Showing posts with label Paper Craft. Show all posts
Showing posts with label Paper Craft. Show all posts

Monday, January 1, 2018

Beautiful Paper Flowers


Malayalam tutorial with step by step pics of this Paper flower is here
English tutorial with step by step pics of this flower is here 


I have made these beautiful flowers with 3" paper circles. 


Paper flowers look lovely as well as unique compared to real flowers.You can decorate your home, office or other space with these kind of custom-made flowers to fit any colour scheme that you have or like. You can also use as centrepieces made for your formal living area,  dining room tables or to hang on your wall.


Paper flowers have so many advantages than real flowers. Most important thing is paper flowers won't die and will last for many years. 










Comments

Origami Paper Necklace & Earrings

ഒറിഗാമി പേപ്പര്‍ ലീവ്സ് നെക്ലസ് & ഇയര്‍ റിങ്ങ്സ് ഉണ്ടാക്കുന്ന വിധം - നവംബര്‍ (1-15) 2017 ഗൃഹലക്ഷ്മി മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.


ഒറിഗാമി പേപ്പര്‍ ലീവ്സ്‌ ഉണ്ടാക്കുന്ന വിധം

ആവശ്യമുള്ള സാധനങ്ങള്‍
  1. ഇഷ്ട്ടമുള്ള നിറത്തിലുള്ള ക്രാഫ്റ്റ് പേപ്പറുകള്‍ - 3
  2. ഗ്ലൂ 
ലീവ്സ് ഉണ്ടാക്കുന്ന വിധം 





 ഇഷ്ട്ടമുള്ള നിറത്തിലുള്ള ക്രാഫ്റ്റ് പേപ്പറില്‍ നിന്ന് 2 ഇഞ്ച്‌ / 3 ഇഞ്ച്‌ വലിപ്പമുള്ള ഒരു ചതുരം വെട്ടിയെടുക്കുക. അതിനെ ചിത്രം A യില്‍ കാണുന്നത് പോലെ ഡയഗണലായി മടക്കി, 2 ത്രികോണങ്ങള്‍ (ചിത്രം B) ആക്കി മുറിക്കുക. അതില്‍ നിന്ന് ഒരു ത്രികോണം എടുത്ത് ചിത്രം C, D, E എന്നിവയില്‍ കാണുന്നത് പോലെ വളരെ ചെറിയ സിഗ് സാഗ് പ്ലീറ്റുകളായി മടക്കുക.
 



ഇനി ഇതിനെ ചിത്രം F, G എന്നിവയില്‍ കാണുന്നത് പോലെ രണ്ടായി മടക്കി,ചിത്രം G യില്‍ കാണിച്ചിരിക്കുന്നത്‌ പോലെ അകവശത്തെ അടുത്തടുത്തുള്ള പ്ലീറ്റുകളില്‍ മാത്രം ഗ്ലൂ ചെയ്തു, അവയെ തമ്മില്‍ യോജിപ്പിക്കുക. ഗ്ലൂ ചെയ്യുമ്പോള്‍ ചിത്രം G യില്‍ ഒരു വര വരച്ചിരിക്കുന്നത് ശ്രദ്ധിക്കുക. ഇലയുടെ മുകളില്‍ നിന്ന് അല്പം സ്പെയ്സ് വിട്ടു വേണം ഗ്ലൂ ചെയ്യേണ്ടത്. ഒറിഗാമി പേപ്പര്‍ ലീഫ് റെഡി (ചിത്രം H).


ഇത്തരത്തില്‍ നെക്ക്ലസിനായി 2 ഇഞ്ച്‌ വലിപ്പമുള്ള 11 ചതുരങ്ങള്‍ വെട്ടിയെടുത്ത് അതില്‍ നിന്ന് 22 ഒറിഗാമി പേപ്പര്‍ ലീവ്സും കമ്മലിനായി 2 ഇഞ്ച്‌ / 3 ഇഞ്ച്‌ വലിപ്പമുള്ള ഒരു ചതുരത്തില്‍ നിന്ന് 2 ഒറിഗാമി പേപ്പര്‍ ലീവ്സും ഉണ്ടാക്കുക.

