Showing posts with label Grihalakshmi Magazine. Show all posts
Showing posts with label Grihalakshmi Magazine. Show all posts

Monday, January 1, 2018

Origami Paper Necklace & Earrings

ഒറിഗാമി പേപ്പര്‍ ലീവ്സ് നെക്ലസ് & ഇയര്‍ റിങ്ങ്സ് ഉണ്ടാക്കുന്ന വിധം - നവംബര്‍ (1-15) 2017 ഗൃഹലക്ഷ്മി മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.


ഒറിഗാമി പേപ്പര്‍ ലീവ്സ്‌ ഉണ്ടാക്കുന്ന വിധം

ആവശ്യമുള്ള സാധനങ്ങള്‍
  1. ഇഷ്ട്ടമുള്ള നിറത്തിലുള്ള ക്രാഫ്റ്റ് പേപ്പറുകള്‍ - 3
  2. ഗ്ലൂ 
ലീവ്സ് ഉണ്ടാക്കുന്ന വിധം 





 ഇഷ്ട്ടമുള്ള നിറത്തിലുള്ള ക്രാഫ്റ്റ് പേപ്പറില്‍ നിന്ന് 2 ഇഞ്ച്‌ / 3 ഇഞ്ച്‌ വലിപ്പമുള്ള ഒരു ചതുരം വെട്ടിയെടുക്കുക. അതിനെ ചിത്രം A യില്‍ കാണുന്നത് പോലെ ഡയഗണലായി മടക്കി, 2 ത്രികോണങ്ങള്‍ (ചിത്രം B) ആക്കി മുറിക്കുക. അതില്‍ നിന്ന് ഒരു ത്രികോണം എടുത്ത് ചിത്രം C, D, E എന്നിവയില്‍ കാണുന്നത് പോലെ വളരെ ചെറിയ സിഗ് സാഗ് പ്ലീറ്റുകളായി മടക്കുക.
 



ഇനി ഇതിനെ ചിത്രം F, G എന്നിവയില്‍ കാണുന്നത് പോലെ രണ്ടായി മടക്കി,ചിത്രം G യില്‍ കാണിച്ചിരിക്കുന്നത്‌ പോലെ അകവശത്തെ അടുത്തടുത്തുള്ള പ്ലീറ്റുകളില്‍ മാത്രം ഗ്ലൂ ചെയ്തു, അവയെ തമ്മില്‍ യോജിപ്പിക്കുക. ഗ്ലൂ ചെയ്യുമ്പോള്‍ ചിത്രം G യില്‍ ഒരു വര വരച്ചിരിക്കുന്നത് ശ്രദ്ധിക്കുക. ഇലയുടെ മുകളില്‍ നിന്ന് അല്പം സ്പെയ്സ് വിട്ടു വേണം ഗ്ലൂ ചെയ്യേണ്ടത്. ഒറിഗാമി പേപ്പര്‍ ലീഫ് റെഡി (ചിത്രം H).


ഇത്തരത്തില്‍ നെക്ക്ലസിനായി 2 ഇഞ്ച്‌ വലിപ്പമുള്ള 11 ചതുരങ്ങള്‍ വെട്ടിയെടുത്ത് അതില്‍ നിന്ന് 22 ഒറിഗാമി പേപ്പര്‍ ലീവ്സും കമ്മലിനായി 2 ഇഞ്ച്‌ / 3 ഇഞ്ച്‌ വലിപ്പമുള്ള ഒരു ചതുരത്തില്‍ നിന്ന് 2 ഒറിഗാമി പേപ്പര്‍ ലീവ്സും ഉണ്ടാക്കുക.

ഒറിഗാമി പേപ്പര്‍ ലീവ്സ് നെക്ലസ്


ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം I)
  1. ഗ്ലൂ
  2. ഹുക്ക്
  3. ബാക്ക് ചെയിന്‍ 
  4. 6 mm വൈറ്റ് ഹാഫ് പേള്‍ ബീഡ്സ് - 22 ( ഇഷ്ടമുള്ള നിറത്തിലുള്ള മുത്തുകള്‍ ഉപയോഗിക്കാം)
  5. ഒറിഗാമി പേപ്പര്‍ ലീവ്സ്‌ - 22 
  6. നെക്ലസ് ബെയ്സ് - 1

