Thursday, January 28, 2016

Pink Purple Bracelet Making Tutorial

One of my Jewelry Making Tutorial, published in a Malayalam-language weekly,Mangalam on 11th  January 2016



മംഗളം വാരികയില്‍ 2016 ജനുവരി 11 ന് പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് - പിങ്ക് പര്‍പ്പിള്‍  ബ്രേയ്സിലേറ്റ്



ആവശ്യമുള്ള സാധനങ്ങള്‍
  • പിങ്ക് പേള്‍ ഷൈന്‍ പ്ലാസ്റ്റിക്‌ ബീഡ്സ് - 6 എണ്ണം (10 mm)
  • ലൈറ്റ് വയലറ്റ് പേള്‍ ഷൈന്‍ പ്ലാസ്റ്റിക്‌ ബീഡ്സ് - 7 എണ്ണം (10 mm)
  • ഹോട്ട് പിങ്ക് മള്‍ട്ടി ഫേസ്സറ്റ്ഡ് ബീഡ് - 1 (20 mm)
  • ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് - 14 (5 mm)
  • ട്രാന്‍സ്‌പാരന്‍റെ ത്രെഡ് 
  • കത്രിക

ബ്രേയ്സിലേറ്റ് ഉണ്ടാക്കുന്ന വിധം 

ബ്രൈസിലേറ്റ്നു ആവശ്യമായ ട്രാന്‍സ്‌പാരന്‍റെ ത്രെഡ് മുറിച്ചെടുത്ത്‌, അതിലേക്കു ഹോട്ട് പിങ്ക് മള്‍ട്ടി ഫേസ്സറ്റ്ഡ് ബീഡ്, ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്, ലൈറ്റ് വയലറ്റ് പേള്‍ ഷൈന്‍ പ്ലാസ്റ്റിക്‌ ബീഡ്, ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്,പിങ്ക് പേള്‍ ഷൈന്‍ പ്ലാസ്റ്റിക്‌ ബീഡ് എന്ന രീതിയില്‍ ചിരത്തില്‍ കാണുന്നത് പോലെ കോര്‍ത്ത്‌ ത്രെഡിന്‍റെ മറു വശവുമായി കെട്ടി യോജിപ്പിക്കുക. 














Comments

Tuesday, January 26, 2016

Malayalam Kavitha Chilathu ചിലത്



"ചിലത്" എന്ന എന്‍റെ ഈ കവിത ആലപിച്ചത് പ്രിയ സുഹൃത്ത് റഷീദ് പള്ളിക്കൽ.















Comments

Sunday, January 24, 2016

Pink necklace

2016 January 16 - 31 ഗൃഹലക്ഷ്മി മാഗസീനില്‍ പ്രസിദ്ധീകരിച്ചു വന്നത് Two of my jewelry making tutorials published in a Malayalam magazine , Grihalakshmi Magazine



Black Beaded Necklace is Here 
ആവശ്യമുള്ള സാധനങ്ങള്‍
  • ജമ്പ് റിങ്ങ്സ് മുറിച്ചത് അല്ലെങ്കില്‍ ജമ്പ് റിങ്ങ്സ് കോയില്‍ റിങ്ങുകളായി മുറിച്ചെടുത്തത് 
  • ബേബി പിങ്ക് ഫ്ലവര്‍ ബീഡ്സ് - 15 
  • ചെടാപ്പെട്ടി/ സമോസ - 2 
  • ബാക്ക് ചെയിന്‍
  • 6 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് - 26
  • നൂല്‍
  • ബെന്‍ഡ് ട്യൂബ്സ് - 12





നെക്ക്ലസ് ഉണ്ടാക്കുന്ന വിധം 

ചെടാപ്പെട്ടിയില്‍ നൂല് കെട്ടി രണ്ട് ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് കോര്‍ക്കുക. ഇനി ബെന്‍ഡ് ട്യൂബ്, ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്, ബേബി പിങ്ക് ഫ്ലവര്‍ ബീഡ്, ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്, ബെന്‍ഡ് ട്യൂബ് എന്ന രീതിയില്‍ (ചിത്രം A) 12 ബെന്‍ഡ് ട്യൂബ്സ്, 26 ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ്, 11 ബേബി പിങ്ക് ഫ്ലവര്‍ ബീഡ്സ് എന്നിവ നൂലില്‍ കോര്‍ത്ത്‌ അടുത്ത ചെടാപ്പെട്ടിയില്‍ കെട്ടി യോജിപ്പിക്കുക.