ഒറിഗാമി പേപ്പര്‍ ലീവ്സ് നെക്ലസ്


ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം I)
  1. ഗ്ലൂ
  2. ഹുക്ക്
  3. ബാക്ക് ചെയിന്‍ 
  4. 6 mm വൈറ്റ് ഹാഫ് പേള്‍ ബീഡ്സ് - 22 ( ഇഷ്ടമുള്ള നിറത്തിലുള്ള മുത്തുകള്‍ ഉപയോഗിക്കാം)
  5. ഒറിഗാമി പേപ്പര്‍ ലീവ്സ്‌ - 22 
  6. നെക്ലസ് ബെയ്സ് - 1

ഒറിഗാമി പേപ്പര്‍ ലീവ്സ് നെക്ക്ലസ് ഉണ്ടാക്കുന്ന വിധം


ചിത്രം J - യില്‍ കാണുന്നതു പോലെതന്നെ  കട്ടിയുള്ള പേപ്പറില്‍ ഒരു C ഷെയ്പ്പ് ( ഇലയുണ്ടാക്കുന്ന അതേ നിറത്തില്‍ ഉള്ള പേപ്പറില്‍ തന്നെ) വെട്ടിയെടുക്കുക. ചിത്രം J ആവശ്യമുള്ള വലിപ്പത്തില്‍ പ്രിന്‍റ് ഔട്ട്‌ എടുത്ത് ടെമ്പ്ലേറ്റ് ആയി ഉപയോഗിക്കാം. ഇനി കാര്‍ഡ്ബോര്‍ഡ് പേപ്പറില്‍ വെട്ടിയെടുത്ത C ഷെയ്പ്പിന്‍റെ പിന്‍ ഭാഗത്ത്‌ മുകളറ്റത്തായി ഇരു വശത്തും ഓരോ ബാക്ക് ചെയിനിന്‍റെയും ഒരറ്റം ഗ്ലൂ ചെയ്ത്, ബാക്ക് ചെയിനുകളുടെ മറ്റേ അറ്റം ഹുക്കിട്ടു തമ്മില്‍ യോജിപ്പിക്കുക. ഓരോ ഒറിഗാമി പേപ്പര്‍ ഇലയുടെയും മുകള്‍ ഭാഗത്തും ഓരോ വൈറ്റ് ഹാഫ് പേള്‍ ബീഡ്സ് ഒട്ടിച്ചു വച്ച് അല്പ സമയം ഉണങ്ങാന്‍ അനുവദിക്കുക. ഇനി അതിനെ C ഷെയ്പ്പ് ടെമ്പ്ലേറ്റില്‍ ചിത്രം N, O, P എന്നിവയില്‍ കാണുന്നത് പോലെ , C ഷെയ്പ്പ് ടെമ്പ്ലേറ്റിന്‍റെ ഇരു വശത്തും 11 ഇലകള്‍ വീതം എന്ന രീതിയില്‍ ഗ്ലൂ ചെയ്ത് നെക്ലസ് പൂര്‍ത്തിയാക്കുക.




ഒറിഗാമി പേപ്പര്‍ ലീവ്സ് കമ്മലുകള്‍


ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം Q)
 
  1. ഒറിഗാമി പേപ്പര്‍ ലീവ്സ്‌ - 2 എണ്ണം 
  2. പിഞ്ച് ബൈൽസ് - 2 എണ്ണം
  3. ഇയർ വയർ / ഇയർ റ്റാഗ് - 1 ജോഡി
ഒറിഗാമി പേപ്പര്‍ ലീവ്സ് കമ്മല്‍ ഉണ്ടാക്കുന്ന വിധം



പിഞ്ച് ബൈൽസ്, പേപ്പര്‍ ഇലയുടെ മുകള്‍ ഭാഗത്ത്‌ ചിത്രം R ൽ കാണുന്നതു പോലെ യോജിപ്പിക്കുക. ഇനി പിഞ്ച് ബൈൽസിന്‍റെ ലൂപ്പുമായി ഇയർ വയർ / ഇയർ റ്റാഗ് കോര്‍ത്ത്‌, ചേർത്തടച്ചു വയ്ക്കുക . പ്ലെയറിന്‍റെ ആവശ്യം ഇല്ല കൈ കൊണ്ട് തന്നെ എളുപ്പത്തിൽ ഇതു ചെയ്യാൻ സാധിക്കും. ഒറിഗാമി പേപ്പര്‍ ഇലയുടെ മുകള്‍ ഭാഗത്ത്‌ 8 mm/10 mm വൈറ്റ് ഹാഫ് പേള്‍ ബീഡ്സ്സ് ഒട്ടിച്ചു വയ്ക്കുക. കമ്മൽ റെഡി. അടുത്ത കമ്മലും ഇതു പോലെ ഉണ്ടാക്കുക (ചിത്രം S) നോക്കുക.








