Showing posts with label Recycled Crafts. Show all posts
Showing posts with label Recycled Crafts. Show all posts

Saturday, October 8, 2016

Paper Circle Flowers Tutorial പേപ്പര്‍ സര്‍ക്കിള്‍ പൂക്കള്‍

One of my paper craft tutorial published in Sthree Dhanam Magazine 




ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം A )
  • പെന്‍സില്‍ 
  • ഇഷ്ട്ടമുള്ള നിറത്തിലുള്ള പേപ്പറുകള്‍ - 3, 4 എണ്ണം (ഒരേ നിറത്തിലുള്ള ഈ പേപ്പറുകളില്‍ നിന്ന് 20-21 മൂന്നിഞ്ച് വട്ടങ്ങള്‍ വെട്ടിയെടുക്കുക. അതേ നിറത്തില്‍ തന്നെയുള്ള കട്ടിയുള്ള ഒരു കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പറില്‍ നിന്ന് ഒരു 3 ഇഞ്ച്‌ വട്ടം വെട്ടിയെടുക്കുക) 
  • കത്രിക 
  • ഗ്ലൂ 
  • ഇഷ്ട്ടമുള്ള നിറത്തിലുള്ള ബീഡ്


പേപ്പര്‍ സര്‍ക്കിള്‍ പൂവുണ്ടാക്കുന്ന വിധം

വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു ക്രാഫ്റ്റ് ആണിത്. ഇഷ്ട്ടമുള്ള നിറത്തിലുള്ള പേപ്പറുകളില്‍ നിന്ന് 20 - 21 മൂന്നിഞ്ച് വലിപ്പത്തിലുള്ള വട്ടങ്ങള്‍ വെട്ടിയെടുക്കുക (ചിത്രം 2). 



അവയെ ചിത്രം 3 ല്‍ കാണുന്നതു പോലെ നേര്‍ പകുതിയായി മടക്കുക. ഇനി കട്ടിയുള്ള കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പറില്‍ നിന്ന് വെട്ടിയെടുത്ത 3 ഇഞ്ച്‌ വട്ടത്തിന്‍റെ നടുക്കായി ഒരറ്റം വരുന്ന രീതിയില്‍ നേരത്തെ വെട്ടി വച്ചിരിക്കുന്നതില്‍ നിന്ന് ഒരു പേപ്പര്‍ വട്ടമെടുത്ത് ഒട്ടിച്ചു വയ്ക്കുക ചിത്രം 4 നോക്കുക.


നേര്‍ പകുതിയായി മടക്കി വച്ചിരിക്കുന്ന ഓരോ പേപ്പര്‍ റൌണ്ടിന്‍റെയും പിന്നിലെ താഴത്തെ ഭാഗത്ത്‌ മാത്രമാണ് പശ തേയ്ക്കേണ്ടുന്നത് എന്ന കാര്യം ശ്രദ്ധിക്കുക (ചിത്രം 5).


ഇത്തരത്തില്‍ ഒന്നിനകത്ത്‌ മറ്റൊന്ന് വരുന്ന രീതിയില്‍ അല്പം ചരിച്ചു, പേപ്പര്‍ റൌണ്ടുകള്‍ ഒട്ടിച്ചു വയ്ക്കുക, ചിത്രങ്ങള്‍ 6, 7, 8, 9 എന്നിവ നോക്കുക.






ഈ രീതിയില്‍ പേപ്പര്‍ സര്‍ക്കിള്‍ പൂവ് പൂര്‍ത്തിയാക്കിയ ശേഷം അതിനു നടുക്കായി നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ള പ്ലാസ്റ്റിക്‌ ബീഡോ, പേപ്പര്‍ പഞ്ച് പൂക്കളോ ഒട്ടിച്ചു വയ്ക്കുക (ചിത്രം 10). പേപ്പര്‍ സര്‍ക്കിള്‍ പൂക്കള്‍ റെഡി. ഇതിനെ ഫ്രെയിം ചെയ്തു (ചിത്രം 11) വാള്‍ ഡെക്കര്‍ ആക്കി വയ്ക്കുകയോ, ഗ്രീറ്റിംഗ് കാര്‍ഡില്‍ ഒട്ടിച്ചു വയ്ക്കുകയോ, തണ്ടുകളും ഇലകളും കൂടെയുണ്ടാക്കി ഒരു ഗ്ലാസ് വെയ്സില്‍ അലങ്കരിച്ചു വയ്ക്കുകയോ ചെയ്യാം.