ഇനി അഞ്ചാമത്തെ ബേബി പിങ്ക് ഫ്ലവര്‍ ബീഡില്‍ ജമ്പ് റിങ്ങ് ഉപയോഗിച്ച് 1 പിങ്ക് ഫ്ലവര്‍ ബീഡ്, ആറാമത്തെ (നടുവിലത്തെ) പിങ്ക് ഫ്ലവര്‍ ബീഡില്‍ ജമ്പ് റിങ്ങ് ഉപയോഗിച്ച് 2 പിങ്ക് ഫ്ലവര്‍ ബീഡ്സ്, ഏഴാമത്തെ ബേബി പിങ്ക് ഫ്ലവര്‍ ബീഡില്‍ ജമ്പ് റിങ്ങ് ഉപയോഗിച്ച് 1 പിങ്ക് ഫ്ലവര്‍ ബീഡ് എന്നാ രീതിയില്‍ ചിത്രത്തില്‍ കാണുന്നത് പോലെ കോര്‍ക്കുക. ഇനി നെക്ക്ലസിനെ, അതായതു നെക്ക്ലസിന്‍റെ രണ്ടു ചെടാപ്പെട്ടിയിലും ജമ്പ് റിംഗ് കോര്‍ത്ത്‌, ജമ്പ് റിങ്ങിനെ ബാക്ക് ചെയിനുമായി യോജിപ്പിക്കുക.


Comments

Friday, January 22, 2016

Black Silver Beads Necklace

One of my Jewelry Making Tutorial, published in a Malayalam-language weekly,Mangalam on 4th  January 2016

മംഗളം വാരികയില്‍ (ലക്കം01, 2016 ജനുവരി 04) പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് - ബ്ലാക്ക്‌ ബീഡഡ് നെക്ക്ലസ്


ആവശ്യമുള്ള സാധനങ്ങള്‍  (ചിത്രം 5)

  • ബ്ലാക്ക്‌ ക്രിസ്റ്റല്‍ ബീട്സ് (8 MM) – 50
  • 5 MM സില്‍വര്‍ പ്ലേറ്റഡ് റൌണ്ട് ബീട്സ് - 52
  • നൂൽ
  • റിങ്ങ്സ് –  2
  • ഹുക്ക് - 1 
  • പെന്‍ഡന്‍റെ / ലോക്കറ്റ്‌


ബ്ലാക്ക്‌ ബീഡഡ് നെക്ക്ലസ് ഉണ്ടാക്കുന്ന വിധം

റിങ്ങിൽ നൂല് കെട്ടുക. (ചിത്രം 2) അതിനു ശേഷം ഒരു 5 MM സില്‍വര്‍ പ്ലേറ്റഡ് റൌണ്ട് ബീഡ് നൂലിലേക്ക് കോർക്കുക. എന്നിട്ട് ഒരു ബ്ലാക്ക്‌ ക്രിസ്റ്റല്‍ ബീഡ് കോര്‍ക്കുക. 


ഇത്തരത്തില്‍ സില്‍വര്‍ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് (26 എണ്ണം) + ബ്ലാക്ക്‌ ക്രിസ്റ്റല്‍ ബീഡ്സ് (25 എണ്ണം) എന്ന രീതിയില്‍ നൂലില്‍ കോര്‍ത്ത്‌ (ചിത്രം 3) നടുവില്‍ ലോക്കറ്റ്‌ ഇട്ട് വീണ്ടും സില്‍വര്‍ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് (26 എണ്ണം) + ബ്ലാക്ക്‌ ക്രിസ്റ്റല്‍ ബീഡ് (25 എണ്ണം) നൂലില്‍ കോര്‍ത്ത്‌, നൂലിന്റെ മറുവശം അടുത്ത റിങ്ങിൽ കെട്ടി, റിങ്ങിഗ്സിനെ ഹുക്കുമായി യോജിപ്പിക്കുക. ബ്ലാക്ക്‌ സില്‍വര്‍ നെക്ക്ലസ് റെഡി. (ചിത്രം 4)         



 


Comments

Wednesday, January 20, 2016

Ear stud Making Tutorial മുത്തുമണി കമ്മല്‍

One of my Jewelry Making Tutorial, published in a Malayalam-language weekly,Mangalam on 21st December 2015