Comments

Saturday, September 2, 2017

അത്തപ്പൂക്കളം Athappookkalam with paper flowers ഓണപ്പൂക്കളം

Athappookkalam with handmade Paper flowers 


I am so excited to share these Athapoo pics with you. I made some paper flowers and glued  them on a round cardboard cutout to make these Onam blossoms.  


It took me two days to complete this. Creating each flower for this arrangement is time consuming but satisfying.  


I am thankful to my beloved husband Hareesh for supporting and encouraging my creativity. 


Wish you all a very Prosperous, Healthy, Wealthy and Happy Onam !!!!







Comments

Thursday, January 26, 2017

Beautiful Paper Flower Tutorial 3 D സ്നേഹപ്പൂവ്


ആവശ്യമുള്ള സാധനങ്ങള്‍

  1. കട്ടിയുള്ള വെള്ള കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പര്‍- 1 (പേപ്പറിനെ ആവശ്യമുള്ള വലിപ്പത്തില്‍ വട്ടമായി വെട്ടിയെടുക്കുകയോ,ചതുരാകൃതിയിലോ,സമ ചതുരാകൃതിയിലോ തന്നെ ഉപയോഗിക്കുകയും ആവാം)
  2. പൂവിന്‍റെ ഇതളുകള്‍ വെട്ടിയെടുക്കാനായി ഇഷ്ട്ടമുള്ള നിറത്തിലുള്ള പേപ്പര്‍ - 1
  3. പച്ച പേപ്പര്‍ ¼ ഇഞ്ച്‌ വീതിയിലും ആവശ്യമുള്ളത്ര( 6/7/8) ഇഞ്ച്‌ നീളത്തിലും പൂവിന്‍റെ തണ്ടിനായി വെട്ടി എടുത്തത്‌
  4. ക്രാഫ്റ്റ് ഗ്ലൂ
  5. കത്രിക
  6. വലിയ വെള്ള മുത്ത് -1 

പൂവുണ്ടാക്കുന്ന വിധം

  • ഇഷ്ട്മുള്ള നിറത്തിലുള്ള പേപ്പറില്‍ നിന്ന് ചിത്രം1-ല്‍ കാണുന്നത് പോലെ 6 ലവ്വ്‌/ഹാര്‍ട്ട് ഷെയ്പ്പ്സ് വെട്ടിയെടുക്കുക.


  • അതിനെ ഓരോന്നിനെയും ചിത്രം 2 ല്‍ കാണുന്നതു പോലെ നെടുകെ നേര്‍ പകുതിയായി മടക്കുക.


  • ഇത്തരത്തില്‍ മടക്കിയെടുത്ത ഓരോ ഇതളിന്‍റെയും ഒരു വശത്തു മാത്രം പശ തേച്ചു,അവ ഓരോന്നിനെയും ചിത്രം 3 ല്‍ കാണുന്നത് പോലെ വെള്ള കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പറില്‍ ഒട്ടിച്ചു വച്ച് പൂവുണ്ടാക്കുക. ചിത്രം 4 നോക്കുക.



  • തണ്ടിനായി വെട്ടിയെടുത്ത ¼ ഇഞ്ച്‌ വീതിയിലുള്ള പച്ച പേപ്പര്‍ നെടുകെ രണ്ടായി മടക്കി ചിത്രം 5-ല്‍ കാണുന്നതു പോലെപൂവിനോട് ചേര്‍ത്ത് ഒട്ടിച്ചു വയ്ക്കുക. 


  • ഇനി പൂവിന്റെ നടുവിലായി ഭംഗിയുള്ള ഒരു റൌണ്ട് ബീഡ് കൂടെ ഒട്ടിച്ചു വയ്ക്കാം (ചിത്രം 6). 


  • ഇത്തരത്തില്‍ എത്ര സ്നേഹപ്പൂക്കള്‍ വേണമെങ്കിലും നിങ്ങള്‍ക്കുണ്ടാക്കാം. ഈ പൂവിനെ ഫ്രെയിം ചെയ്തു വാള്‍ ഡെക്കര്‍ ആക്കി വയ്ക്കുകയോ ഗ്രീറ്റിംഗ് കാര്‍ഡ്‌ ആയി ഉപയോഗിക്കുകയോ, ടേബിള്‍ ഡെക്കര്‍ ആയി ഉപയോഗിക്കുകയോ ചെയ്യാം (ചിത്രം 7). 