ഒറിഗാമി പേപ്പര്‍ ലീവ്സ് നെക്ക്ലസ് ഉണ്ടാക്കുന്ന വിധം


ചിത്രം J - യില്‍ കാണുന്നതു പോലെതന്നെ  കട്ടിയുള്ള പേപ്പറില്‍ ഒരു C ഷെയ്പ്പ് ( ഇലയുണ്ടാക്കുന്ന അതേ നിറത്തില്‍ ഉള്ള പേപ്പറില്‍ തന്നെ) വെട്ടിയെടുക്കുക. ചിത്രം J ആവശ്യമുള്ള വലിപ്പത്തില്‍ പ്രിന്‍റ് ഔട്ട്‌ എടുത്ത് ടെമ്പ്ലേറ്റ് ആയി ഉപയോഗിക്കാം. ഇനി കാര്‍ഡ്ബോര്‍ഡ് പേപ്പറില്‍ വെട്ടിയെടുത്ത C ഷെയ്പ്പിന്‍റെ പിന്‍ ഭാഗത്ത്‌ മുകളറ്റത്തായി ഇരു വശത്തും ഓരോ ബാക്ക് ചെയിനിന്‍റെയും ഒരറ്റം ഗ്ലൂ ചെയ്ത്, ബാക്ക് ചെയിനുകളുടെ മറ്റേ അറ്റം ഹുക്കിട്ടു തമ്മില്‍ യോജിപ്പിക്കുക. ഓരോ ഒറിഗാമി പേപ്പര്‍ ഇലയുടെയും മുകള്‍ ഭാഗത്തും ഓരോ വൈറ്റ് ഹാഫ് പേള്‍ ബീഡ്സ് ഒട്ടിച്ചു വച്ച് അല്പ സമയം ഉണങ്ങാന്‍ അനുവദിക്കുക. ഇനി അതിനെ C ഷെയ്പ്പ് ടെമ്പ്ലേറ്റില്‍ ചിത്രം N, O, P എന്നിവയില്‍ കാണുന്നത് പോലെ , C ഷെയ്പ്പ് ടെമ്പ്ലേറ്റിന്‍റെ ഇരു വശത്തും 11 ഇലകള്‍ വീതം എന്ന രീതിയില്‍ ഗ്ലൂ ചെയ്ത് നെക്ലസ് പൂര്‍ത്തിയാക്കുക.




ഒറിഗാമി പേപ്പര്‍ ലീവ്സ് കമ്മലുകള്‍


ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം Q)
 
  1. ഒറിഗാമി പേപ്പര്‍ ലീവ്സ്‌ - 2 എണ്ണം 
  2. പിഞ്ച് ബൈൽസ് - 2 എണ്ണം
  3. ഇയർ വയർ / ഇയർ റ്റാഗ് - 1 ജോഡി
ഒറിഗാമി പേപ്പര്‍ ലീവ്സ് കമ്മല്‍ ഉണ്ടാക്കുന്ന വിധം



പിഞ്ച് ബൈൽസ്, പേപ്പര്‍ ഇലയുടെ മുകള്‍ ഭാഗത്ത്‌ ചിത്രം R ൽ കാണുന്നതു പോലെ യോജിപ്പിക്കുക. ഇനി പിഞ്ച് ബൈൽസിന്‍റെ ലൂപ്പുമായി ഇയർ വയർ / ഇയർ റ്റാഗ് കോര്‍ത്ത്‌, ചേർത്തടച്ചു വയ്ക്കുക . പ്ലെയറിന്‍റെ ആവശ്യം ഇല്ല കൈ കൊണ്ട് തന്നെ എളുപ്പത്തിൽ ഇതു ചെയ്യാൻ സാധിക്കും. ഒറിഗാമി പേപ്പര്‍ ഇലയുടെ മുകള്‍ ഭാഗത്ത്‌ 8 mm/10 mm വൈറ്റ് ഹാഫ് പേള്‍ ബീഡ്സ്സ് ഒട്ടിച്ചു വയ്ക്കുക. കമ്മൽ റെഡി. അടുത്ത കമ്മലും ഇതു പോലെ ഉണ്ടാക്കുക (ചിത്രം S) നോക്കുക.