മംഗളം വാരികയില്‍ (ലക്കം 51, 2015 ഡിസംബര്‍  21) പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് – മുത്തുമണി കമ്മല്‍  



ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം B)
  • കമ്മലിന്റെ ബൈസ് – 1 ജോഡി
  • കനം കുറഞ്ഞ ഡബിള്‍ സൈടെഡ് ബോള്‍ ഹെഡ് പിന്‍സ് – 6 എണ്ണം 
  • 6 MM / 8 MM മുത്തുകള്‍ - 12 എണ്ണം
  • സോഫ്റ്റ്‌ റബ്ബര്‍ ഇയര്‍ സ്റ്റഡ് ബാക്ക് – 1 ജോഡി
  • നോസ് പ്ലയർ 
  • കട്ടര്‍

  • കമ്മലുണ്ടാക്കുന്ന വിധം
ആദ്യമായി ഡബിള്‍ സൈടെഡ് ബോള്‍ ഹെഡ് പിന്‍സ് 6 എണ്ണം എടുത്തു അവയെ കട്ടര്‍ ഉപയോഗിച്ച് നേര്‍ പകുതിയായി മുറിക്കുക. ചിത്രം C.



ഇപ്പോള്‍ 12 സിംഗിള്‍ സൈടെഡ് ബോള്‍ ഹെഡ് പിന്‍സ് കിട്ടിയല്ലോ. ഇനി ചിതം D-യില്‍ കാണുന്നത് പോലെ ഓരോ ബോള്‍ ഹെഡ് പിന്നിലും ഓരോ മുത്തിട്ടു വയ്ക്കുക. അവയെ 3 എണ്ണം വീതം ചിത്രം E-യില്‍ കാണുന്നതു പോലെ കമ്മലിന്റെ ബൈസിലെ ഹോളിലേയ്ക്ക് കടത്തി, 3 ബോള്‍ ഹെഡ് പിന്‍സിനേയും നോസ് പ്ലയര്‍ കൊണ്ട് ഒരുമിച്ചു ചുറ്റുക.(ചിത്രംF).





നന്നായി ചുറ്റി വളച്ചു കമ്മലിന്റെ പിന്നിലെ ഹോളില്‍ തിരുകി വയ്ക്കുക. വീണ്ടും 3 മുത്തുകള്‍ ഹെഡ് പിന്‍സില്‍ കോര്‍ത്തെടുത്തു കമ്മലിന്റെ ബൈസുമായി നേരത്തെ ചെയ്തതു പോലെ തന്നെ യോജിപ്പിക്കുക. ഒരു കമ്മല്‍ റെഡിയായി. ഇത്തരത്തില്‍ അടുത്ത കമ്മലും ചെയ്ത്, രണ്ടിലും റബ്ബര്‍ ഇയര്‍ സ്റ്റഡ് ബാക്ക് ഇട്ടു വയ്ക്കുക. ചിത്രം A നോക്കുക.


Note:- ഇത്തരം കമ്മലുകള്‍ ഉണ്ടാക്കുന്നതിനുള്ള ബൈസുകള്‍ പല ഷെയ്പ്പിലും ലഭ്യമാണ്. ഇത്തരത്തിലുള്ള വട്ട കമ്മലുകള്‍ കാണാന്‍ വളരെ മനോഹരമാണ്. ഇവയുടെ ബൈസിനു, മറ്റു ചെറിയ കമ്മല്‍ ബൈസുകളെക്കാള്‍ അല്പം ഭാര കൂടുതല്‍ ഉള്ളതിനാല്‍, ഈ കമ്മലുകള്‍ അണിയുമ്പോള്‍ ബട്ടന്‍സ് ഉപയോഗിക്കുന്നത് നല്ലതാണ്.


Comments

Shamballa Necklace Making Tutorial

One of my jewelry making tutorial published in a Malayalam language Magazine, Grihalakshmi on Nov, 2015



ഗൃഹലക്ഷ്മി മാഗസിനില്‍‍ നവംബര്‍ (1-15, 2015) പ്രസിദ്ധീകരിച്ചു വന്ന ഷംബാല മാല                          


                                                 