Comments

Wednesday, August 3, 2016

Recycled Craft : CD പേപ്പര്‍ പൂവ് CD Paper Flower

One of my Recycled craft came in MangalamVarika on 25th July 2016

ആവശ്യമുള്ള സാധനങ്ങള്‍ 

  • പഴയ സി. ഡി. - 1
  • റൌണ്ട് പേപ്പര്‍ പഞ്ച് (1/2 ഇഞ്ച്‌) 
  • വ്യത്യസ്ത നിറത്തിലുള്ള പേപ്പറുകള്‍ 
  • ഗ്ലൂ
  • വലിയ മുത്ത് - 1 

CD പേപ്പര്‍ പൂവ് ഉണ്ടാക്കുന്ന വിധം 

ചിത്രം A ല്‍ കാണുന്നത് പോലെ വ്യത്യസ്ത നിറത്തിലുള്ള പേപ്പറുകളില്‍ നിന്ന് പേപ്പര്‍ റൌണ്ട്സ് വെട്ടിയെടുക്കുക.



പഴയ ഒരു സി ഡി എടുത്തു, അതിന്റെ ഒരറ്റത്തു നിന്ന് തുടങ്ങി ചിത്രം B-യിൽ കാണുന്ന പോലെ പശ തേയ്ച്ചു വയ്ക്കുക.


ഇനി ചിത്രം C – യിൽ കാണുന്നത് പോലെ CD യുടെ ഒരു അറ്റത്തു നിന്ന് പേപ്പര്‍ വട്ടങ്ങള്‍  ഒട്ടിച്ചു വച്ച് ഒരു റൌണ്ട് പൂര്‍ത്തിയാക്കുക.


 വ്യത്യസ്ത നിറത്തിലുള്ള പേപ്പര്‍ റൌണ്ട്സ് അടുത്തടുത്ത്‌ ഒട്ടിക്കാന്‍ ശ്രദ്ധിക്കുക. ഇതു പോലെ തന്നെ ഇപ്പോൾ ഉണ്ടാക്കിയ പേപ്പര്‍ വട്ടത്തിന്  ഉള്ളിലായി വീണ്ടും പശ തേച്ച്, പേപ്പര്‍ വട്ടങ്ങള്‍ ഒട്ടിച്ചു വച്ച് അടുത്ത റൌണ്ടും പൂർത്തിയാക്കുക. ചിത്രം D.



ഇത്തരത്തില്‍ ഒരു വട്ടത്തിന് അകത്തു മറ്റൊന്ന് എന്ന രീതിയില്‍ ചിത്രം E യില്‍ കാണുന്നത് പോലെ CD യില്‍ നിറയെ പേപ്പര്‍ വട്ടങ്ങള്‍ വട്ടത്തില്‍ ഒട്ടിച്ചു വയ്ക്കുക. ഈ CD പൂവിന്‍റെ നടുവിലായി ഇഷ്ട്ടമുള്ള നിറത്തിലുള്ള ഒരു വലിയ മുത്തോ റിബണ്‍ പൂവോ, പേപ്പര്‍ പൂവോ ഒട്ടിച്ചു വയ്ക്കാം. ചിത്രം F. ഇതിനെ വാള്‍ ഡെക്കര്‍ ആയി ഉപയോഗിക്കാം.



Comments

Thursday, July 21, 2016

Recycled Craft : Paint Bottle Blossom പെയിന്‍റ് ബോട്ടില്‍ ബ്ലോസ്സം

One of my Recycled Craft : Paint Bottle Blossom പെയിന്‍റ് ബോട്ടില്‍ ബ്ലോസ്സം published in Mangalam Varika


ആവശ്യമുള്ള സാധനങ്ങള്‍ 
  • പേപ്പര്‍ പ്ലേറ്റ് അല്ലെങ്കില്‍ പ്ലാസ്റ്റിക്‌ ബൌള്‍ 
  • പ്ലാസ്റ്റിക്‌ സോഡാ ബോട്ടില്‍ 
  • പെയിന്‍റ്
  • തെര്‍മോകോള്‍ ഷീറ്റ്
  • ഇഷ്ട്ടമുള്ള നിറത്തിലുള്ള ബീഡ്സ് അല്ലെങ്കില്‍ ഫസ്സി സ്റ്റിക്ക്സ്