  







Comments

Saturday, October 8, 2016

Paper Circle Flowers Tutorial പേപ്പര്‍ സര്‍ക്കിള്‍ പൂക്കള്‍

One of my paper craft tutorial published in Sthree Dhanam Magazine 




ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം A )
  • പെന്‍സില്‍ 
  • ഇഷ്ട്ടമുള്ള നിറത്തിലുള്ള പേപ്പറുകള്‍ - 3, 4 എണ്ണം (ഒരേ നിറത്തിലുള്ള ഈ പേപ്പറുകളില്‍ നിന്ന് 20-21 മൂന്നിഞ്ച് വട്ടങ്ങള്‍ വെട്ടിയെടുക്കുക. അതേ നിറത്തില്‍ തന്നെയുള്ള കട്ടിയുള്ള ഒരു കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പറില്‍ നിന്ന് ഒരു 3 ഇഞ്ച്‌ വട്ടം വെട്ടിയെടുക്കുക) 
  • കത്രിക 
  • ഗ്ലൂ 
  • ഇഷ്ട്ടമുള്ള നിറത്തിലുള്ള ബീഡ്


പേപ്പര്‍ സര്‍ക്കിള്‍ പൂവുണ്ടാക്കുന്ന വിധം

വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു ക്രാഫ്റ്റ് ആണിത്. ഇഷ്ട്ടമുള്ള നിറത്തിലുള്ള പേപ്പറുകളില്‍ നിന്ന് 20 - 21 മൂന്നിഞ്ച് വലിപ്പത്തിലുള്ള വട്ടങ്ങള്‍ വെട്ടിയെടുക്കുക (ചിത്രം 2). 



അവയെ ചിത്രം 3 ല്‍ കാണുന്നതു പോലെ നേര്‍ പകുതിയായി മടക്കുക. ഇനി കട്ടിയുള്ള കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പറില്‍ നിന്ന് വെട്ടിയെടുത്ത 3 ഇഞ്ച്‌ വട്ടത്തിന്‍റെ നടുക്കായി ഒരറ്റം വരുന്ന രീതിയില്‍ നേരത്തെ വെട്ടി വച്ചിരിക്കുന്നതില്‍ നിന്ന് ഒരു പേപ്പര്‍ വട്ടമെടുത്ത് ഒട്ടിച്ചു വയ്ക്കുക ചിത്രം 4 നോക്കുക.


നേര്‍ പകുതിയായി മടക്കി വച്ചിരിക്കുന്ന ഓരോ പേപ്പര്‍ റൌണ്ടിന്‍റെയും പിന്നിലെ താഴത്തെ ഭാഗത്ത്‌ മാത്രമാണ് പശ തേയ്ക്കേണ്ടുന്നത് എന്ന കാര്യം ശ്രദ്ധിക്കുക (ചിത്രം 5).


ഇത്തരത്തില്‍ ഒന്നിനകത്ത്‌ മറ്റൊന്ന് വരുന്ന രീതിയില്‍ അല്പം ചരിച്ചു, പേപ്പര്‍ റൌണ്ടുകള്‍ ഒട്ടിച്ചു വയ്ക്കുക, ചിത്രങ്ങള്‍ 6, 7, 8, 9 എന്നിവ നോക്കുക.






ഈ രീതിയില്‍ പേപ്പര്‍ സര്‍ക്കിള്‍ പൂവ് പൂര്‍ത്തിയാക്കിയ ശേഷം അതിനു നടുക്കായി നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ള പ്ലാസ്റ്റിക്‌ ബീഡോ, പേപ്പര്‍ പഞ്ച് പൂക്കളോ ഒട്ടിച്ചു വയ്ക്കുക (ചിത്രം 10). പേപ്പര്‍ സര്‍ക്കിള്‍ പൂക്കള്‍ റെഡി. ഇതിനെ ഫ്രെയിം ചെയ്തു (ചിത്രം 11) വാള്‍ ഡെക്കര്‍ ആക്കി വയ്ക്കുകയോ, ഗ്രീറ്റിംഗ് കാര്‍ഡില്‍ ഒട്ടിച്ചു വയ്ക്കുകയോ, തണ്ടുകളും ഇലകളും കൂടെയുണ്ടാക്കി ഒരു ഗ്ലാസ് വെയ്സില്‍ അലങ്കരിച്ചു വയ്ക്കുകയോ ചെയ്യാം.



Comments