ആവശ്യമുള്ള സാധനങ്ങൾ (ചിത്രം A)
  1. 16 MM ഡാർക്ക്‌ ബ്ളൂ ഷംബാല ബീഡ് - 1
  2. 14 MM ഗോൾഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് - 2
  3. 6 MM ഗോൾഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് - 8
  4. 6 MM ഡാർക്ക്‌ ബ്ലൂ റൌണ്ട് ബീഡ്സ്  - 22
  5. ഗോൾഡ്‌ പ്ലേറ്റഡ് ഫ്ലവർ  ബീഡ് ക്യാപ്സ് - 6
  6. ഡാർക്ക്‌ ബ്ലൂ സീഡ് ബീഡ്സ് ( പഞ്ചാര മുത്തുകൾ) -120
  7. സീറോ മണി ( നമ്പർ 3 മണി) - 48
  8. നൂൽ
  9. റിങ്ങ്സ് - 2
  10. ഹുക്ക് - 1 

ഷംബാല മാല ഉണ്ടാക്കുന്ന വിധം
റിങ്ങിൽ നൂല് കെട്ടിയ ശേഷം 1 ഡാർക്ക്‌ ബ്ലൂ റൌണ്ട് ബീഡ് (6 MM), 1 ഗോൾഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്  (6 MM) എന്നിവ നൂലിലേക്ക്  കോർക്കുക. എന്നിട്ട്  5 പഞ്ചാര മുത്തുകൾ+1 സീറോ മണി എന്ന  രീതിയിൽ 12 തവണ നൂലിൽ കോർക്കുക (5+1+5+1+5+1+5+1+5+1+5+1+5+1+5+1+5+1+5+1+5+1+5+1) ഇത്തരത്തിൽ 1 വശത്തേക്ക് വേണ്ടി 60 പഞ്ചാര മുത്തുകൾ വേണം) ഇനി 1 ഗോൾഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് (6 MM) കോർക്കുക. എന്നിട്ട്  1 സീറോ മണി+1 ഡാർക്ക്‌ ബ്ലൂ റൌണ്ട് ബീഡ് (6 MM) +1 സീറോ മണി എന്ന രീതിയിൽ 10 ഡാർക്ക്‌ ബ്ലൂ റൌണ്ട് ബീഡ്സ് നൂലിലേക്ക് കോർക്കുക (0+1+0+1+0+1+0+1 +0+1 +0+1 +0+1 +0+1 +0+1+0+1+0). 


ഇനി 1 ഗോൾഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് (6 MM)+ 1 സീറോ മണി + 1 ഗോൾഡ്‌ പ്ലേറ്റഡ് ഫ്ലവർ  ബീഡ് ക്യാപ്പ് + 1 ഗോൾഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് (14 MM) +1 ഗോൾഡ്‌ പ്ലേറ്റഡ് ഫ്ലവർ  ബീഡ് ക്യാപ്പ് + 1 ഗോൾഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് (6 MM) ഇങ്ങനെ കോർക്കുക. ഇപ്പോൾ 1 സൈഡ് കമ്പ്ലീറ്റ്‌ ആയി. നടുവിൽ 1 ഗോൾഡ്‌ പ്ലേറ്റഡ് ഫ്ലവർ  ബീഡ് ക്യാപ്പ് + 1 ഡാർക്ക്‌ ബ്ലൂ ഷംബാല ബീഡ് (16 MM) +1 ഗോൾഡ്‌ പ്ലേറ്റഡ് ഫ്ലവർ  ബീഡ് ക്യാപ്പ് എന്നിവ കോർക്കുക. ഇനി 1 ഗോൾഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്(6 MM)കോർത്തതിനു ശേഷം  നടുവിലെ ഷാംബാല ബീഡ് കോർക്കുന്നതിനു മുന്നെ വരെയുള്ള സ്റെപ്പുകൾ റിവേർസ് ഓർഡറിൽ കംപ്ലീറ്റു ചെയ്തു നൂല് റിങ്ങിൽ കെട്ടി, റിങ്ങിഗ്സ്നെ ഹുക്കിട്ടു യോജിപ്പിക്കുക.