Comments

Tuesday, March 29, 2016

Peacock Feather Earrings മയില്‍ പീലി കമ്മല്‍

ഗൃഹലക്ഷ്മി മാഗസീന്‍ 1 -15 , 2016- ല്‍ പ്രസിദ്ധീകരിച്ചു വന്നത്  Came in April 1-15, 2016  Grihalakshmi Magazine 


മയില്‍ പീലി കമ്മല്‍

  • നിങ്ങള്ക്ക് ഇഷ്ട്ടമുള്ള വ്യത്യസ്ത നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ
  • ക്യ്വല്ലിംഗ് ടൂൾ അല്ലെങ്കിൽ ടൂത്ത് പിക്ക്
  • പേപ്പർ ഗ്ലൂ
  • ഗോള്‍ഡ്‌ പ്ലേറ്റഡ്‌ പിഞ്ച് ബെയില്‍സ് - 1 ജോഡി
  • ഫിഷ്‌ ഹൂക്ക് ഇയര്‍ വയര്‍സ് - 1 ജോഡി

ഇവിടെ ഉപയോഗിച്ചിരിക്കുന്ന നിറങ്ങള്‍ താഴെ പറയുന്നു

  • കടും നീല നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പര്‍ - 1

  • ഇളം നീല നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പര്‍ - 1

  • ഓറഞ്ച് നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പര്‍ - 1

  • മഞ്ഞ നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ - 2

  • ഇളം പച്ച നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ - 2

  • കടും പച്ച നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ - 2

ഫാൻസി ഷോപ്പുകളിൽ നിന്ന് ലഭിക്കുന്ന ക്യ്വല്ലിംഗ്പേപ്പറുകളോ (Quilling Papers) പത്ര മാസികകളിലെ പേപ്പർ അല്ലെങ്കിൽ വിവിധ വർണ്ണങ്ങളിലുള്ള ചാർട്ട് പേപ്പറുകളോ 3 മില്ലി മീറ്റർ അഥവാ 5 മില്ലി മീറ്റർ സ്റ്റ്രിപ്പുകളായി മുറിച്ചു എടുത്തു അതിൽ നിന്ന് വേണ്ടുന്ന ഷൈപ്പുകൾ ഉണ്ടാക്കിയെടുക്കാവുന്നതാണ് .

ആദ്യമായി ഏതൊക്കെ ഷെയ്പ്പുകള്‍, എങ്ങനെ ആണ് ഉണ്ടാക്കേണ്ടത് എന്ന് പറയാം.

ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം A)




1. റൌണ്ട് റ്റൈറ്റ് കോയില്‍സ്.

ഒരു പേപ്പർ സ്ട്രിപ്പ് ക്യ്വല്ലിംഗ് ടൂളിൽ വച്ച് റ്റൈറ്റ് ആയി ചുറ്റിയെടുത്തു  അറ്റം ഗ്ലൂ ചെയ്യുക .

2. ടിയർ ഡ്രോപ്പ് ഷൈപ്പ്
ഒരു പേപ്പർ സ്ട്രിപ്പ് ക്യ്വല്ലിംഗ് ടൂളിൽ വച്ച് ചുറ്റിയെടുത്തു,അല്പം ലൂസാക്കിയ ശേഷം അറ്റം ഗ്ലൂ ചെയ്യുക. ഇതാണ് ലൂസ് കോയിൽ. ലൂസ് കോയിന്‍റെ ഒരു അറ്റത്ത്‌ തള്ള വിരലും ചൂണ്ടു വിരലും കൊണ്ട് പിടിച്ചു ചെറുതായി ഒന്ന് അമർത്തുക.അപ്പോള്‍ ഒരു ടിയർ ഡ്രോപ്പ് ഷൈപ്പു കിട്ടും.

മയില്‍ പീലി കമ്മല്‍ ഉണ്ടാക്കുന്ന വിധം

ആദ്യമായി കടും നീല നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പര് ഉപയോഗിച്ച് റൌണ്ട് റ്റൈറ്റ് കോയില്‍ ചെയ്യുക. (ചിത്രം F).


