Showing posts with label My Arts. Show all posts
Showing posts with label My Arts. Show all posts
Saturday, March 28, 2020
Monday, March 4, 2019
Monday, January 1, 2018
Beautiful Paper Flowers
Malayalam tutorial with step by step pics of this Paper flower is here.
English tutorial with step by step pics of this flower is here
I have made these beautiful flowers with 3" paper circles.
Paper flowers look lovely as well as unique compared to real flowers.You can decorate your home, office or other space with these kind of custom-made flowers to fit any colour scheme that you have or like. You can also use as centrepieces made for your formal living area, dining room tables or to hang on your wall.
Paper flowers have so many advantages than real flowers. Most important thing is paper flowers won't die and will last for many years.
Thursday, July 21, 2016
Recycled Craft : Paint Bottle Blossom പെയിന്‍റ് ബോട്ടില്‍ ബ്ലോസ്സം
One of my Recycled Craft : Paint Bottle Blossom പെയിന്‍റ് ബോട്ടില്‍ ബ്ലോസ്സം published in Mangalam Varika
ആവശ്യമുള്ള സാധനങ്ങള്‍
- പേപ്പര്‍ പ്ലേറ്റ് അല്ലെങ്കില്‍ പ്ലാസ്റ്റിക് ബൌള്‍
- പ്ലാസ്റ്റിക് സോഡാ ബോട്ടില്‍
- പെയിന്‍റ്
- തെര്‍മോകോള്‍ ഷീറ്റ്
- ഇഷ്ട്ടമുള്ള നിറത്തിലുള്ള ബീഡ്സ് അല്ലെങ്കില്‍ ഫസ്സി സ്റ്റിക്ക്സ്
പൂക്കള്‍ ഉണ്ടാക്കുന്ന വിധം
അല്പം പെയിന്‍റ് പേപ്പര്‍ പ്ലേറ്റില്‍ ഒഴിച്ചിട്ടു, പ്ലാസ്റ്റിക് സോഡാ ബോട്ടിലിന്‍റെ ചുവടു ഭാഗം പേപ്പര്‍ പ്ലേറ്റിലെ പെയ്ന്റില്‍ മുക്കുക. ഇനി അതിനെ പതിയെ എടുത്ത് ചിത്രം 2 ല്‍ കാണുന്ന രീതിയോലോ നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ള മറ്റേതെങ്കിലും പാറ്റേണിലോ തെര്‍മോകോള്‍ ഷീറ്റില്‍ പതിപ്പിക്കുക.
മനോഹരമായ അഞ്ചിതല്‍ പൂക്കള്‍ വളരെ എളുപ്പത്തില്‍ പെയിന്റ് ചെയ്തു കഴിഞ്ഞു, ഇനി ഓരോ പൂവിന്റേയും നടുക്ക് ഭംഗിയുള്ള ബീഡ്സ് ഒട്ടിച്ചു വയ്ക്കുകയോ, ഇഷ്ട്ടമുള്ള നിറത്തിലുള്ള ഫസ്സി സ്റ്റിക്ക്സ് മുറിച്ചെടുത്ത് പൂവിന്റെ നടുക്കായി കുത്തി നിര്‍ത്തുകയോ ആവാം. (ചിത്രം 3, 4 ). ഇതിനെ വാള്‍ ഡെക്കര്‍ ആക്കി വയ്ക്കാം. (ചിത്രം 5)
Sunday, June 26, 2016
Drinking Straw Flowers Making Tutorial ഡ്രിങ്ങിംഗ് സ്ട്രോ പൂക്കള്‍
One of my recycled craft tutorial published in Mangalam Weekly on 20th June , 2016
ഡ്രിങ്ങിംഗ്
സ്ട്രോ പൂക്കള്‍
ആവശ്യമുള്ള
സാധനങ്ങള്‍
ഡ്രിങ്ങിംഗ്
സ്ട്രോ
ഇയര്‍
സ്റ്റഡ് പോസ്റ്റ് &
ബാക്ക്
(
സ്റ്റഡ്
കമ്മലിന്‍റെ ബെയ്സും ആണിയും)
കത്രിക
പൂവുണ്ടാക്കുന്ന
വിധം
ചിത്രം
1
ല്‍
കാണുന്നത് പോലെ ആവശ്യമുള്ളത്രയും
സ്ട്രോകള്‍ എടുത്തു വയ്ക്കുക.