Comments

Monday, January 18, 2016

കോഴിക്കറി

One of my My SIx Christmas special Food Recipes Published in a Malayalam magazine, Sthree Dhanam on December 2015(സ്ത്രീധനം മാഗസീനില്‍ ഡിസംബര്‍ മാസം പ്രസിദ്ധീകരിച്ച എന്റെ ആറ് റെസിപ്പികളില്‍ ഒന്ന്)


ചിക്കനിൽ മസാല പുരട്ടാൻ ആവശ്യമായവ
  • ചിക്കൻ - 1/2 കിലോ
  • മഞ്ഞൾ പൊടി - 1/4 ടീ സ്പൂണ്‍
  • മുളക് പൊടി - 1/2 ടീ സ്പൂണ്‍
  • ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് - 1 ടീ സ്പൂണ്‍
  • നാരങ്ങാ നീര് - 1 സ്പൂണ്‍ / തൈര് – 2 ടീസ്‌പൂണ്‍ (ഏതെങ്കിലും ഒന്ന് മതി)
  • എണ്ണ – 1 ടീ സ്പൂണ്‍
  • ഉപ്പ് - ആവശ്യത്തിന്

ചിക്കൻ ചെറിയ കഷണങ്ങളായി മുറിച്ചു, നന്നായി കഴുകി വൃത്തിയാക്കി, ചിക്കനിൽ നിന്ന് വെള്ളം നന്നായി തോർത്തി കളയുക. ചിക്കൻ കഷണങ്ങൾ ഒരു ബൌളിലേയ്ക്കെടുത്തു, അതിൽ 2 മുതൽ 7 വരെയുള്ള ചേരുവകൾ ചേർത്ത്, നന്നായി ഇളക്കി യോജിപ്പിച്ച്, കഷണങ്ങളിൽ മസാല പിടിക്കാനായി അര മണിക്കൂർ വയ്ക്കുക.


വറുത്തരയ്ക്കാൻ ആവശ്യമായവ

  • വറ്റൽ മുളക് - 3
  • ഉണക്ക മല്ലി - 1 ടേബിൾ സ്പൂണ്‍
  • ജീരകം - 1 ടീ സ്പൂണ്‍
  • പെരുംജീരകം - 1 ടീ സ്പൂണ്‍
  • കുരുമുളക് - 1 ടീ സ്പൂണ്‍
  • തേങ്ങ ചിരകിയത് - 2 ടേബിൾ സ്പൂണ്‍
  • ഗ്രാമ്പു - 4
  • ഏലയ്ക്ക - 1
  • കറുവാപ്പട്ട - 1 ഇഞ്ച്‌ നീളത്തിലുള്ളത്
  • തക്കോലം - 1
  • കശുവണ്ടി പരിപ്പ് - 5-6
ഒരു പാൻ അടുപ്പത് വച്ച് , അത് ചൂടാകുമ്പോൾ , വറുത്തരയ്ക്കാൻ എടുത്തു വച്ച സാധനങ്ങൾ പാനിലെയ്ക്കിട്ടു വറുത്തെടുക്കുക. തണുത്ത ശേഷം ഇവയെ കാൽ കപ്പു വെള്ളവും കൂടെ ഒഴിച്ച് മിക്സറില്‍ നന്നായി അരച്ചെടുക്കുക.


ഗ്രേവിയ്ക്ക് വേണ്ടുന്ന സാധനങ്ങൾ
  • വെളിച്ചെണ്ണ - 2 ടീ സ്പൂണ്‍
  • കടുക് - 1/8 ടീ സ്പൂണ്‍
  • വറ്റൽ മുളക് - 1, രണ്ടായി മുറിച്ചത്
  • കറിവേപ്പില - 1 തണ്ട്
  • സവാള, കനം കുറച്ചരിഞ്ഞത് - 1 വലുത്
  • തക്കാളി, ചെറുതായി മുറിച്ചത് - 1 വലുത്
  • ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടീ സ്പൂണ്‍
  • മുളക് പൊടി - 1/2 ടീ സ്പൂണ്‍
  • ഉപ്പ് - ആവശ്യത്തിന്

