Tuesday, March 29, 2016

Peacock Feather Earrings മയില്‍ പീലി കമ്മല്‍

ഗൃഹലക്ഷ്മി മാഗസീന്‍ 1 -15 , 2016- ല്‍ പ്രസിദ്ധീകരിച്ചു വന്നത്  Came in April 1-15, 2016  Grihalakshmi Magazine 


മയില്‍ പീലി കമ്മല്‍

  • നിങ്ങള്ക്ക് ഇഷ്ട്ടമുള്ള വ്യത്യസ്ത നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ
  • ക്യ്വല്ലിംഗ് ടൂൾ അല്ലെങ്കിൽ ടൂത്ത് പിക്ക്
  • പേപ്പർ ഗ്ലൂ
  • ഗോള്‍ഡ്‌ പ്ലേറ്റഡ്‌ പിഞ്ച് ബെയില്‍സ് - 1 ജോഡി
  • ഫിഷ്‌ ഹൂക്ക് ഇയര്‍ വയര്‍സ് - 1 ജോഡി

ഇവിടെ ഉപയോഗിച്ചിരിക്കുന്ന നിറങ്ങള്‍ താഴെ പറയുന്നു

  • കടും നീല നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പര്‍ - 1

  • ഇളം നീല നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പര്‍ - 1

  • ഓറഞ്ച് നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പര്‍ - 1

  • മഞ്ഞ നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ - 2

  • ഇളം പച്ച നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ - 2

  • കടും പച്ച നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ - 2

ഫാൻസി ഷോപ്പുകളിൽ നിന്ന് ലഭിക്കുന്ന ക്യ്വല്ലിംഗ്പേപ്പറുകളോ (Quilling Papers) പത്ര മാസികകളിലെ പേപ്പർ അല്ലെങ്കിൽ വിവിധ വർണ്ണങ്ങളിലുള്ള ചാർട്ട് പേപ്പറുകളോ 3 മില്ലി മീറ്റർ അഥവാ 5 മില്ലി മീറ്റർ സ്റ്റ്രിപ്പുകളായി മുറിച്ചു എടുത്തു അതിൽ നിന്ന് വേണ്ടുന്ന ഷൈപ്പുകൾ ഉണ്ടാക്കിയെടുക്കാവുന്നതാണ് .

ആദ്യമായി ഏതൊക്കെ ഷെയ്പ്പുകള്‍, എങ്ങനെ ആണ് ഉണ്ടാക്കേണ്ടത് എന്ന് പറയാം.

ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം A)




1. റൌണ്ട് റ്റൈറ്റ് കോയില്‍സ്.

ഒരു പേപ്പർ സ്ട്രിപ്പ് ക്യ്വല്ലിംഗ് ടൂളിൽ വച്ച് റ്റൈറ്റ് ആയി ചുറ്റിയെടുത്തു  അറ്റം ഗ്ലൂ ചെയ്യുക .

2. ടിയർ ഡ്രോപ്പ് ഷൈപ്പ്
ഒരു പേപ്പർ സ്ട്രിപ്പ് ക്യ്വല്ലിംഗ് ടൂളിൽ വച്ച് ചുറ്റിയെടുത്തു,അല്പം ലൂസാക്കിയ ശേഷം അറ്റം ഗ്ലൂ ചെയ്യുക. ഇതാണ് ലൂസ് കോയിൽ. ലൂസ് കോയിന്‍റെ ഒരു അറ്റത്ത്‌ തള്ള വിരലും ചൂണ്ടു വിരലും കൊണ്ട് പിടിച്ചു ചെറുതായി ഒന്ന് അമർത്തുക.അപ്പോള്‍ ഒരു ടിയർ ഡ്രോപ്പ് ഷൈപ്പു കിട്ടും.

മയില്‍ പീലി കമ്മല്‍ ഉണ്ടാക്കുന്ന വിധം

ആദ്യമായി കടും നീല നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പര് ഉപയോഗിച്ച് റൌണ്ട് റ്റൈറ്റ് കോയില്‍ ചെയ്യുക. (ചിത്രം F).