ആ പേപ്പര്‍ സ്ട്രിപ്പിന്റെ അറ്റത്ത്‌ ഇളം നീല നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പര്‍ ഗ്ലൂ ചെയ്തു റ്റൈറ്റ് കോയില്‍ ആയി ചുറ്റുക. (ചിത്രം G)


ഇത്തരത്തില്‍ ഓറഞ്ച്, മഞ്ഞ , ഇളം പച്ച എന്നീ നിറങ്ങള്‍ യഥാക്രമം ഒട്ടിച്ച് വച്ച് റ്റൈറ്റ് കോയില്‍ ഉണ്ടാക്കുക (ചിത്രം H).


അവസാനത്തെ നിറം (പച്ച) മാത്രം ലൂസ് കോയില്‍ ആയി ചുറ്റി അറ്റം ഒട്ടിച്ചു വയ്ക്കുക. ഇനി ക്യ്വല്ലിംഗ് ടൂളില്‍ നിന്ന് പേപ്പര്‍ ഷെയ്പ്പിനെ പതിയെ ഇളക്കി മാറ്റിയ ശേഷം, അതിന്റെ ഒരു അറ്റത്ത്‌ തള്ള വിരലും ചൂണ്ടു വിരലും കൊണ്ട് പിടിച്ചു ചെറുതായി ഒന്ന് അമർത്തുക. ഇപ്പോള്‍ ഒരു ടിയർ ഡ്രോപ്പ് ഷൈപ്പു കിട്ടും (ചിത്രം I). ഇതിനെ പിഞ്ച് ബെയില്‍സുമായി യോജിപ്പിക്കുക.


പിഞ്ച് ബെയില്‍സിനെ നോസ് പ്ലയര്‍ ഉപയോഗിച്ച് ഫിഷ്‌ ഹൂക്ക് ഇയര്‍ വയറുമായി യോജിപ്പിക്കുക. ഇത്തരത്തില്‍ അടുത്ത കമ്മലും ഉണ്ടാക്കിയെടുക്കുക (ചിത്രം J).


ഈ കമ്മലുകളില്‍ ക്ലിയര്‍ നെയില്‍ പോളിഷ് അടിച്ചാല്‍ നല്ല ഷയിനിംഗ് കിട്ടും.ഏറ്റവും അകത്തുള്ള കടും നീല നിറത്തിനു നടുവിലായി വെള്ളയോ ഗോള്‍ഡന്‍ നിറത്തിലോ ഉള്ള ഒരു ചെറിയ മുത്ത്‌ ഒട്ടിച്ചു വയ്ക്കുക. അടുത്ത കമ്മലും ഇതുപോലെ ഉണ്ടാക്കിയെടുക്കുക മയില്‍‌പ്പീലി കമ്മല്‍ റെഡി.


ഇത്തരത്തില്‍ കമ്മല്‍ ചെയ്യുമ്പോള്‍ ആദ്യത്തെ രണ്ടു നിറങ്ങള്‍ മാത്രം റൌണ്ട് റ്റൈറ്റ് കോയില്‍സ് ചെയ്ത ശേഷം ബാക്കിയുള്ളവയെ ലൂസ് കോയില്‍സ് ആയി ചുറ്റി എടുത്ത്, അവയെ ടിയർ ഡ്രോപ്പ് ഷെയ്പ്പ് ആക്കിയെടുത്ത്, അതിന്‍റെ ഏറ്റവും പുറത്തെ അറ്റത്തുള്ള നിറത്തില്‍ ജമ്പ് റിങ്ങ്ഗ് / പിഞ്ച് ബെയില്‍സ് യോജിപ്പിക്കുക. പിഞ്ച്ബെയില്‍സിനെ നോസ് പ്ലയര്‍ ഉപയോഗിച്ച് ഫിഷ്‌ ഹൂക്ക് ഇയര്‍ വയറുമായി യോജിപ്പിക്കുക. ഇപ്പോള്‍ മറ്റൊരു രീതിയില്‍ ഉള്ള മയില്‍‌പ്പീലി കമ്മല്‍ റെഡി. 