ചുവടു കട്ടിയുള്ള ഒരു പാനില്‍ എണ്ണ ചൂടാക്കി കറിവേപ്പിലയും വറ്റൽ മുളകും കടുകും താളിച്ച്‌ സവാള അരിഞ്ഞതും ഇഞ്ചി ,വെളുത്തുള്ളി അരച്ചതും കൂടി വഴറ്റുക. അവ നന്നായി വഴന്നതിനു ശേഷം ഇതിലേക്ക് തക്കാളി കൂടി ചേര്ത്ത് വഴറ്റുക.എണ്ണ തെളിഞ്ഞു വരുമ്പോള്‍ മുളക് പൊടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഉപ്പ് ചേർക്കുക. മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്തിളക്കി തീ കൂട്ടി, അടച്ചു വച്ച് 2 മിനുട്ട് വേവിക്കുക. ഇനി തീ കുറച്ചു, മീഡിയം ഫ്ലയിമിൽ വച്ച് വേവിക്കുക. അര കപ്പു ചൂട് വെള്ളം ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഒരു തിള വരുമ്പോഴേക്കും വറുത്തരച്ച് വച്ചിരിക്കുന്ന പേസ്റ്റ് ചേർത്ത് ഇളക്കി, അടച്ചു വെച്ച് വേവിയ്ക്കുക.. ഉപ്പു ആവശ്യത്തിനുണ്ടോ എന്ന് നോക്കുക. വേണമെങ്കിൽ ഒരു ടീസ്പൂണ്‍ നാരങ്ങാ നീര് ചേർക്കാം. ചിക്കന്‍ വെന്തു കഴിഞ്ഞു മല്ലിയിലയോ സ്പ്രിംഗ് ഒണിയനോ വിതറി അലങ്കരിക്കാം... ചിക്കൻ കറി തയ്യാര്‍.



Comments

Thursday, January 14, 2016

Black Beaded Necklace ബ്ലാക്ക്‌ ബീഡഡ് നെക്ക്ലസ്

2016 January 16 - 31 ഗൃഹലക്ഷ്മി മാഗസീനില്‍ പ്രസിദ്ധീകരിച്ചു വന്നത് Two of my jewelry making tutorials published in a Malayalam magazine Grihalakshmi Magazine


Tutorial In English is Here 


ആവശ്യമുള്ള സാധനങ്ങള്‍


  • ഹുക്ക് - 1 
  • റൌണ്ട് റിങ്ങ്സ് - 2 എണ്ണം 
  • സ്ട്രയ്റ്റ് ട്യൂബ്സ് - 16 എണ്ണം
  • ബ്ലാക്ക്‌ അഗെട്ട്സ് റൈസ് ഷെയ്പ്പ് ബീഡ്സ് - 36 ബീഡ്സ്
  • 8 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് - 4 ബീഡ്സ്
  • ഗോള്‍ഡ്‌ പ്ലേറ്റഡ് പെന്‍ഡന്‍ഡ് കണക്ടര്‍ / പിഞ്ച് ബൈല്‍സ് - 1
  • സീറോ മണി / 1.2 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് - 56 എണ്ണം
  • ലോക്കറ്റ്‌/ പെന്‍ഡന്‍ഡ്
  • നൂല്‍ 


ബ്ലാക്ക്‌ ബീഡഡ് നെക്ക്ലസ് ഉണ്ടാക്കുന്ന വിധം
റിങ്ങിൽ നൂല് കെട്ടിയ ശേഷം ഒരു 8 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് + സീറോ മണി + 3 ബ്ലാക്ക്‌ അഗെട്ട്സ് റൈസ് ഷെയ്പ്പ് ബീഡ്സ് ( ഓരോ ബീഡിനിടയ്ക്കും സീറോ മണി കോര്‍ക്കണം) + 1 സ്ട്രയ്റ്റ് ട്യൂബ് + 3 ബ്ലാക്ക്‌ ബീഡ്സ് + 1 സ്ട്രയ്റ്റ് ട്യൂബ് + 3 ബ്ലാക്ക്‌ ബീഡ്സ് + 1 സ്ട്രയ്റ്റ് ട്യൂബ് + 3 ബ്ലാക്ക്‌ ബീഡ്സ് + 2 സ്ട്രയ്റ്റ് ട്യൂബ്സ് + 3 ബ്ലാക്ക്‌ ബീഡ്സ് + 2 സ്ട്രയ്റ്റ് ട്യൂബ്സ് + 3 ബ്ലാക്ക്‌ ബീഡ്സ് + 1 സ്ട്രയ്റ്റ് ട്യൂബ് + 1 ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് + സീറോ മണി   എന്ന രീതിയില്‍ (ഓരോ ബീടിനിടയ്ക്കും സീറോ മണി കോര്‍ക്കാന്‍ ഓര്‍ക്കുക) കോര്‍ത്ത്‌ 1 സൈഡ് ഫിനിഷ് ചെയ്തു, നടുവില്‍ പിഞ്ച് ബൈല്‍സ് + ലോക്കറ്റ്‌ കോര്‍ത്ത്‌, നൂലില്‍ ലോക്കറ്റു കോര്‍ക്കുന്നതിനു മുന്നെ വരെയുള്ള സ്റെപ്പുകള്‍ റിവേര്‍സ് ഓര്‍ഡറില്‍ കമ്പ്ലീറ്റ്‌ ചെയ്തു, നൂല്‍ റിങ്ങില്‍ കെട്ടി, രണ്ടു റിംഗ്സിനെയും ഹുക്കിട്ടു യോജിപ്പിക്കുക.       