ആ പേപ്പര്‍ സ്ട്രിപ്പിന്റെ അറ്റത്ത്‌ ഇളം നീല നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പര്‍ ഗ്ലൂ ചെയ്തു റ്റൈറ്റ് കോയില്‍ ആയി ചുറ്റുക. (ചിത്രം G)


ഇത്തരത്തില്‍ ഓറഞ്ച്, മഞ്ഞ , ഇളം പച്ച എന്നീ നിറങ്ങള്‍ യഥാക്രമം ഒട്ടിച്ച് വച്ച് റ്റൈറ്റ് കോയില്‍ ഉണ്ടാക്കുക (ചിത്രം H).


അവസാനത്തെ നിറം (പച്ച) മാത്രം ലൂസ് കോയില്‍ ആയി ചുറ്റി അറ്റം ഒട്ടിച്ചു വയ്ക്കുക. ഇനി ക്യ്വല്ലിംഗ് ടൂളില്‍ നിന്ന് പേപ്പര്‍ ഷെയ്പ്പിനെ പതിയെ ഇളക്കി മാറ്റിയ ശേഷം, അതിന്റെ ഒരു അറ്റത്ത്‌ തള്ള വിരലും ചൂണ്ടു വിരലും കൊണ്ട് പിടിച്ചു ചെറുതായി ഒന്ന് അമർത്തുക. ഇപ്പോള്‍ ഒരു ടിയർ ഡ്രോപ്പ് ഷൈപ്പു കിട്ടും (ചിത്രം I). ഇതിനെ പിഞ്ച് ബെയില്‍സുമായി യോജിപ്പിക്കുക.


പിഞ്ച് ബെയില്‍സിനെ നോസ് പ്ലയര്‍ ഉപയോഗിച്ച് ഫിഷ്‌ ഹൂക്ക് ഇയര്‍ വയറുമായി യോജിപ്പിക്കുക. ഇത്തരത്തില്‍ അടുത്ത കമ്മലും ഉണ്ടാക്കിയെടുക്കുക (ചിത്രം J).


ഈ കമ്മലുകളില്‍ ക്ലിയര്‍ നെയില്‍ പോളിഷ് അടിച്ചാല്‍ നല്ല ഷയിനിംഗ് കിട്ടും.ഏറ്റവും അകത്തുള്ള കടും നീല നിറത്തിനു നടുവിലായി വെള്ളയോ ഗോള്‍ഡന്‍ നിറത്തിലോ ഉള്ള ഒരു ചെറിയ മുത്ത്‌ ഒട്ടിച്ചു വയ്ക്കുക. അടുത്ത കമ്മലും ഇതുപോലെ ഉണ്ടാക്കിയെടുക്കുക മയില്‍‌പ്പീലി കമ്മല്‍ റെഡി.


ഇത്തരത്തില്‍ കമ്മല്‍ ചെയ്യുമ്പോള്‍ ആദ്യത്തെ രണ്ടു നിറങ്ങള്‍ മാത്രം റൌണ്ട് റ്റൈറ്റ് കോയില്‍സ് ചെയ്ത ശേഷം ബാക്കിയുള്ളവയെ ലൂസ് കോയില്‍സ് ആയി ചുറ്റി എടുത്ത്, അവയെ ടിയർ ഡ്രോപ്പ് ഷെയ്പ്പ് ആക്കിയെടുത്ത്, അതിന്‍റെ ഏറ്റവും പുറത്തെ അറ്റത്തുള്ള നിറത്തില്‍ ജമ്പ് റിങ്ങ്ഗ് / പിഞ്ച് ബെയില്‍സ് യോജിപ്പിക്കുക. പിഞ്ച്ബെയില്‍സിനെ നോസ് പ്ലയര്‍ ഉപയോഗിച്ച് ഫിഷ്‌ ഹൂക്ക് ഇയര്‍ വയറുമായി യോജിപ്പിക്കുക. ഇപ്പോള്‍ മറ്റൊരു രീതിയില്‍ ഉള്ള മയില്‍‌പ്പീലി കമ്മല്‍ റെഡി. 



