Tuesday, February 26, 2019
Monday, January 1, 2018
Origami Paper Necklace & Earrings
ആവശ്യമുള്ള സാധനങ്ങള്‍
- ഇഷ്ട്ടമുള്ള നിറത്തിലുള്ള ക്രാഫ്റ്റ് പേപ്പറുകള്‍ - 3
- ഗ്ലൂ

ഇനി ഇതിനെ ചിത്രം F, G എന്നിവയില്‍ കാണുന്നത് പോലെ രണ്ടായി മടക്കി,ചിത്രം G യില്‍ കാണിച്ചിരിക്കുന്നത് പോലെ അകവശത്തെ അടുത്തടുത്തുള്ള പ്ലീറ്റുകളില്‍ മാത്രം ഗ്ലൂ ചെയ്തു, അവയെ തമ്മില്‍ യോജിപ്പിക്കുക. ഗ്ലൂ ചെയ്യുമ്പോള്‍ ചിത്രം G യില്‍ ഒരു വര വരച്ചിരിക്കുന്നത് ശ്രദ്ധിക്കുക. ഇലയുടെ മുകളില്‍ നിന്ന് അല്പം സ്പെയ്സ് വിട്ടു വേണം ഗ്ലൂ ചെയ്യേണ്ടത്. ഒറിഗാമി പേപ്പര്‍ ലീഫ് റെഡി (ചിത്രം H).
- ഗ്ലൂ
- ഹുക്ക്
- ബാക്ക് ചെയിന്‍
- 6 mm വൈറ്റ് ഹാഫ് പേള്‍ ബീഡ്സ് - 22 ( ഇഷ്ടമുള്ള നിറത്തിലുള്ള മുത്തുകള്‍ ഉപയോഗിക്കാം)
- ഒറിഗാമി പേപ്പര്‍ ലീവ്സ് - 22
- നെക്ലസ് ബെയ്സ് - 1
- ഒറിഗാമി പേപ്പര്‍ ലീവ്സ് - 2 എണ്ണം
- പിഞ്ച് ബൈൽസ് - 2 എണ്ണം
- ഇയർ വയർ / ഇയർ റ്റാഗ് - 1 ജോഡി
Tuesday, March 29, 2016
Peacock Feather Earrings മയില്‍ പീലി കമ്മല്‍
- നിങ്ങള്ക്ക് ഇഷ്ട്ടമുള്ള വ്യത്യസ്ത നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ
- ക്യ്വല്ലിംഗ് ടൂൾ അല്ലെങ്കിൽ ടൂത്ത് പിക്ക്
- പേപ്പർ ഗ്ലൂ
- ഗോള്‍ഡ് പ്ലേറ്റഡ് പിഞ്ച് ബെയില്‍സ് - 1 ജോഡി
- ഫിഷ് ഹൂക്ക് ഇയര്‍ വയര്‍സ് - 1 ജോഡി
ഇവിടെ ഉപയോഗിച്ചിരിക്കുന്ന നിറങ്ങള്‍ താഴെ പറയുന്നു
- കടും നീല നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പര്‍ - 1
- ഇളം നീല നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പര്‍ - 1
- ഓറഞ്ച് നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പര്‍ - 1
- മഞ്ഞ നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ - 2
- ഇളം പച്ച നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ - 2
- കടും പച്ച നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ - 2
ഫാൻസി ഷോപ്പുകളിൽ നിന്ന് ലഭിക്കുന്ന ക്യ്വല്ലിംഗ്പേപ്പറുകളോ (Quilling Papers) പത്ര മാസികകളിലെ പേപ്പർ അല്ലെങ്കിൽ വിവിധ വർണ്ണങ്ങളിലുള്ള ചാർട്ട് പേപ്പറുകളോ 3 മില്ലി മീറ്റർ അഥവാ 5 മില്ലി മീറ്റർ സ്റ്റ്രിപ്പുകളായി മുറിച്ചു എടുത്തു അതിൽ നിന്ന് വേണ്ടുന്ന ഷൈപ്പുകൾ ഉണ്ടാക്കിയെടുക്കാവുന്നതാണ് .
ആദ്യമായി ഏതൊക്കെ ഷെയ്പ്പുകള്‍, എങ്ങനെ ആണ് ഉണ്ടാക്കേണ്ടത് എന്ന് പറയാം.
ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം A)
1. റൌണ്ട് റ്റൈറ്റ് കോയില്‍സ്.
ഒരു പേപ്പർ സ്ട്രിപ്പ് ക്യ്വല്ലിംഗ് ടൂളിൽ വച്ച് റ്റൈറ്റ് ആയി ചുറ്റിയെടുത്തു അറ്റം ഗ്ലൂ ചെയ്യുക .