 







Comments

Saturday, January 9, 2016

പാലാട Paalaada Recipe

One of my six Christmas special Food Recipes Published in a Malayalam magazine, Sthree Dhanam on December 2015


സ്ത്രീധനം മാഗസീനില്‍ ഡിസംബര്‍ 2015 ല്‍ പ്രസിദ്ധീകരിച്ച എന്റെ ആറ് റെസിപ്പികളില്‍ ഒന്ന്


ആവശ്യമുള്ള സാധനങ്ങൾ
  1. ബസ്മതി അരി - 2 കപ്പ്‌
  2. വെള്ളം - രണ്ടേ മുക്കാൽ കപ്പ്‌
  3. മുട്ട - 2
  4. തേങ്ങാ പാൽ - 1 കപ്പ് ( ഒന്നാം പാൽ)
  5. ഉപ്പ് - ആവശ്യത്തിന്
  6. ഏലയ്ക്കാപ്പൊടി - 1 നുള്ള്

തയ്യാറാക്കുന്ന വിധം

ബസ്മതി അരി നന്നായി കഴുകി, മൂന്നു മണിക്കൂര്‍ കുതിരാൻ വയ്ക്കുക. കുതിർന്ന അരിയിൽ ഒരു കപ്പ് വെള്ളം ഒഴിച്ച്, നന്നായി അരയ്ക്കുക. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർക്കുക. പക്ഷെ 2 കപ്പ് അരിയ്ക്ക് മൊത്തത്തിൽ ഉപയോഗിക്കുന്ന വെള്ളം രണ്ടേ മുക്കാൽ കപ്പിൽ കൂടാൻ പാടില്ല. മുട്ട പൊട്ടിച്ചതും തേങ്ങാപാലും മിക്സിയുടെ ജാറിലേക്ക് ഒഴിച്ച്, 3, 4 മിനുട്ട് നന്നായി അടിച്ചെടുക്കുക. ഈ മാവിനെ ഒരു ബൌളിലേയ്ക്ക് ഒഴിക്കുക. ബാക്കിയുള്ള വെള്ളവും ഏലയ്ക്കാപ്പൊടിയും ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പുണ്ടോ എന്ന് നോക്കുക. പാലാടയ്ക്കുള്ള മാവ് തയ്യാർ.



മാവ് പുളിക്കാനൊന്നും വെയിറ്റ് ചെയ്യേണ്ട കാര്യം ഇല്ല. ഉടനെ തന്നെ പാലാട ഉണ്ടാക്കാം. 10 - ഇഞ്ച്‌ അല്ലെങ്കിൽ 12 ഇഞ്ച്‌ വലിപ്പത്തിലുള്ള തവ അടുപ്പത് വച്ച്. അതു ചൂടാകുമ്പോൾ, ഒരു തവി ( കാൽ കപ്പിനെക്കാൾ കുറവായിരിക്കണം) മാവ് ഒഴിച്ച്, തവ നന്നായി ചുറ്റിച്ചു, മാവ് തവയിൽ മുഴുവനായി സ്പ്രെഡ് ചെയ്യിക്കണം. 30 - 40 സെക്കന്റ്‌ വേവിക്കുക. പാലാടയുടെ അറ്റം പാനിൽ നിന്ന് ഇളകി വരുന്നത് കാണാൻ സാധിക്കും. കൈ കൊണ്ടോ, നോണ്‍ സ്റ്റിക്ക് ശ്ലോട്ടെഡ്‌ ടെർണർ ഉപയോഗിച്ചോ പാലാടയെ പാനിൽ നിന്ന് ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി ഇഷ്ട്ടമുള്ള ഷെയ്പ്പിൽ മടക്കിഎടുക്കുക.


ബാക്കി ഉള്ള മാവിൽ നിന്നും ഇത്തരത്തിൽ പാലാടകൾ ഉണ്ടാക്കിയെടുക്കൂ. നല്ല സ്പൈസി ചിക്കൻ കറിയോടൊപ്പം കഴിക്കൂ.













Comments