 






Comments

Thursday, March 24, 2016

Banana Walnut Muffins ബനാന വാല്‍നട്ട് മഫിന്‍


Recipe In English is Here 

ആവശ്യമുള്ള സാധനങ്ങൾ
  1. ഗോതമ്പ് പൊടി അല്ലെങ്കിൽ മൈദ മാവ് - 2 കപ്പ്‌ + 2 ടേബിള്‍ സ്പൂണ്‍ (ഞാൻ ഗോതമ്പ് പൊടിയാണ് ഉപയോഗിച്ചിരിക്കുന്നത്) 
  2. ബേക്കിംഗ് സോഡ – 1 ടീ സ്പൂണ്‍ 
  3. ബേക്കിംഗ് പൌഡർ - 1 ടീ സ്പൂണ്‍ 
  4. ഉപ്പ് - ¼ ടീ സ്പൂണ്‍ 
  5. വാനില എസ്സെൻസ് - 1 ടീ സ്പൂണ്‍ 
  6. പഞ്ചസാര പൊടിച്ചത് - ¾ - 1 കപ്പ്‌ 
  7. നന്നായി പഴുത്ത പഴം - 2 
  8. വാല്‍നട്ട് ചെറുതായി നുറുക്കിയത് - മുക്കാല്‍ കപ്പ് 
  9. എണ്ണ - 1/2 കപ്പ്‌ 
  10. പാൽ – ½ കപ്പ് 
  11. മുട്ട - 3

തയ്യാറാക്കുന്ന വിധം

12 കപ്പ്-നോണ്‍ സ്ടിക്ക് മഫിന്‍ എടുത്ത് അതിന്റെ ഓരോ കപ്പുകളിലും വെണ്ണ മയം പുരട്ടി വയ്ക്കുക.

നന്നായി പഴുത്ത പഴം തൊലി കളഞ്ഞ് മിക്സിയില്‍ അടിച്ചെടുക്കുക.

ഓവന്റെ താപനില 180 ഡിഗ്രിസെൽഷ്യസിൽ ക്രമീകരിച്ചു പ്രീ ഹീറ്റ് ചെയ്യുക.

ഒരു വലിയ ബൌളിൽ ഗോതമ്പ് പൊടി അരിച്ചെടുക്കുക. അതിലേക്കു ബേക്കിംഗ് സോഡാ, ബേക്കിംഗ് പൌഡര്‍, ഉപ്പ് എന്നിവ ചേർത്ത് ഒരു സ്പൂണ്‍ കൊണ്ട് ഇളക്കി യോജിപ്പിക്കുക. മറ്റൊരു മിക്സിംഗ് ബൌളിൽ മുട്ടകള്‍ ഓരോന്നായി പൊട്ടിച്ചു ഒഴിച്ച്, ഹാൻഡ്‌ ഹെൽഡ് ഇലക്ട്രിക്ക് മിക്സെർ അല്ലെങ്കിൽ എഗ്ഗ് ബീറ്റര്‍ ഉപയോഗിച്ചു മുട്ട നന്നായി അടിച്ചു പതപ്പിക്കുക. അതിലേക്കു പഞ്ചസാര ചേർന്ന് പിന്നെയും ബീറ്റ് ചെയ്യുക. ഇനി വാനില എസ്സെൻസ്, പാൽ, എണ്ണ എന്നിവ ചേർത്ത് സ്പീഡ് കുറച്ചു 30 സെക്കന്റ്‌ ബീറ്റ് ചെയ്യുക. ഈ മുട്ട-പാൽ മിശ്രിതത്തെ ഗോതമ്പ് മിശ്രിതത്തിലേയ്ക്ക് ഒഴിച്ച്, ഒരു സ്പൂണ്‍ കൊണ്ട് എല്ലാം ഒന്ന് ഇളക്കി യോജിപ്പിക്കുക. അതിലേക്കു മിക്സില്‍ അടിച്ചെടുത്ത പഴം ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഇനി നുറുക്കി വച്ചിരിക്കുന്ന വാല്‍നട്ട് കൂടെ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. (ഒത്തിരി നേരം ഇതിനെ കുഴയ്ക്കരുത്‌. മഫിൻ കട്ടിയായി പോകും). മഫിന്‍ ബാറ്റര്‍ റെഡി. നേരത്തെ വെണ്ണ മയം പുരട്ടി വച്ചിരിക്കുന്ന പാനിലെ ഓരോ കപ്പിലും മുക്കാൽഭാഗത്തോളം മാത്രം മാവൊഴിച്ച്, പ്രീ ഹീറ്റ്ഡ്(180 ഡിഗ്രി സെല്‍ഷ്യസില്‍) ഓവനിൽ വച്ച് 20-25 മിനിറ്റ് ടൈം സെറ്റ് ചെയ്ത് ബേക്ക് ചെയ്തെടുക്കുക.