 






Comments

Sunday, January 24, 2016

Pink necklace

2016 January 16 - 31 ഗൃഹലക്ഷ്മി മാഗസീനില്‍ പ്രസിദ്ധീകരിച്ചു വന്നത് Two of my jewelry making tutorials published in a Malayalam magazine , Grihalakshmi Magazine



Black Beaded Necklace is Here 
ആവശ്യമുള്ള സാധനങ്ങള്‍
  • ജമ്പ് റിങ്ങ്സ് മുറിച്ചത് അല്ലെങ്കില്‍ ജമ്പ് റിങ്ങ്സ് കോയില്‍ റിങ്ങുകളായി മുറിച്ചെടുത്തത് 
  • ബേബി പിങ്ക് ഫ്ലവര്‍ ബീഡ്സ് - 15 
  • ചെടാപ്പെട്ടി/ സമോസ - 2 
  • ബാക്ക് ചെയിന്‍
  • 6 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് - 26
  • നൂല്‍
  • ബെന്‍ഡ് ട്യൂബ്സ് - 12





നെക്ക്ലസ് ഉണ്ടാക്കുന്ന വിധം 

ചെടാപ്പെട്ടിയില്‍ നൂല് കെട്ടി രണ്ട് ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് കോര്‍ക്കുക. ഇനി ബെന്‍ഡ് ട്യൂബ്, ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്, ബേബി പിങ്ക് ഫ്ലവര്‍ ബീഡ്, ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്, ബെന്‍ഡ് ട്യൂബ് എന്ന രീതിയില്‍ (ചിത്രം A) 12 ബെന്‍ഡ് ട്യൂബ്സ്, 26 ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ്, 11 ബേബി പിങ്ക് ഫ്ലവര്‍ ബീഡ്സ് എന്നിവ നൂലില്‍ കോര്‍ത്ത്‌ അടുത്ത ചെടാപ്പെട്ടിയില്‍ കെട്ടി യോജിപ്പിക്കുക.




ഇനി അഞ്ചാമത്തെ ബേബി പിങ്ക് ഫ്ലവര്‍ ബീഡില്‍ ജമ്പ് റിങ്ങ് ഉപയോഗിച്ച് 1 പിങ്ക് ഫ്ലവര്‍ ബീഡ്, ആറാമത്തെ (നടുവിലത്തെ) പിങ്ക് ഫ്ലവര്‍ ബീഡില്‍ ജമ്പ് റിങ്ങ് ഉപയോഗിച്ച് 2 പിങ്ക് ഫ്ലവര്‍ ബീഡ്സ്, ഏഴാമത്തെ ബേബി പിങ്ക് ഫ്ലവര്‍ ബീഡില്‍ ജമ്പ് റിങ്ങ് ഉപയോഗിച്ച് 1 പിങ്ക് ഫ്ലവര്‍ ബീഡ് എന്നാ രീതിയില്‍ ചിത്രത്തില്‍ കാണുന്നത് പോലെ കോര്‍ക്കുക. ഇനി നെക്ക്ലസിനെ, അതായതു നെക്ക്ലസിന്‍റെ രണ്ടു ചെടാപ്പെട്ടിയിലും ജമ്പ് റിംഗ് കോര്‍ത്ത്‌, ജമ്പ് റിങ്ങിനെ ബാക്ക് ചെയിനുമായി യോജിപ്പിക്കുക.


Comments

Wednesday, January 20, 2016

Shamballa Necklace Making Tutorial

One of my jewelry making tutorial published in a Malayalam language Magazine, Grihalakshmi on Nov, 2015



ഗൃഹലക്ഷ്മി മാഗസിനില്‍‍ നവംബര്‍ (1-15, 2015) പ്രസിദ്ധീകരിച്ചു വന്ന ഷംബാല മാല                          


                                                 

ആവശ്യമുള്ള സാധനങ്ങൾ (ചിത്രം A)
  1. 16 MM ഡാർക്ക്‌ ബ്ളൂ ഷംബാല ബീഡ് - 1
  2. 14 MM ഗോൾഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് - 2
  3. 6 MM ഗോൾഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് - 8
  4. 6 MM ഡാർക്ക്‌ ബ്ലൂ റൌണ്ട് ബീഡ്സ്  - 22
  5. ഗോൾഡ്‌ പ്ലേറ്റഡ് ഫ്ലവർ  ബീഡ് ക്യാപ്സ് - 6
  6. ഡാർക്ക്‌ ബ്ലൂ സീഡ് ബീഡ്സ് ( പഞ്ചാര മുത്തുകൾ) -120
  7. സീറോ മണി ( നമ്പർ 3 മണി) - 48
  8. നൂൽ
  9. റിങ്ങ്സ് - 2
  10. ഹുക്ക് - 1 