ഒരു പേപ്പർ സ്ട്രിപ്പ് ക്യ്വല്ലിംഗ് ടൂളിൽ വച്ച് ചുറ്റിയെടുത്തു,അല്പം ലൂസാക്കിയ ശേഷം അറ്റം ഗ്ലൂ ചെയ്യുക. ഇതാണ് ലൂസ് കോയിൽ. ലൂസ് കോയിന്‍റെ ഒരു അറ്റത്ത് തള്ള വിരലും ചൂണ്ടു വിരലും കൊണ്ട് പിടിച്ചു ചെറുതായി ഒന്ന് അമർത്തുക.അപ്പോള്‍ ഒരു ടിയർ ഡ്രോപ്പ് ഷൈപ്പു കിട്ടും.
ആദ്യമായി കടും നീല നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പര് ഉപയോഗിച്ച് റൌണ്ട് റ്റൈറ്റ് കോയില്‍ ചെയ്യുക. (ചിത്രം F).
ആ പേപ്പര്‍ സ്ട്രിപ്പിന്റെ അറ്റത്ത് ഇളം നീല നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പര്‍ ഗ്ലൂ ചെയ്തു റ്റൈറ്റ് കോയില്‍ ആയി ചുറ്റുക. (ചിത്രം G)
ഇത്തരത്തില്‍ ഓറഞ്ച്, മഞ്ഞ , ഇളം പച്ച എന്നീ നിറങ്ങള്‍ യഥാക്രമം ഒട്ടിച്ച് വച്ച് റ്റൈറ്റ് കോയില്‍ ഉണ്ടാക്കുക (ചിത്രം H).
Wednesday, January 20, 2016
Ear stud Making Tutorial മുത്തുമണി കമ്മല്‍
ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം B)
- കമ്മലിന്റെ ബൈസ് – 1 ജോഡി
- കനം കുറഞ്ഞ ഡബിള്‍ സൈടെഡ് ബോള്‍ ഹെഡ് പിന്‍സ് – 6 എണ്ണം
- 6 MM / 8 MM മുത്തുകള്‍ - 12 എണ്ണം
- സോഫ്റ്റ് റബ്ബര്‍ ഇയര്‍ സ്റ്റഡ് ബാക്ക് – 1 ജോഡി
- നോസ് പ്ലയർ
- കട്ടര്‍
കമ്മലുണ്ടാക്കുന്ന വിധം
Note:- ഇത്തരം കമ്മലുകള്‍ ഉണ്ടാക്കുന്നതിനുള്ള ബൈസുകള്‍ പല ഷെയ്പ്പിലും ലഭ്യമാണ്. ഇത്തരത്തിലുള്ള വട്ട കമ്മലുകള്‍ കാണാന്‍ വളരെ മനോഹരമാണ്. ഇവയുടെ ബൈസിനു, മറ്റു ചെറിയ കമ്മല്‍ ബൈസുകളെക്കാള്‍ അല്പം ഭാര കൂടുതല്‍ ഉള്ളതിനാല്‍, ഈ കമ്മലുകള്‍ അണിയുമ്പോള്‍ ബട്ടന്‍സ് ഉപയോഗിക്കുന്നത് നല്ലതാണ്.
Sunday, October 18, 2015
Five petal Ear stud and Ring Making Step-by-Step Tutorial
അഞ്ചിതൾ പൂ കമ്മലും മോതിരവും ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ഇവിടെ വിവരിക്കുന്നു. ഈ ആഴ്ചത്തെ മംഗളം വാരികയിൽ (ലക്കം 42, 2015 ഒക്ടോബർ 19) പ്രസിദ്ധീകരിച്ചു വന്നത്.
One of my Jewelry making tutorial, published in a Malayalam-language weekly magazine, Mangalam.
കമ്മലിന് ആവശ്യമുള്ള സാധനങ്ങൾ (ചിത്രം B )
- നൂല് - ആവശ്യത്തിനു
- ഇഷ്ട്ടമുള്ള നിറത്തിലുള്ള മുത്തുകൾ (6 mm) - 10
- ഇയർ സ്റ്റഡ് ബെയിസ് / ഇയർ സ്റ്റഡ് പോസ്റ്റ് - ജോഡി
- ഇയർ സ്റ്റഡ് ബാക്ക് - ജോഡി
- ഗോൾഡൻ നിറത്തിലുള്ള മുത്തുകൾ (6 mm അല്ലെങ്കിൽ 8 mm ) - 2
- കത്രിക
- സൂപ്പെർ ഗ്ലൂ
കമ്മലുണ്ടാക്കുന്ന വിധം
ചിത്രം C യിൽ കാണുന്നതു പോലെ നൂലിൽ 5 മുത്തുകൾ കോർത്തെടുക്കുക.