അതില്‍
നിന്ന് ഒരു സ്ട്രോ എടുത്ത്
കത്രിക ഉപയോഗിച്ച് തുല്യ
പകുതിയായി മുറിക്കുക.
ഒരു
പകുതിയും പിന്നെയും പകുതിയായി
മുറിക്കുക.
ഇപ്പോള്‍
ഒരു സ്ട്രോയില്‍ നിന്ന് 4
തുല്യ
വലിപ്പത്തിലുള്ള പീസുകള്‍
കിട്ടിയില്ലേ.
ഇത്തരത്തില്‍
ആവശ്യമുള്ളത്രയും സ്ട്രോകള്‍
മുറിച്ചെടുക്കുക.
ചിത്രം
2.
ഇനി
അവയുടെ മുകളിലത്തെയും താഴത്തെയും
അറ്റത്ത് നിന്ന് ചിത്രം 3
ല്‍
കാണുന്നത് പോലെ ഒരല്പം ഭാഗം
45
ഡിഗ്രി
ചരിച്ചു വെട്ടി കളയുക.
ഇതില്‍
നിന്ന് ഒരു സ്ടോ എടുത്ത്,
അതിന്റെ
നടുക്കായി പിന്‍ കൊണ്ട് ഒരു
കുഞ്ഞു ഹോള്‍ ഇട്ടിട്ടിട്ടു
അതിലൂടെ ഇയര്‍ സ്റ്റഡ്
പോസ്റ്റ് കുത്തി വയ്ക്കുക,
അതിനു
പിന്നിലായി വീണ്ടും 2
സ്ട്രോകള്‍
കൂടെ ഇത്തരത്തില്‍ ഇയര്‍
സ്റ്റഡ് പോസ്റ്റിലേയ്ക്ക്
കയറ്റി വച്ച്,
ഇയര്‍
സ്റ്റഡ് ബാക്ക് കൊണ്ട്
ടൈറ്റായി അടച്ചു വച്ച്,
സ്ട്രോയെ
ഇതള്‍ ഷെയ്പ്പില്‍ ആക്കി
വയ്ക്കുക.
ഏറ്റവും
മുകളില്‍,
ഇയര്‍
സ്റ്റഡ് പോസ്റ്റിനു മുകളിലായി
ഇഷ്ട്ടമുള്ള നിറത്തിലുള്ള
ബീഡ്സ് ഒട്ടിച്ചു വച്ച്
പൂക്കളെ കൂടുതല്‍ ഭംഗിയാക്കാം.
ചിത്രം
4,
5, 6 എന്നിവ
നോക്കുക.
ഇത്തരത്തില്‍
ആവശ്യമുള്ളത്രയും പൂക്കളുണ്ടാക്കി
ഒരു ഫ്ലവര്‍ വെസില്‍ മനോഹരമായി
അലങ്കരിച്ചു വയ്ക്കുക.
Thursday, June 9, 2016
Paper Punch Butterfly ബട്ടര്‍ ഫ്ലൈ ഹാര്‍ട്ട് Heart Paper Punch Butterfly Love
One of my paper craft tutorial published in Mangalam Weekly on May 2016
ആവശ്യമുള്ള സാധനങ്ങള്‍
- ചതുരത്തില്‍ മുറിച്ചെടുത്ത തെര്‍മോകോള്‍ ഷീറ്റ് (12 x 12 ഇഞ്ച്) -1
- ബട്ടര്‍ ഫ്ലൈ പേപ്പര്‍ പഞ്ച്
- പേപ്പര്‍ -1, 2 ഷീറ്റ്
- പെന്‍സില്‍
- ക്രാഫ്റ്റ് ഗ്ലൂ അല്ലെങ്കിൽ ഫെവികോൾ
ബട്ടര്‍ ഫ്ലൈ പേപ്പര്‍ പഞ്ച് ഉപയോഗിച്ച് ഒരേ നിറത്തിലോ വ്യത്യസ്ത നിറത്തിലോ ഉള്ള പേപ്പറുകളില്‍ നിന്ന് ചിത്രശലഭങ്ങള്‍ വെട്ടിയെടുക്കുക. തെര്‍മോകോള്‍ ഷീറ്റിനു നടുക്കായി പെന്‍സിലു കൊണ്ട് ആവശ്യമുള്ള വലിപ്പത്തില്‍ ഹാര്‍ട്ട് ഷെയ്പ്പ് / ലവ്വ് ഷെയ്പ്പ് വരയ്ക്കുക.