Comments

Tuesday, March 22, 2016

Easy Handmade Ring Making Tutorial

One of my Jewelry Making Tutorial - Easy Finger Ring Tutorial , published in a Malayalam-language weekly, Mangalam on 21st March, 2016 (മംഗളം വാരികയില്‍ 2016 മാര്‍ച്ച് 21 ന് പ്രസിദ്ധീകരിച്ചു വന്നത് - വളരെ എളുപ്പത്തില്‍ ഭംഗിയുള്ള മോതിരമുണ്ടാക്കുന്നതെങ്ങനെയെന്നു വിവരിക്കുന്നു)



ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം 1 )
  • ഗോള്‍ഡ്‌ പ്ലേറ്റഡ്‌ 8 MM ഫ്ലവര്‍ ബീഡ് ക്യാപ്പ് - 1
  • അഡ്ജസ്റ്റബിള്‍ റിംഗ് ബെയ്സ് - 1
  • ഇഷ്ട്ടമുള്ള നിറത്തിലുള്ള കുബിക് സിര്‍ക്കോണിയ സ്റ്റോണ്‍ - 1
  • സൂപ്പര്‍ ഗ്ലൂ അല്ലെങ്കില്‍ ജുവലറി ഗ്ലൂ



മോതിരമുണ്ടാക്കുന്ന വിധം

ഫ്ലവര്‍ ബീഡ് ക്യാപ്പിനെ ചിത്രം 2- ല്‍ വച്ചിരിക്കുന്നത് പോലെ അപ്പ്‌ സൈഡ് ഡൌണ്‍ ആയി അഡ്ജസ്റ്റബിള്‍ റിംഗ് ബെയ്സിന്‍റെ നടുക്കായി സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുക.


ഇനി ബീഡ് ക്യാപ്പിന്റെ മുകളില്‍ നടുക്കുള്ള സ്പെയ്സില്‍ ഇഷ്ട്ടമുള്ള നിറത്തിലുള്ള കല്ല്‌ കൂടെ ഒട്ടിച്ചു വയ്ക്കുക. മോതിരം റെഡി. ചിത്രം 3.



Things You Needed : (Picture 1)
  • 8 MM Gold Plated flower bead cap - 1 
  • Adjustable Ring base - 1 
  • Cubic zirconia Stone - 1 ( desired color & desired size) 
  • Super Glue or Jewelry Glue 


Ring Making Method:
 As shown in the picture 2, glue the 8 MM Gold Plated flower bead cap upside down on the middle of the Adjustable Ring base. Then glue your desired color Cubic zirconia Stone on the middle of the flower bead cap (Picture 3). Easy Handmade Ring is ready!!!!!!

Comments

Thursday, March 17, 2016

Red Coral Necklace Making Tutorial റെഡ് കോറല്‍ ബീഡ്സ് നെക്ക്ലസ്

One of my Jewelry Making Tutorial - Red Coral Necklace , published in a Malayalam-language weekly, Mangalam on 14th March, 2016 (മംഗളം വാരികയില്‍ 2016 മാര്‍ച്ച് 14 ന് പ്രസിദ്ധീകരിച്ചു വന്ന-ജുവലറി മേക്കിംഗ് - റെഡ് കോറല്‍ ബീഡ്സ് നെക്ക്ലസ്)



ആവശ്യമുള്ള സാധനങ്ങള്‍
  • 6 MM റെഡ് കോറല്‍ ബീഡ്സ് - 21 എണ്ണം
  • 6 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് - 4എണ്ണം
  • 2 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് / സീറോ മണി - 20എണ്ണം
  • ഗോള്‍ഡ്‌ കളര്‍ പ്ലേറ്റഡ് സിങ്ക് അലോയ് ലീഫ് ചാംസ് - 40എണ്ണം
  • റിങ്ങ്സ് - 2
  • ബാക്ക് ചെയിന്‍
  • നൂല്‍