പൂക്കള്‍ ഉണ്ടാക്കുന്ന വിധം 

അല്പം പെയിന്‍റ് പേപ്പര്‍ പ്ലേറ്റില്‍ ഒഴിച്ചിട്ടു, പ്ലാസ്റ്റിക്‌ സോഡാ ബോട്ടിലിന്‍റെ ചുവടു ഭാഗം  പേപ്പര്‍ പ്ലേറ്റിലെ പെയ്ന്റില്‍ മുക്കുക. ഇനി അതിനെ പതിയെ എടുത്ത് ചിത്രം 2 ല്‍ കാണുന്ന രീതിയോലോ നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ള മറ്റേതെങ്കിലും പാറ്റേണിലോ തെര്‍മോകോള്‍ ഷീറ്റില്‍ പതിപ്പിക്കുക. 


മനോഹരമായ അഞ്ചിതല്‍ പൂക്കള്‍ വളരെ എളുപ്പത്തില്‍ പെയിന്റ് ചെയ്തു കഴിഞ്ഞു, ഇനി ഓരോ പൂവിന്റേയും നടുക്ക് ഭംഗിയുള്ള ബീഡ്സ് ഒട്ടിച്ചു വയ്ക്കുകയോ, ഇഷ്ട്ടമുള്ള നിറത്തിലുള്ള ഫസ്സി സ്റ്റിക്ക്സ് മുറിച്ചെടുത്ത്‌ പൂവിന്റെ നടുക്കായി കുത്തി നിര്‍ത്തുകയോ ആവാം. (ചിത്രം 3, 4 ). ഇതിനെ വാള്‍ ഡെക്കര്‍ ആക്കി വയ്ക്കാം. (ചിത്രം 5) 


















Comments

Sunday, July 10, 2016

Paper Punch Daisy Flowers ഡെയ്സി പൂക്കള്‍

One of my craft tutorial -Paper Punch Daisy Flowers ഡെയ്സി  പൂക്കള്‍ - published in Mangalam on June 2016


ആവശ്യമുള്ള സാധനങ്ങൾ 
  • കറുത്ത കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പര്‍ 
  • ഫ്ലവര്‍ പേപ്പര്‍ പഞ്ച് 
  • പൂവ് വെട്ടിയെടുക്കാനായി വെള്ള നിറത്തിലുള്ള പേപ്പര്‍ - 1 
  • മഞ്ഞ നിറത്തിലുള്ള പേപ്പര്‍ - 1 (ഇതില്‍ നിന്ന് 1 ഇഞ്ച്‌ വലിപ്പത്തില്‍ പേപ്പര്‍ വട്ടങ്ങള്‍ വെട്ടിയെടുക്കുക.) 
  • പച്ച നിറത്തിലുള്ള പേപ്പര്‍ - 2 (പച്ചയുടെ വ്യത്യസ്ത ഷെയ്ഡുകള്‍ ആയാല്‍ നന്ന്) 
  • ഗ്ലൂ 


ഡെയ്സി പൂക്കള്‍ ഉണ്ടാക്കുന്ന വിധം

 ഫ്ലവര്‍ പേപ്പര്‍ പഞ്ച് ഉപയോഗിച്ച് വെള്ള പേപ്പറില്‍ നിന്ന് പൂക്കളും മഞ്ഞ പേപ്പറില്‍ നിന്ന് പേപ്പര്‍ വട്ടങ്ങളും വെട്ടിയെടുക്കുക.




കറുത്ത കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പറില്‍ കടും പച്ച നിറത്തില്‍ ഉള്ള പേപ്പറില്‍ നിന്ന് വെട്ടിയെടുത്ത തണ്ടുകള്‍ ഒട്ടിച്ചു വച്ച്, അതിനു മുകളിലായി ഡെയ്സി പൂക്കള്‍ ഒട്ടിച്ചു, പൂവിനു നടുക്കായി മഞ്ഞ പേപ്പര്‍ വട്ടവും ഒട്ടിയ്ക്കുക. ചിത്രം 2, 3 , 4 എന്നിവ നോക്കുക. 