പെന്‍സിലു കൊണ്ടു വരച്ച വരയിലൂടെ ക്രാഫ്റ്റ് ഗ്ലൂ അല്ലെങ്കിൽ ഫെവികോൾ പുരട്ടി വയ്ക്കുക. വെട്ടിയെടുത്ത പേപ്പര്‍ ശലഭങ്ങള്‍ ഓരോന്നായി എടുത്ത് നെടുകെ നേര്‍ പകുതിയായി മടക്കി, ഒന്ന് അമര്‍ത്തിയ ശേഷം, മടക്കു നിവര്‍ത്തി, ചിത്രം 1, 2 എന്നിവയില്‍ കാണുന്നത് പോലെ ഹാര്‍ട്ട് ഷെയ്പ്പിന്‍റെ ഔട്ട് ലൈനില്‍ ഒട്ടിച്ചു വയ്ക്കുക. ഈ ഔട്ട് ലൈനിന്‍റെ അകത്തായി ചിത്രം 2 ല്‍ കാണുന്നത് പോലെ പേപ്പര്‍ ബട്ടര്‍ ഫ്ലയ്സ് ഒട്ടിച്ചു വച്ച് അടുത്ത റൌണ്ട് പൂര്‍ത്തിയാക്കുക.
ഇത്തരത്തില്‍ ചിത്രം 3, 4, 5, എന്നിവയില്‍ കാണുന്നത് പോലെ അകത്തകത്തായി പേപ്പര്‍ ശലഭങ്ങള്‍ ഒട്ടിച്ചു വച്ച് ബട്ടര്‍ ഫ്ലൈ ഹാര്‍ട്ട് പൂര്‍ത്തിയാക്കുക. ചിത്രം 6 നോക്കുക. ഇതിനെ വാള്‍ ഡെക്കര്‍ ആയി ഉപയോഗിക്കാം.
Tuesday, May 24, 2016
Polka Dots പോള്‍കാ ഡോട്ട്സ് ആര്‍ട്ട്
One of My Craft Published in Mangalam Weekly on May 2016
ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം 1)
പോള്‍കാ ഡോട്ട്സ് ആര്‍ട്ട് ഉണ്ടാക്കുന്ന വിധം
വ്യത്യസ്ത നിറത്തിലുള്ള റൌണ്ട് പെയിന്റ് ചിപ്സ് ഉപയോഗിക്കുക. റൌണ്ട് പെയിന്റ് ചിപ്സ് പെയിന്‍റ് കടകളിൽ നിന്ന് കിട്ടും. അല്ലെങ്കില്‍ വ്യത്യസ്ത നിറത്തിലുള്ള പേപ്പറുകളില്‍ നിന്ന് 3/4 ഇഞ്ച് റൌണ്ട് ഷെയ്പ്പുകള്‍ വെട്ടിയെടുക്കുക. ചിത്രം 2 ഇല കാണുന്നത് പോലെ കാര്‍ഡ് സ്റ്റോക്ക് പേപ്പറിന്‍റെ താഴെ നിന്ന് റൌണ്ട് പെയിന്റ് ചിപ്സ് ഒട്ടിച്ചു തുടങ്ങുക. വ്യത്യസ്ത നിറത്തിലുള്ള പേപ്പര്‍ റൌണ്ട്സ് അടുത്തടുത്ത് ഒട്ടിക്കാന്‍ ശ്രദ്ധിക്കുക.
ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം 1)
- ഫ്രെയിം - 8-3/4 x 6-3/4 ഇഞ്ച്
- കാര്‍ഡ് സ്റ്റോക്ക് പേപ്പര്‍ - 7 x 5 ഇഞ്ച്
- പേപ്പര്‍ സര്‍ക്കിള്‍ (റൌണ്ട് പെയിന്റ് ചിപ്സ്) - 3/4 ഇഞ്ച്
- ഗ്ലൂ
പോള്‍കാ ഡോട്ട്സ് ആര്‍ട്ട് ഉണ്ടാക്കുന്ന വിധം
വ്യത്യസ്ത നിറത്തിലുള്ള റൌണ്ട് പെയിന്റ് ചിപ്സ് ഉപയോഗിക്കുക. റൌണ്ട് പെയിന്റ് ചിപ്സ് പെയിന്‍റ് കടകളിൽ നിന്ന് കിട്ടും. അല്ലെങ്കില്‍ വ്യത്യസ്ത നിറത്തിലുള്ള പേപ്പറുകളില്‍ നിന്ന് 3/4 ഇഞ്ച് റൌണ്ട് ഷെയ്പ്പുകള്‍ വെട്ടിയെടുക്കുക. ചിത്രം 2 ഇല കാണുന്നത് പോലെ കാര്‍ഡ് സ്റ്റോക്ക് പേപ്പറിന്‍റെ താഴെ നിന്ന് റൌണ്ട് പെയിന്റ് ചിപ്സ് ഒട്ടിച്ചു തുടങ്ങുക. വ്യത്യസ്ത നിറത്തിലുള്ള പേപ്പര്‍ റൌണ്ട്സ് അടുത്തടുത്ത് ഒട്ടിക്കാന്‍ ശ്രദ്ധിക്കുക.