ഷംബാല മാല ഉണ്ടാക്കുന്ന വിധം
റിങ്ങിൽ നൂല് കെട്ടിയ ശേഷം 1 ഡാർക്ക്‌ ബ്ലൂ റൌണ്ട് ബീഡ് (6 MM), 1 ഗോൾഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്  (6 MM) എന്നിവ നൂലിലേക്ക്  കോർക്കുക. എന്നിട്ട്  5 പഞ്ചാര മുത്തുകൾ+1 സീറോ മണി എന്ന  രീതിയിൽ 12 തവണ നൂലിൽ കോർക്കുക (5+1+5+1+5+1+5+1+5+1+5+1+5+1+5+1+5+1+5+1+5+1+5+1) ഇത്തരത്തിൽ 1 വശത്തേക്ക് വേണ്ടി 60 പഞ്ചാര മുത്തുകൾ വേണം) ഇനി 1 ഗോൾഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് (6 MM) കോർക്കുക. എന്നിട്ട്  1 സീറോ മണി+1 ഡാർക്ക്‌ ബ്ലൂ റൌണ്ട് ബീഡ് (6 MM) +1 സീറോ മണി എന്ന രീതിയിൽ 10 ഡാർക്ക്‌ ബ്ലൂ റൌണ്ട് ബീഡ്സ് നൂലിലേക്ക് കോർക്കുക (0+1+0+1+0+1+0+1 +0+1 +0+1 +0+1 +0+1 +0+1+0+1+0). 


ഇനി 1 ഗോൾഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് (6 MM)+ 1 സീറോ മണി + 1 ഗോൾഡ്‌ പ്ലേറ്റഡ് ഫ്ലവർ  ബീഡ് ക്യാപ്പ് + 1 ഗോൾഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് (14 MM) +1 ഗോൾഡ്‌ പ്ലേറ്റഡ് ഫ്ലവർ  ബീഡ് ക്യാപ്പ് + 1 ഗോൾഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് (6 MM) ഇങ്ങനെ കോർക്കുക. ഇപ്പോൾ 1 സൈഡ് കമ്പ്ലീറ്റ്‌ ആയി. നടുവിൽ 1 ഗോൾഡ്‌ പ്ലേറ്റഡ് ഫ്ലവർ  ബീഡ് ക്യാപ്പ് + 1 ഡാർക്ക്‌ ബ്ലൂ ഷംബാല ബീഡ് (16 MM) +1 ഗോൾഡ്‌ പ്ലേറ്റഡ് ഫ്ലവർ  ബീഡ് ക്യാപ്പ് എന്നിവ കോർക്കുക. ഇനി 1 ഗോൾഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്(6 MM)കോർത്തതിനു ശേഷം  നടുവിലെ ഷാംബാല ബീഡ് കോർക്കുന്നതിനു മുന്നെ വരെയുള്ള സ്റെപ്പുകൾ റിവേർസ് ഓർഡറിൽ കംപ്ലീറ്റു ചെയ്തു നൂല് റിങ്ങിൽ കെട്ടി, റിങ്ങിഗ്സ്നെ ഹുക്കിട്ടു യോജിപ്പിക്കുക.






Comments

Thursday, January 14, 2016

Black Beaded Necklace ബ്ലാക്ക്‌ ബീഡഡ് നെക്ക്ലസ്

2016 January 16 - 31 ഗൃഹലക്ഷ്മി മാഗസീനില്‍ പ്രസിദ്ധീകരിച്ചു വന്നത് Two of my jewelry making tutorials published in a Malayalam magazine Grihalakshmi Magazine


Tutorial In English is Here 


ആവശ്യമുള്ള സാധനങ്ങള്‍


  • ഹുക്ക് - 1 
  • റൌണ്ട് റിങ്ങ്സ് - 2 എണ്ണം 
  • സ്ട്രയ്റ്റ് ട്യൂബ്സ് - 16 എണ്ണം
  • ബ്ലാക്ക്‌ അഗെട്ട്സ് റൈസ് ഷെയ്പ്പ് ബീഡ്സ് - 36 ബീഡ്സ്
  • 8 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് - 4 ബീഡ്സ്
  • ഗോള്‍ഡ്‌ പ്ലേറ്റഡ് പെന്‍ഡന്‍ഡ് കണക്ടര്‍ / പിഞ്ച് ബൈല്‍സ് - 1
  • സീറോ മണി / 1.2 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് - 56 എണ്ണം
  • ലോക്കറ്റ്‌/ പെന്‍ഡന്‍ഡ്
  • നൂല്‍ 