ഇളം പച്ച പേപ്പറില്‍ ഗ്രാസ് വെട്ടിയെടുക്കുക. ആവശ്യമെങ്കില്‍ ചിത്രം 5 ടെമ്പ്ലേറ്റ് ഉപയോഗിക്കുക. 



ചിത്രം 6 ല്‍ കാണുന്നത് പോലെ ഗ്രാസ്സിനായി പച്ചയുടെ വിവിധ ഷെയ്ഡുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ പൂക്കള്‍ ഉണ്ടാക്കി, കൂടുതല്‍ പേപ്പര്‍ ഷെയ്പ്പുകള്‍ കൂടെ ഒട്ടിച്ചു വച്ച് (ചിത്രം 7) , ഫ്രെയിം ചെയ്തു വാള്‍ ഡെക്കര്‍ ആക്കി വയ്ക്കുകയോ ഗ്രീറ്റിംഗ് കാര്‍ഡ്‌ ആയി ഉപയോഗിക്കുകയോ ചെയ്യാം.

  
Comments

Sunday, June 26, 2016

Drinking Straw Flowers Making Tutorial ഡ്രിങ്ങിംഗ് സ്ട്രോ പൂക്കള്‍

One of my recycled craft tutorial published in Mangalam Weekly on 20th  June , 2016



ഡ്രിങ്ങിംഗ് സ്ട്രോ പൂക്കള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഡ്രിങ്ങിംഗ് സ്ട്രോ
ഇയര്‍ സ്റ്റഡ്‌ പോസ്റ്റ്‌ & ബാക്ക് ( സ്റ്റഡ്‌ കമ്മലിന്‍റെ ബെയ്സും ആണിയും)
കത്രിക

പൂവുണ്ടാക്കുന്ന വിധം


ചിത്രം 1 ല്‍ കാണുന്നത് പോലെ ആവശ്യമുള്ളത്രയും സ്ട്രോകള്‍ എടുത്തു വയ്ക്കുക. അതില്‍ നിന്ന് ഒരു സ്ട്രോ എടുത്ത് കത്രിക ഉപയോഗിച്ച് തുല്യ പകുതിയായി മുറിക്കുക


ഒരു പകുതിയും പിന്നെയും പകുതിയായി മുറിക്കുക. ഇപ്പോള്‍ ഒരു സ്ട്രോയില്‍ നിന്ന് 4 തുല്യ വലിപ്പത്തിലുള്ള പീസുകള്‍ കിട്ടിയില്ലേ. ഇത്തരത്തില്‍ ആവശ്യമുള്ളത്രയും സ്ട്രോകള്‍ മുറിച്ചെടുക്കുക. ചിത്രം 2. 




ഇനി അവയുടെ മുകളിലത്തെയും താഴത്തെയും അറ്റത്ത്‌ നിന്ന് ചിത്രം 3 ല്‍ കാണുന്നത് പോലെ ഒരല്പം ഭാഗം 45 ഡിഗ്രി ചരിച്ചു വെട്ടി കളയുക. ഇതില്‍ നിന്ന് ഒരു സ്ടോ എടുത്ത്, അതിന്റെ നടുക്കായി പിന്‍ കൊണ്ട് ഒരു കുഞ്ഞു ഹോള്‍ ഇട്ടിട്ടിട്ടു അതിലൂടെ ഇയര്‍ സ്റ്റഡ്‌ പോസ്റ്റ്‌ കുത്തി വയ്ക്കുക, അതിനു പിന്നിലായി വീണ്ടും 2 സ്ട്രോകള്‍ കൂടെ ഇത്തരത്തില്‍ ഇയര്‍ സ്റ്റഡ്‌ പോസ്റ്റിലേയ്ക്ക് കയറ്റി വച്ച്, ഇയര്‍ സ്റ്റഡ്‌ ബാക്ക് കൊണ്ട് ടൈറ്റായി അടച്ചു വച്ച്, സ്ട്രോയെ ഇതള്‍ ഷെയ്പ്പില്‍ ആക്കി വയ്ക്കുക.