റെഡ് കോറല്‍ നെക്ക്ലസ് ഉണ്ടാക്കുന്ന വിധം

റിങ്ങിൽ നൂല് കെട്ടുക. അതിനു ശേഷം രണ്ട് 6 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് നൂലിലേക്ക് കോർക്കുക. എന്നിട്ട് ഒരു 6 MM റെഡ് കോറല്‍ ബീഡ് കോര്‍ക്കുക. ഇനി ഒരു ഗോള്‍ഡ്‌ കളര്‍ പ്ലേറ്റഡ് ലീഫ് ചാംസ്, ഒരു 2 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്, പിന്നെയും ഒരു ഗോള്‍ഡ്‌ കളര്‍ പ്ലേറ്റഡ് ലീഫ് ചാംസ്, ഒരു 6MM റെഡ് കോറല്‍ ബീഡ് എന്നിങ്ങനെ നൂലില്‍ കോര്‍ക്കുക



ഇത്തരത്തില്‍ റെഡ് കോറല്‍ ബീഡ്സ് (21 എണ്ണം) + ഗോള്‍ഡ്‌ കളര്‍ പ്ലേറ്റഡ് ലീഫ് ചാംസ് (40 എണ്ണം) + 2 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് / സീറോ മണി (20എണ്ണം) എന്ന രീതിയില്‍ ചിത്രം 1-ല്‍ കാണുന്നത് പോലെ നൂലില്‍ കോര്‍ത്ത്‌, അവസാനം രണ്ട് 6 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് നൂലില്‍ കെട്ടി, നൂലിന്റെ മറുവശം അടുത്ത റിങ്ങിൽ കെട്ടി, റിങ്ങിഗ്സിനെ ബാക്ക് ചെയിനുമായി യോജിപ്പിക്കുക. റെഡ് കോറല്‍ നെക്ക്ലസ് റെഡി.(ചിത്രം 2)




Comments

Saturday, March 12, 2016

Veedu Poem വീട് കവിത



വീട്

നിലാവു കൊണ്ടൊരു
വീടൊരുക്കണം
മഴ നൂല് കൊണ്ടതിനു
മറ നെയ്യണം
മേഘ ജാലങ്ങലാകും
ജാലകങ്ങള്‍
മഞ്ഞു കൊണ്ടൊരുക്കും
കട്ടിലും ശില്പ വേലകളും
നക്ഷത്ര ദീപങ്ങളെങ്ങും
ചിരി തൂകി നില്‍ക്കും
ഇടി മിന്നലായ് നീ വരുമ്പോള്‍
ഇറയത്തു ഞാന്‍ കാത്തിരിക്കും

            *** മഞ്ജുഷ ഹരീഷ് ***



Comments

Monday, March 7, 2016

Green Palakka Necklace പച്ച പാലയ്ക്കാ മാല


One of my Jewelry Making Tutorial - Green Palakak Necklace , published in a Malayalam-language weekly, Mangalam on 7th March, 2016 (മംഗളം വാരികയില്‍ 2016 മാര്‍ച്ച് 7 ന് പ്രസിദ്ധീകരിച്ചു വന്ന-ജുവലറി മേക്കിംഗ് - പച്ച പാലക്ക മാല)


ആവശ്യമുള്ള സാധനങ്ങള്‍ 
  • പാലയ്ക്കാ ബീഡ്സ് 
  • പച്ച ഗുന്‍ഗുരൂ 
  • നൂല്‍ 
  • ജമ്പ് റിങ്ങ്സ് - 9 
  • ബാക്ക് ചെയിന്‍ 



മാലയുണ്ടാക്കുന്ന വിധം

ഇത്തരം നെക്ക്ലസ് ഉണ്ടാക്കുന്നതിനു ആവശ്യമായ പാലയ്ക്കാ ബീഡ്സ്,സെറ്റ് ബോക്സ്കളായി ലഭ്യമാണ്. പാലയ്ക്കാ മാലയ്ക്കായി ഉപയോഗിക്കുന്ന ബീഡ്സിന്‍റെ പേരും എണ്ണവും താഴെ പറയുന്നു ചിത്രം1 നോക്കുക.