ബ്ലാക്ക്‌ ബീഡഡ് നെക്ക്ലസ് ഉണ്ടാക്കുന്ന വിധം
റിങ്ങിൽ നൂല് കെട്ടിയ ശേഷം ഒരു 8 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് + സീറോ മണി + 3 ബ്ലാക്ക്‌ അഗെട്ട്സ് റൈസ് ഷെയ്പ്പ് ബീഡ്സ് ( ഓരോ ബീഡിനിടയ്ക്കും സീറോ മണി കോര്‍ക്കണം) + 1 സ്ട്രയ്റ്റ് ട്യൂബ് + 3 ബ്ലാക്ക്‌ ബീഡ്സ് + 1 സ്ട്രയ്റ്റ് ട്യൂബ് + 3 ബ്ലാക്ക്‌ ബീഡ്സ് + 1 സ്ട്രയ്റ്റ് ട്യൂബ് + 3 ബ്ലാക്ക്‌ ബീഡ്സ് + 2 സ്ട്രയ്റ്റ് ട്യൂബ്സ് + 3 ബ്ലാക്ക്‌ ബീഡ്സ് + 2 സ്ട്രയ്റ്റ് ട്യൂബ്സ് + 3 ബ്ലാക്ക്‌ ബീഡ്സ് + 1 സ്ട്രയ്റ്റ് ട്യൂബ് + 1 ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് + സീറോ മണി   എന്ന രീതിയില്‍ (ഓരോ ബീടിനിടയ്ക്കും സീറോ മണി കോര്‍ക്കാന്‍ ഓര്‍ക്കുക) കോര്‍ത്ത്‌ 1 സൈഡ് ഫിനിഷ് ചെയ്തു, നടുവില്‍ പിഞ്ച് ബൈല്‍സ് + ലോക്കറ്റ്‌ കോര്‍ത്ത്‌, നൂലില്‍ ലോക്കറ്റു കോര്‍ക്കുന്നതിനു മുന്നെ വരെയുള്ള സ്റെപ്പുകള്‍ റിവേര്‍സ് ഓര്‍ഡറില്‍ കമ്പ്ലീറ്റ്‌ ചെയ്തു, നൂല്‍ റിങ്ങില്‍ കെട്ടി, രണ്ടു റിംഗ്സിനെയും ഹുക്കിട്ടു യോജിപ്പിക്കുക.       

 







Comments

Friday, October 9, 2015

Recycled Craft-Pistachio Shell Candle Stand

Two of my craft making tutorial (Pistachio Shell Candle Stand & Paper Quilling - Tulip)  published in a Malayalam magazine, Grihalakshmi (2015 October 1-15)

grihalekshmi published  (2)

No need to throw away the pistachio shells. You can make lots of beautiful crafts like pistachio shell lotus, Five petal flowers, Six petal flowers, Peacock, Wall hangings , Pistachio Shell Heart, Candle holders, Chandeliers, with pistachio shells.

image

Things Needed for this Craft:

  1. Old CD – 1
  2. Pistachio Shells
  3. Tacky glue 

METHOD:

  • Apply the glue on the CD outline as shown in the  picture C

image

  • Now arrange pistachio shells on the CD through the outline and complete one round as shown in the pictures  D, E & F.

image

image

image

  • Like this use more pistachio shells to complete your next round as shown in the picture G

image

  • Do one more round with Pistachio shells.  You have to make 3 concentric circles using the pistachio shells as in the picture H

image

  • CD-Pistachio Candle stand is ready. Now you can place your fancy Candle in the Stand. (pictures I, I1 & A)

image

image

പിസ്ത കഴിച്ചിട്ട് അതിന്‍റെ തോട് വലിച്ചെറിയണ്ട. മനോഹങ്ങളായ പൂക്കളും പൂപ്പാത്രങ്ങളും, മറ്റു കൗതുക വസ്തുക്കൾ, കമ്മൽ, എന്നിവ ഒക്കെ ഇവ ഉപയോഗിച്ച് ഉണ്ടാക്കാം.  പിസ്ത തോടുകൾ കൊണ്ട് മെഴുകുതി സ്റ്റാന്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു ഇവിടെ എന്നു വിവരിക്കുന്നു

image

പിസ്ത തോടുകൾ കൊണ്ടൊരു മെഴുകുതിരി സ്റ്റാന്ഡ്

ആവശ്യമുള്ള സാധനങ്ങൾ:

  • പഴയ ഒരു സി ഡി - 1
  • ഫെവി കോൾ ഗ്ലൂ
  • കുറച്ചു പിസ്ത തോടുകൾ

image

മെഴുകുതിരി സ്റ്റാന്ഡ് ഉണ്ടാക്കുന്ന വിധം

  • പഴയ ഒരു സി ഡി എടുത്തു (ചിത്രം B) , അതിന്റെ ഒരറ്റത്തു നിന്ന് തുടങ്ങി ചിത്രം C -യിൽ കാണുന്ന പോലെ പശ തേയ്ച്ചു വയ്ക്കുക.

image

image

  • ഇനി ചിത്രം D, E. F എന്നിവയിൽ കാണുന്ന പോലെ പിസ്ത തോടുകൾ ഒട്ടിച്ചു വച്ച് 1 റൌണ്ട് പൂർത്തിയാക്കുക.

image

image

image

  • ഇതു പോലെ തന്നെ ഇപ്പോൾ ഉണ്ടാക്കിയ പിസ്ത റൌണ്ട്സിനു ഉള്ളിലായി  പിസ്ത തോടുകൾ ഒട്ടിച്ച് അടുത്ത റൌണ്ടും പൂർത്തിയാക്കുക  (ചിത്രം G നോക്കുക).

image

  • ഇത്തരത്തിൽ 1 റൌണ്ട് കൂടെ ചെയ്യുക. നിങ്ങളുടെ കയ്യിലുള്ള ഫാൻസി മെഴുകുതിരി, സി ഡി പിസ്ത സ്റ്റാൻഡിൽ വച്ച് നോക്കി സ്പേസ് ഉണ്ടെങ്കിൽ മാത്രം അടുത്ത റൌണ്ടിൽ പിസ്ത തോടുകൾ ഒട്ടിച്ചു വയ്ക്കാൻ ശ്രദ്ധിക്കുക. ഞാൻ ഒന്നിന് ഉള്ളിലായി ഒന്ന് വരുന്ന രീതിയിൽ 3 റൌണ്ട്സ് പിസ്ത തോടുകൾ ഒട്ടിച്ചിട്ടുണ്ട്. ചിത്രം H നോക്കുക.

image

  • ഇനി അതിനുള്ളിൽ നിങ്ങളുടെ ഫാൻസി മെഴുകുതിരി വയ്ക്കുക. ദീപാവലി പോലെയുള്ള വിശേഷാവസരങ്ങളിൽ തെളിയിച്ചു വച്ചാൽ വളരെ ഭംഗിയായിരിക്കും (ചിത്രം I, A, B എന്നിവ നോക്കുക). വേണമെങ്കിൽ ഇഷ്ട്ടമുള്ള കളറിൽ-അക്രിലിക് പെയിന്റോ, നെയിൽ പോളിഷോ, മാർക്കർ പേനയോ, സ്പ്രേ പെയിന്റോ ഉപയോഗിച്ച് പിസ്ത തോടുകൾ പെയിന്റ് ചെയ്യാം.

image

ഇനീപ്പോ മെഴുകുതിരി സ്റ്റാന്ഡ് വേണ്ടെങ്കിൽ, നേരത്തെ 3 റൌണ്ട്സ് പിസ്ത തോടുകൾ ഒട്ടിച്ചു വച്ചത് പോലെ തന്നെ ഒന്നിന് ഉള്ളിൽ മറ്റൊന്നായി സി ഡി യുടെ നടുക്ക് വരെ വരുന്ന രീതിയിൽ പിസ്ത തോടുകൾ ഒട്ടിച്ചു വയ്ക്കുക. ആവശ്യമെങ്കിൽ ഇഷ്ട്ടമുള്ള കളർ പെയിന്റ് ചെയ്യുക. പിസ്ത തോടുകൾ കൊണ്ടുള്ള മനോഹരമായ പൂവും റെഡി.

Here is the Paper Craft Tutorial-- Step-by-step Tulip flower quilling Instruction.

Comments