശ്യത്തിന് ലവ് ഷെയ്പ്പുകള്‍ വെട്ടിയെടുത്ത് ചിതം 3 -ല്‍ കാണുന്നത് പോലെ ക്രാഫ്റ്റ് ഗ്ലൂ ഉപയോഗിച്ച് വെള്ള കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പറിലെ മരത്തില്‍ ഒട്ടിച്ചു വയ്ക്കുക. ലവ് ട്രീ റെഡി. ചിത്രം 4.


ലവ് പേപ്പര്‍ ട്രീയെ ഫ്രെയിം ചെയ്തു വാള്‍ ഡെക്കര്‍ ആക്കി വയ്ക്കുകയോ ഗ്രീറ്റിംഗ് കാര്‍ഡ്‌ ആയി ഉപയോഗിക്കുകയോ (ചിത്രം 5) ചെയ്യാം. 























Comments