ഏറ്റവും മുകളില്‍, ഇയര്‍ സ്റ്റഡ്‌ പോസ്റ്റിനു മുകളിലായി ഇഷ്ട്ടമുള്ള നിറത്തിലുള്ള ബീഡ്സ് ഒട്ടിച്ചു വച്ച് പൂക്കളെ കൂടുതല്‍ ഭംഗിയാക്കാം. ചിത്രം 4, 5, 6 എന്നിവ നോക്കുക. ഇത്തരത്തില്‍ ആവശ്യമുള്ളത്രയും പൂക്കളുണ്ടാക്കി ഒരു ഫ്ലവര്‍ വെസില്‍ മനോഹരമായി അലങ്കരിച്ചു വയ്ക്കുക.  


Comments

Thursday, June 9, 2016

Paper Punch Butterfly ബട്ടര്‍ ഫ്ലൈ ഹാര്‍ട്ട്‌ Heart Paper Punch Butterfly Love

One of my paper craft tutorial published in Mangalam Weekly on May 2016 


ആവശ്യമുള്ള സാധനങ്ങള്‍
  1. ചതുരത്തില്‍ മുറിച്ചെടുത്ത തെര്‍മോകോള്‍ ഷീറ്റ് (12 x 12 ഇഞ്ച്‌) -1
  2. ബട്ടര്‍ ഫ്ലൈ പേപ്പര്‍ പഞ്ച് 
  3. പേപ്പര്‍ -1, 2 ഷീറ്റ് 
  4. പെന്‍സില്‍ 
  5. ക്രാഫ്റ്റ് ഗ്ലൂ അല്ലെങ്കിൽ ഫെവികോൾ 

ബട്ടര്‍ ഫ്ലൈ ഹാര്‍ട്ട്‌ ഉണ്ടാക്കുന്ന വിധം

ബട്ടര്‍ ഫ്ലൈ പേപ്പര്‍ പഞ്ച് ഉപയോഗിച്ച് ഒരേ നിറത്തിലോ വ്യത്യസ്ത നിറത്തിലോ ഉള്ള പേപ്പറുകളില്‍ നിന്ന് ചിത്രശലഭങ്ങള്‍ വെട്ടിയെടുക്കുക. തെര്‍മോകോള്‍ ഷീറ്റിനു നടുക്കായി പെന്‍സിലു കൊണ്ട് ആവശ്യമുള്ള വലിപ്പത്തില്‍ ഹാര്‍ട്ട് ഷെയ്പ്പ് / ലവ്വ്‌ ഷെയ്പ്പ് വരയ്ക്കുക.


പെന്‍സിലു കൊണ്ടു വരച്ച വരയിലൂടെ ക്രാഫ്റ്റ് ഗ്ലൂ അല്ലെങ്കിൽ ഫെവികോൾ പുരട്ടി വയ്ക്കുക. വെട്ടിയെടുത്ത പേപ്പര്‍ ശലഭങ്ങള്‍ ഓരോന്നായി എടുത്ത് നെടുകെ നേര്‍ പകുതിയായി മടക്കി, ഒന്ന് അമര്‍ത്തിയ ശേഷം, മടക്കു നിവര്‍ത്തി, ചിത്രം 1, 2 എന്നിവയില്‍ കാണുന്നത് പോലെ ഹാര്‍ട്ട് ഷെയ്പ്പിന്‍റെ ഔട്ട്‌ ലൈനില്‍ ഒട്ടിച്ചു വയ്ക്കുക. ഈ ഔട്ട്‌ ലൈനിന്‍റെ അകത്തായി ചിത്രം 2 ല്‍ കാണുന്നത് പോലെ പേപ്പര്‍ ബട്ടര്‍ ഫ്ലയ്സ് ഒട്ടിച്ചു വച്ച് അടുത്ത റൌണ്ട് പൂര്‍ത്തിയാക്കുക. 



ഇത്തരത്തില്‍ ചിത്രം 3, 4, 5, എന്നിവയില്‍ കാണുന്നത് പോലെ അകത്തകത്തായി പേപ്പര്‍ ശലഭങ്ങള്‍ ഒട്ടിച്ചു വച്ച് ബട്ടര്‍ ഫ്ലൈ ഹാര്‍ട്ട് പൂര്‍ത്തിയാക്കുക. ചിത്രം 6 നോക്കുക. ഇതിനെ വാള്‍ ഡെക്കര്‍ ആയി ഉപയോഗിക്കാം.

Comments