Monday, May 2, 2016
Flowering Tree പൂമരം
ആവശ്യമുള്ള സാധനങ്ങള്‍
- വെള്ള കാര്‍ഡ്‌സ്റ്റോക്ക് പേപ്പര്‍ - 1
- പൂവ് വെട്ടിയെടുക്കാനായി ഇഷ്ട്ടമുള്ള നിറത്തിലുള്ള പേപ്പറുകള്‍
- ക്രാഫ്റ്റ് ഗ്ലൂ
- കത്രിക
ആവശ്യമെങ്കില്‍ ചിത്രം 1-ല്‍ കാണുന്ന മരം + പൂക്കള്‍ പ്രിന്‍റ് ഔട്ട് എടുത്ത് വെട്ടിയെടുക്കുക. മരം ബ്രൌണ്‍ പേപ്പറില്‍ വരച്ചു വെട്ടിയെടുത്തു വെള്ള കാര്‍ഡ്‌സ്റ്റോക്ക് പേപ്പറിനു നടുക്കായി ഒട്ടിച്ചു വയ്ക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ട്ടമുള്ള രീതിയില്‍ ഒരു മരം വെള്ള കാര്‍ഡ്‌സ്റ്റോക്ക് പേപ്പറില്‍ നേരിട്ട് വരച്ച് നിറം കൊടുക്കുക.
ആവശ്യമെങ്കില്‍ മറ്റൊരു നിറത്തില്‍ ഉള്ള ചെറിയ ചെറിയ പേപ്പര്‍ വട്ടങ്ങള്‍ വെട്ടിയെടുത്തു ഓരോ പൂവിന്റേയും നടുക്കായി ഒട്ടിച്ചു വയ്ക്കുക. പൂമരം റെഡി.ചിത്രം 3.
Wednesday, April 13, 2016
Krishna Glitter Glue Painting കൃഷ്ണ ഗ്ലിറ്റര്‍ ഗ്ലൂ പെയിന്റിംഗ്

ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം 1 )
കൃഷ്ണ ഗ്ലിറ്റര്‍ ഗ്ലൂ പെയിന്റിംഗ് ചെയ്യുന്ന വിധം
ആവശ്യമെങ്കില്‍ പെന്‍സില്‍ ഉപയോഗിച്ച് കാര്‍ഡ് സ്റ്റോക്ക് പേപ്പറിലെ ഔട്ട്‍ലൈന്‍ തെളിച്ചു വരയ്ക്കുക (ചിത്രം 3).
- ഗോള്‍ഡന്‍ നിറത്തിലുള്ള ഗ്ലിറ്റര്‍ ഗ്ലൂ
- പെന്‍സില്‍
- കറുത്ത കാര്‍ഡ് സ്റ്റോക്ക് പേപ്പര്‍ - 1
കൃഷ്ണ ഗ്ലിറ്റര്‍ ഗ്ലൂ പെയിന്റിംഗ് ചെയ്യുന്ന വിധം
ചിത്രം 2-ല്‍ കാണുന്ന കൃഷ്ണന്‍റെ ചിത്രത്തിന്‍റെ ഔട്ട്‍ലൈന്‍ കറുത്ത കാര്‍ഡ് സ്റ്റോക്ക് പേപ്പറിലേയ്ക്ക് നേരിട്ട് വരയ്ക്കുകയോ ചിത്രം 2 പ്രിന്‍റ് ഔട്ട് എടുത്ത് കാര്‍ബണ്‍ പേപ്പര്‍ ഉപയോഗിച്ച് കറുത്ത കാര്‍ഡ് സ്റ്റോക്ക് പേപ്പറിലേയ്ക്ക് പകര്‍ത്തുകയോ ചെയ്യുക
Subscribe to:
Posts (Atom)
