ഇനി നൂലിന്റെ രണ്ടറ്റവും തമ്മിൽ നന്നായി ചേർത്ത് കെട്ടി യോജിപ്പിക്കുക (ചിത്രങ്ങൾ D, E എന്നിവ നോക്കുക). ബാക്കിയുള്ള നൂല് വെട്ടി കളയുക. ഇപ്പോൾ അഞ്ചിതൾ പൂവിന്റെ ആകൃതിയിൽ ഇയർ സ്റ്റഡ് ആയില്ലേ. ഇതിനെ ഇയർ സ്റ്റഡ് ബെയിസിൽ സൂപ്പെർ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുക. കമ്മലിനെ നടുവിലുള്ള ഹോള്ളോ സ്പെയ്സിൽ ഒരു ഗോൾഡൻ നിറത്തിലുള്ള മുത്ത് ഒട്ടിച്ചു വയ്ക്കുക. കമ്മൽ റെഡി. ചിത്രം F നോക്കുക
അടുത്ത കമ്മലും ഇത്തരത്തിൽ ഉണ്ടാക്കുക (ചിത്രം G). രണ്ടു ഇയർ സ്റ്റഡ് പോസ്റ്റിലും ഇയർ സ്റ്റഡ് ബാക്ക് സ് ഇട്ടു വയ്ക്കുക.
- മുത്തിനിടയ്ക്കു ചക്കിരി ചേർത്തും കമ്മൽ ചെയ്യാം.
- ആദ്യം ചക്കിരിയാണ് നൂലിൽ കോർക്കുന്നത് എങ്കിൽ മുത്തിന്റെ അവസാനം ചക്കിരി ഇടേണ്ട ആവശ്യം ഇല്ല.
- കമ്മലിന്റെ ബെയിസ് ചെറുതും വലുതും എല്ലാം, ഫാൻസി കടകളിൽ മേടിക്കാൻ കിട്ടും
മോതിരത്തിന് ആവശ്യമുള്ള സാധനങ്ങൾ (ചിത്രം H )
- മോതിരത്തിന്റെ ബെയിസ് - 1
- നൂല് - ആവശ്യത്തിനു
- ഇഷ്ട്ടമുള്ള നിറത്തിലുള്ള മുത്തുകൾ (6 mm) - 5 എണ്ണം
- ഗോൾഡൻ നിറത്തിലുള്ള മുത്തുകൾ ( 6 mm അല്ലെങ്കിൽ 8 mm ) - 1
- സൂപ്പെർ ഗ്ലൂ
മോതിരമുണ്ടാക്കുന്ന വിധം
നേരത്തെ കമ്മൽ ഉണ്ടാക്കിയത് പോലെ തന്നെ അഞ്ചിതൾ പൂവിന്റെ ആകൃതിയിൽ മുത്തുകൾ നൂലിൽ കോർത്ത് കെട്ടി മോതിരത്തിന്റെ ബെയിസിൽ സൂപ്പെർ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുക. ഇതിനു നടുവിലായി ഗോൾഡൻ നിറത്തിലുള്ള ഒരു മുത്ത് ഒട്ടിച്ചു വയ്ക്കുക. മോതിരം റെഡി. ചിത്രം I നോക്കുക.
Tuesday, October 6, 2015
ഓറഞ്ച് ജമ്പ് റിങ്ങ് കമ്മലുണ്ടാക്കുന്ന വിധം Handmade Earrings Tutorial
ഈ ആഴ്ചത്തെ മംഗളം വാരികയിൽ (ലക്കം 40, 2015 ഒക്ടോബർ 5) പ്രസിദ്ധീകരിച്ചു വന്നത്.
Two of my Jewelry tutorials- Step – Step Earrings making tutorial, published in a Malayalam-language weekly magazine, Mangalamഓറഞ്ച് ജമ്പ് റിങ്ങ് കമ്മൽ (Orange Beaded Jump Ring Earrings) ഉണ്ടാക്കുന്ന വിധമാണ് ഇവിടെ വിശദീകരിക്കുന്നത്
ആവശ്യമുള്ള സാധനങ്ങൾ (ചിത്രം B)
1. ഇയർ വയർ / ഇയർ റ്റാഗ് - 1 ജോഡി
2. ജമ്പ് റിങ്ങ്സ് - 2 എണ്ണം
3. മുത്ത് (4mm) - 2 എണ്ണം
ചെയ്യേണ്ടുന്ന വിധം
നോസ് പ്ലെയർ ഉപയോഗിച്ച് ജമ്പ് റിംഗ് തുറന്നു 1 മുത്ത് അതിനകത്തേക്ക് കടത്തിയ ശേഷം ജമ്പ് റിങ്ങിന്റെ രണ്ടറ്റവും യോജിപ്പിച്ച് അടച്ചു വയ്ക്കുക. ഇനി ജമ്പ് റിങ്ങിനെ ഇയർ റ്റാഗുമായി നോസ് പ്ലെയര്‍ ഉപയോഗിച്ച് യോജിപ്പിക്കുക. കമ്മൽ റെഡി (ചിത്രം C). അടുത്ത കമ്മലും ഇതു പോലെ ഉണ്ടാക്കുക