a. വെള്ള കല്ല്‌ പതിപ്പിച്ച ബെയ്സ് - 2
b. പച്ച കല്ല്‌ പതിപ്പിച്ച ബെയ്സ് - 12
c. പച്ച പാലയ്ക്കാ ബീഡ്സ് - 10
d. പച്ച പാലയ്ക്കാ ലോക്കറ്റ്‌ - 1




നൂല് രണ്ടു മടക്കായി എടുത്ത് വെള്ള കല്ല്‌ പതിപ്പിച്ച ബെയ്സില്‍ കോര്‍ത്ത ശേഷം പച്ച കല്ല്‌ പതിപ്പിച്ച ബെയ്സ് + പച്ച പാലക്ക ബീഡ്+ പച്ച കല്ല്‌ പതിപ്പിച്ച ബെയ്സ് എന്ന രീതിയില്‍ (ചിത്രം 2, 3 എന്നിവ നോക്കുക) ഒരു സൈഡില്‍ 1 വെള്ള കല്ല്‌ പതിപ്പിച്ച ബെയ്സ്, 6 പച്ച കല്ല്‌ പതിപ്പിച്ച ബെയ്സ്, 5 പച്ച പാലക്ക ബീഡ്സ് എന്ന രീതിയില്‍ നൂലില്‍ കോര്‍ക്കുക (ചിത്രം 4).



ഇനി നടുക്ക് പാലയ്ക്കാ ലോക്കറ്റ് കോര്‍ത്ത്‌, ലോക്കറ്റിടുന്നതിനു തൊട്ടു മുന്നെ വരെയുള്ള സ്റ്റെപ്പുകള്‍ റിവേര്‍സ് ഓര്‍ഡറില്‍ കമ്പ്ലീറ്റ്‌ ചെയ്യുക.ചിത്രം 5.



രണ്ടറ്റത്തുമുള്ള വെള്ള കല്ല്‌ പതിപ്പിച്ച ബെയ്സിന്‍റെ കൊളുത്തില്‍ ജമ്പ് റിങ്ങ്സ് കണക്ട് ചെയ്ത്, ജമ്പ് റിങ്ങ്സിനെ ബാക്ക് ചെയിനുമായ് യോജിപ്പിക്കുക. രണ്ടോ മൂന്നോ പച്ച ഗുന്‍ഗുരൂസ് വീതം ജമ്പ്റിങ്ങ്സില്‍ കോര്‍ത്ത് നടുവിലെ പാലയ്ക്കാ ലോക്കറ്റിന്‍റെ താഴത്തെ ഓരോ കൊളുത്തിലും ഇട്ട്, ജമ്പ് റിംഗ്സ് നന്നായി അടച്ചു വയ്ക്കുക.പച്ച പാലയ്ക്കാ മാല റെഡി. ചിത്രം 6















Comments

Friday, March 4, 2016

Nashvaratha Malayalam Poem നശ്വരത കവിത



നശ്വരത

താമര തേനുണ്ടു
പൂമര ചാമര കാറ്റേറ്റു
ചെന്തളിരിതളണയില്‍
പള്ളി കൊള്ളും ലോലംബമേ
ആവോളമാവോളമാ മധു നുകരൂ
ആനന്ദ ചിത്തനായി ഉറങ്ങു നീ
അരുണോദമാകുന്നതും
കിനാക്കണ്ടുറങ്ങു നീ ഭ്രമരമേ
പുലരിയിലുണരാനാകില്ലെന്നറിയാതെ-
ഉറങ്ങൂ നീ ഭ്രമരമേ
നശ്വരമീ ജീവിതമൊരു നീര്‍ കുമിള പോല്‍
നശ്വരമോരോ ജീവിതവും
ഞെട്ടറ്റു വീണൊരീ
പനിനീര്‍ പൂവ് പോലെ
ഞെട്ടറ്റു വീണൊരീ
പനിനീര്‍ പൂവ് പോലെ
Comments